Health Tips: പ്രായം കൂടുതൽ തോന്നിക്കുന്നോ, മുടി കൊഴിയുന്നതും ഇതു കാരണം; ഡെർമറ്റോളജിസ്റ്റ് പറയുന്നു
Reason For Losing Hair And Getting Age: ഒരുപക്ഷേ നമ്മൾ നിസാരമായി കാണുന്ന രീതികൾ പോലും ഇത്തരം മാറ്റങ്ങൾക്ക് കാരണമായേക്കാം. 20, 30, 40 വയസ്സുകളിൽ നിങ്ങളുടെ ചർമ്മത്തിന് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി മുന്നോട്ട് പോയാൽ മാത്രമെ അകാല വാർദ്ധക്യവും മുടി കൊഴിച്ചിലുമെല്ലാം നമുക്ക് നിയന്ത്രിക്കാനാകൂ. ഡെർമറ്റോളജിസ്റ്റ് ഡോ. നിഷിത റാങ്ക ഇതേക്കുറിച്ച് നിങ്ങളോട് എന്താണ് പറയുന്നതെന്ന് നോക്കാം.
മുപ്പത് വയസ് തികയും മുമ്പേ മുഖം ചുക്കിച്ചുളിങ്ങിയും മുടിയെല്ലാം കൊഴിഞ്ഞും ആകെ മാറിപ്പോയ നിരവധി ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. അകാല വാർദ്ധക്യവും പെട്ടെന്നുള്ള മുടികൊഴിച്ചിലും ഇന്ന് പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. ജീവിതശൈലി, ഉറക്കകുറവി, സമ്മർദ്ദം, ഭക്ഷണരീതി തുടങ്ങിയവയെല്ലാം ഇതിൻ്റെ പിന്നിലെ കാരണങ്ങളാണ്. ഒരുപക്ഷേ നമ്മൾ നിസാരമായി കാണുന്ന രീതികൾ പോലും ഇത്തരം മാറ്റങ്ങൾക്ക് കാരണമായേക്കാം. 20, 30, 40 വയസ്സുകളിൽ നിങ്ങളുടെ ചർമ്മത്തിന് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി മുന്നോട്ട് പോയാൽ മാത്രമെ അകാല വാർദ്ധക്യവും മുടി കൊഴിച്ചിലുമെല്ലാം നമുക്ക് നിയന്ത്രിക്കാനാകൂ. ഡെർമറ്റോളജിസ്റ്റ് ഡോ. നിഷിത റാങ്ക ഇതേക്കുറിച്ച് നിങ്ങളോട് എന്താണ് പറയുന്നതെന്ന് നോക്കാം.
സ്ട്രെസ്സും കോർട്ടിസോളും
ഒരുപക്ഷേ നമ്മൾ വലിയ പ്രാധാന്യം നൽകിയില്ലെങ്കിലും, നമ്മുടെ മാനസിക സമ്മർദ്ദം ചർമ്മത്തെയും മുടിയെയും നേരിട്ട് ബാധിക്കുന്ന പ്രധാന കാരണങ്ങളാണ്. സമ്മർദ്ദം കൂടുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോണിൻ്റെ ഉത്പാദനവും കൂടുന്നു. ഇത് ചർമ്മത്തിലെ കൊളാജനെ നശിപ്പിച്ച് മുഖത്ത് ചർമ്മത്തിലുമെല്ലാം ചുളിവുകൾ വീഴ്ത്തുന്നു. സ്ട്രെസ് കാരണം പെട്ടെന്നുണ്ടാകുന്ന മുടി കൊഴിച്ചിലിനെ ടെലോജൻ എഫ്‌ളൂവിയം എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇത് വീണ്ടെടുക്കാനാകും എന്നതാണ് അശ്വാസകരം.
ALSO READ: അത്താഴത്തിന് തൈര് വേണ്ടേ വേണ്ട! നല്ലതോ ചീത്തയോ?; ശരീരത്തിന് സംഭവിക്കുന്നത് എന്ത്
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണമാണ്. ചർമ്മകോശങ്ങൾ സ്വയം മെച്ചപ്പെടുന്നത് നാം ഉറങ്ങുമ്പോഴാണ്. കൃത്യമായ ഉറക്കം ലഭിക്കാത്തപ്പോഴാണ് ചർമ്മത്തിന്റെ സ്വാഭാവികമായ തിളക്കം നഷ്ടപ്പെടുന്നത്. അതുപോലെ തന്നെ കണ്ണിന് താഴെ കറുത്ത പാടുകൾ വീഴുകയും ചെയ്യുന്നു. ഇത് പ്രായം കൂടുതൽ തോന്നിക്കുന്നതിന് വഴിവയ്ക്കുകയും ചെയ്യും. പെട്ടെന്ന് ചികിത്സിച്ചില്ലെങ്കിൽ ഒരുപക്ഷേ പിന്നീട് മാറ്റാൻ പ്രയാസമായേക്കാം.
ഭക്ഷണത്തിലെ പോഷകക്കുറവ്
നമ്മുടെ മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യം മെച്ചപ്പെടണമെങ്കിൽ പുറമെയുള്ള സംരക്ഷണം മാത്രം പോരാ. അകത്തുനിന്നുള്ളതും അനിവാര്യമാണ്. പ്രധാനമായി നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. വിറ്റാമിൻ B12, ഡി, അയൺ, സിങ്ക് എന്നിവയുടെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകുന്ന പ്രധാന ഘടകമാണ്. അതുപോലെ തന്നെ ഭക്ഷണത്തിൽ അമിതമായി മധുരം ഉപയോഗിക്കുന്നത് ചർമ്മത്തിലെ ഇലാസ്തികത നഷ്ടപ്പെടുത്തുന്നു. ഇത് ഗ്ലൈക്കേഷൻ എന്ന പ്രക്രിയയ്ക്ക് കാരണമാകുകയും വാർദ്ധക്യം തോന്നിപ്പിക്കുകയും ചെയ്യും.
സൺസ്ക്രീനിന്റെ അഭാവം
പ്രായം തോന്നിക്കുന്നതിൻ്റെ 80 ശതമാനം കാരണവും സൂര്യനിൽ നിന്നുള്ള യുവി രശ്മികളാണ്. നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ ചൂടുള്ള കാലാവസ്ഥയിൽ സൺസ്ക്രീൻ ഉപയോഗിക്കാതെ പുറത്തിറങ്ങുന്നത് ഇത്തരം യുവി രശ്മികളുടെ ആക്രമണത്തിന് കാരണമായേക്കാം. ഇത് കാലക്രമേണ ചർമ്മത്തിൽ പിഗ്മെന്റേഷൻ വരാനും ഇലാസ്തികത നഷ്ടപ്പെടാനും കാരണമാകുന്നു. വീടിനുള്ളിൽ ഇരിക്കുമ്പോൾ പോലും നല്ലൊരു സൺസ്ക്രീൻ ഉപയോഗിക്കണമെന്നാണ് പല ഡെർമറ്റോളജിസ്റ്റുകളും നിർദ്ദേശിക്കുന്നത്.
ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം
പരസ്യങ്ങളിലെ ഭംഗി കണ്ട് സ്വന്തമായി പരീക്ഷണങ്ങൾ നടത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. നിങ്ങളുടെ സ്കിൻ ടൈപ്പിന് അനുയോജ്യമല്ലാത്ത ക്രീമുകൾ ഉപയോഗിച്ചാൽ അത് ചർമ്മത്തെ വരണ്ടതാക്കുന്നു. കൂടാതെ കെമിക്കലുകൾ അടങ്ങിയ ഷാംപൂവിൻ്റെ അമിത ഉപയോഗം മുടിയുടെ വേരുകൾ നശിപ്പിക്കുകയും കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.
വെള്ളം കുടിക്കുക
ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കിൽ അത് ചർമ്മത്തിനും മുടിക്കും പണികിട്ടുന്ന പ്രശ്നമാണ്. ചർമ്മം ഹൈഡ്രേറ്റഡ് ആയിരുന്നാൽ തന്നെ ചുളിവുകൾ ഒരു പരിധിവരെ തടയാനാകും. അതുപോലെ മുടിയുടെ വേരുകളെ ഉറപ്പിച്ച് നിർത്തുന്നതും ജലാംശമാണ്. മുടി കൊഴിച്ചിൽ തടയാൻ തലയോട്ടിയുടെ ആരോഗ്യവും ശ്രദ്ധിക്കണം.
English Summary:
Your hair and skin are the mirrors of your internal health. By addressing stress management, gut health, and nutrient density, signs of aging and hairfall are silent. Here Is the real reason of your sudden hairfall and aging.