AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mothers Day 2026: സ്നേഹത്തിൻ്റെ പര്യായം! മാതൃദിനത്തിൽ അമ്മയെ ഞെട്ടിക്കാം; അമ്മമാർ മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത്

Happy Mothers Day 2026: വിലകൂടിയ സ്വർണ്ണാഭരണങ്ങളോ പട്ടുസാരികളോ ഒന്നും ഒരമ്മയും മക്കളിൽ നിന്ന് പ്രതീക്ഷിക്കാറില്ല. പലപ്പോഴും അമ്മമാർ മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത്, സ്നേഹവും പരിചരണവും മാത്രമാണ്. മക്കളിൽ നിന്ന് കിട്ടുന്ന ചെറിയ സന്തോഷങ്ങൾ പോലും അമ്മമാർക്ക് വിലമതിക്കാനാവാത്തതാണ്. അത്തരത്തിൽ നിങ്ങളുടെ അമ്മാർക്ക് വേണ്ടി ഇത്തവണത്തെ മാതൃദിനത്തിൽ നൽകാൻ പറ്റിയ സമ്മാനങ്ങളും ആശംസകളും എന്തെല്ലാമെന്ന് നോക്കാം.

Mothers Day 2026: സ്നേഹത്തിൻ്റെ പര്യായം! മാതൃദിനത്തിൽ അമ്മയെ ഞെട്ടിക്കാം; അമ്മമാർ മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 09 May 2026 | 10:56 AM

അമ്മമാരേ ഓർക്കാൻ പ്രത്യേകം ഒരു ദിവസത്തിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ അതില്ല. അമേരിക്കക്കാരിയായ അന്ന ജാർവിസ് ആണ് 1908ൽ ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിച്ചത്. അമ്മ ആൻ റീവ്സ് ജാർവിസിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് അന്ന ജാർവിസ് ഇത് സംഘടിപ്പിച്ചത്. ആഭ്യന്തര യുദ്ധത്തിൽ സൈനികർക്ക് പരിക്കേറ്റപ്പോൾ അവരുടെ പരിചരണത്തിനായി മദേഴ്‌സ് ഡേ വർക്ക് ക്ലബ്ബുകൾ സ്ഥാപിച്ച പ്രവർത്തകയായിരുന്നു അന്നയുടെ അമ്മ ആൻ റീവ്സ്. അന്നുമുതൽ പിന്നീടിങ്ങോട്ട് എല്ലാ വർഷവും മെയ് 10നാണ് മാതൃദിനം ആചരിക്കുന്നത്. ഈ ദിവസം അമ്മമാർക്ക് എന്ത് ​ഗിഫ്റ്റ് നൽകും, എങ്ങനെ ആശംസകൾ അറിയിക്കും എന്നിങ്ങനെ നിരവധി സംശയങ്ങൾ നമ്മുടെയുള്ളിൽ ഉണ്ടാകാറുണ്ട്.

വിലകൂടിയ സ്വർണ്ണാഭരണങ്ങളോ പട്ടുസാരികളോ ഒന്നും ഒരമ്മയും മക്കളിൽ നിന്ന് പ്രതീക്ഷിക്കാറില്ല. പലപ്പോഴും അമ്മമാർ മക്കളിൽ നിന്ന് ആഗ്രഹിക്കുന്നത്, സ്നേഹവും പരിചരണവും മാത്രമാണ്. മക്കളിൽ നിന്ന് കിട്ടുന്ന ചെറിയ സന്തോഷങ്ങൾ പോലും അമ്മമാർക്ക് വിലമതിക്കാനാവാത്തതാണ്. അത്തരത്തിൽ നിങ്ങളുടെ അമ്മാർക്ക് വേണ്ടി ഇത്തവണത്തെ മാതൃദിനത്തിൽ നൽകാൻ പറ്റിയ സമ്മാനങ്ങളും ആശംസകളും എന്തെല്ലാമെന്ന് നോക്കാം.

ALSO READ: പ്രായം കൂടുതൽ തോന്നിക്കുന്നോ, മുടി കൊഴിയുന്നതും ഇതു കാരണം; ഡെർമറ്റോളജിസ്റ്റ് പറയുന്നു

അമ്മമാർ ആഗ്രഹിക്കുന്ന സമ്മാനങ്ങൾ

ഒരു ഓഫ് ഡേ: വിലകൂടിയ സമ്മാനങ്ങളേക്കാൾ അമ്മമാരുടെ മനസ് നിറയ്ക്കുന്ന നിരവധി കാര്യങ്ങളുണ്ട്. വർഷത്തിൽ 365 ദിവസവും അവധിയില്ലാതെ നമുക്കുവേണ്ടിയും കുടുംബത്തിന് വേണ്ടിയും പണിയെടുക്കുന്നവരാണ് അമ്മമാർ. ഈ മാതൃദിനത്തിൽ വീട്ടുജോലികളെല്ലാം മക്കൾ ഏറ്റെടുത്ത് അമ്മയ്ക്ക് പൂർണ്ണ വിശ്രമം നൽകുക എന്നത് അവർക്ക് നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനമാണ്. അതല്ലെങ്കിൽ ആ ഒരു ദിവസം അവരെ പുറത്തേക്ക് കൊണ്ടുപോവുകയോ ഇഷ്ടമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയോ ചെയ്യുക.

മനസ്തുറന്ന് സംസാരിക്കാം: തിരക്കേറിയ ജീവിതത്തിനിടയിൽ പലപ്പോഴും അമ്മമാരൊടൊപ്പം മക്കൾക്ക് നിൽക്കാൻ സാധിക്കില്ല. അവർ അനുഭവിക്കുന്ന വലിയൊരു വിഷമവും മക്കളോടൊന്നിച്ച് ചിലവഴിക്കാൻ സമയം കിട്ടുന്നില്ല എന്നതാണ്. ഈ ദിവസം നിങ്ങളുടെ തിരക്കുകളെല്ലാം മാറ്റിവെച്ച് അമ്മയോടൊപ്പം ഇരിക്കുക, പഴയ കഥകളും നിങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മകളും അവരോടൊപ്പമിരുന്ന് സംസാരിക്കുക. ഇത്തരം സംസാരം വിലപ്പെട്ട സമ്മാനങ്ങളെക്കാൾ വലുതാണ്.

നന്ദിവാക്ക്: അമ്മയുണ്ടായതുകൊണ്ടാണ് ഞാൻ ഇന്നീ നിലയിലെത്തിയത് എന്നൊരു നന്ദി വാക്ക് എപ്പോഴെങ്കിലും നിങ്ങൾ അമ്മാരോട് പറഞ്ഞിട്ടുണ്ടോ? അമ്മമാർ കേൾക്കാൻ കൊതിക്കുന്ന ഏറ്റവും വലിയ വാക്കുകളും അതുതന്നെയാകും. അല്ലെങ്കിൽ സ്നേഹത്തോടെ ഒന്ന് കെട്ടിപിടിക്കുകയോ ചെയ്താൽ അമ്മാർക്ക് അത് മറക്കാനാകാത്ത സമ്മാനമാണ്.

മാതൃദിനത്തിൽ കൈമാറാൻ ആശംസകൾ

വാക്കുകൾ കൊണ്ട് അളക്കാൻ കഴിയാത്ത സ്നേഹം, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തണലായ അമ്മയ്ക്ക്… മാതൃദിനാശംസകൾ!

ലോകത്തിലെ ഏറ്റവും മനോഹരമായ മുഖമാണ് അമ്മയുടേതാണ്. സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ!

ദൈവത്തിന് പകരം അമ്മ മാത്രം! അമ്മയുണ്ടായതുകൊണ്ടാണ് ഞാനിന്നീ സന്തോഷിക്കുന്നത്. ഹൃദയപൂർവ്വം മാതൃദിനാശംസകൾ

എന്റെ പരാജയങ്ങളിൽ താങ്ങായും വിജയങ്ങളിൽ കരുത്തായും നിൽക്കുന്ന അമ്മയ്ക്ക് സ്നേഹപൂർവ്വം മാതൃദിനാശംസകൾ നേരുന്നു

ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കാണ് അമ്മ. എന്റെ ലോകമായ അമ്മയ്ക്ക് മാതൃദിനാശംസകൾ

വീണപ്പോഴൊക്കെ എനിക്ക് കരുത്തായി കൂടെ നിന്നത് അമ്മയുടെ കൈകളാണ് ഹാപ്പി മതേഴ്സ് ഡേ

എനിക്കായി അമ്മ സഹിച്ച ത്യാഗങ്ങൾക്കും നൽകിയ സ്നേഹത്തിനും നന്ദി. സ്നേഹപൂർവ്വം മാതൃദിനാശംസകൾ

English Summary:

Mother’s Day 2026 Celebrated on May 10. It’s time to celebrate the unconditional love and sacrifices of the most important woman in our lives. This year, the focus is on moving beyond expensive gifts and creating meaningful wishes that truly resonate with a mother’s heart.

Follow Us