Onam 2026 Wishes: പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ കൈമാറാം; സ്‌നേഹം പരക്കെട്ട, സമൃദ്ധി നിറയട്ടെ

Onam 2026 Wishes Beautiful Messages, Quotes and Greetings to Celebrate Thiruvonam: സ്‌നേഹവും വിശ്വാസവും പ്രകടിപ്പിക്കാന്‍ ഒരിക്കലും വില കൂടിയ സമ്മാനങ്ങള്‍ ആവശ്യമില്ല. നല്ലൊരു വാക്ക് മതി സ്‌നേഹം കാണിക്കാന്‍. ഈ ഓണത്തിന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അതിമനോഹരമായ ഓണാശംസകള്‍ നേര്‍ന്നാലോ? നിങ്ങള്‍ എന്നെന്നും കൂടെയുണ്ടെന്നും അവരുടെ നന്മയും സമൃദ്ധിയുമെല്ലാം ആഗ്രഹിക്കുന്നുവെന്നും ഇതുവഴി നിങ്ങള്‍ക്ക് പ്രകടമാക്കാന്‍ സാധിക്കും.

Onam 2026 Wishes: പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ കൈമാറാം; സ്‌നേഹം പരക്കെട്ട, സമൃദ്ധി നിറയട്ടെ

ഓണാശംസകള്‍

Published: 

23 Aug 2026 | 07:51 AM

കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലെ തിരുവോണം നാള്‍ എല്ലാ മലയാളികലും കെങ്കേമമായി ആഘോഷിക്കും. ലോകത്തിന്റെ ഏതുകോണിലാണെങ്കിലും മലയാളികള്‍ ഒരിക്കലും ഓണം ആഘോഷിക്കാന്‍ മറക്കുകയില്ല. എന്നാല്‍ വെറും ആഘോഷങ്ങള്‍ മാത്രമാണോ ഓരോ ഓണക്കാലത്തും നടക്കുന്നത്? നമ്മുടെ പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനുള്ള അവസരം കൂടിയാണ് ഓരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്.

സ്‌നേഹവും വിശ്വാസവും പ്രകടിപ്പിക്കാന്‍ ഒരിക്കലും വില കൂടിയ സമ്മാനങ്ങള്‍ ആവശ്യമില്ല. നല്ലൊരു വാക്ക് മതി സ്‌നേഹം കാണിക്കാന്‍. ഈ ഓണത്തിന് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അതിമനോഹരമായ ഓണാശംസകള്‍ നേര്‍ന്നാലോ? നിങ്ങള്‍ എന്നെന്നും കൂടെയുണ്ടെന്നും അവരുടെ നന്മയും സമൃദ്ധിയുമെല്ലാം ആഗ്രഹിക്കുന്നുവെന്നും ഇതുവഴി നിങ്ങള്‍ക്ക് പ്രകടമാക്കാന്‍ സാധിക്കും.

കേരളത്തിന്റെ മാത്രം ഓണം

മഹാബലി ചക്രവര്‍ത്തിയുടെ സ്മരണ നിലനിര്‍ത്തിയാണ് എല്ലാ വര്‍ഷവും മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ജാതിമതഭേദമന്യേ കേരളത്തിലെ എല്ലാ വിഭാഗക്കാരും ഓണം കെങ്കേമമായി ആഘോഷിക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഓണം പ്രമാണിച്ച് ഗംഭീര പരിപാടികളാണ് ഉണ്ടാകാറുള്ളത്. കാലം എത്ര കടന്നുപോയാലും ഓണാഘോഷങ്ങളുടെ മാറ്റ് കുറഞ്ഞുപോകില്ലെന്ന് ഓരോ വര്‍ഷവും മലയാളികള്‍ തെളിയിക്കുകയാണ്.

കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന ഒട്ടനവധി പരിപാടികളാണ് ഓണനാളില്‍ നടക്കാറുള്ളത്. പുലികളി, തൃക്കാക്കര അത്തച്ചമയം തുടങ്ങിയവയെല്ലാം ഓണാഘോഷങ്ങളുടെ ഭാഗമാണ്. ഇതുമാത്രമല്ല, ഈ ദിവസങ്ങളില്‍ വള്ളംകളിയും നടക്കാറുണ്ട്. ഇതിനെല്ലാം പുറമെ മറ്റുപല ചെറിയ കളികളും ഓണക്കാലത്ത് ശ്രദ്ധ നേടുന്നു.

ഓണാശംസകള്‍ നേരാം

  • എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
  • ഏവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകള്‍
  • ഹാപ്പി ഓണം ഗയ്‌സ്
  • ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും പൊന്നോണാശംസകള്‍
  • പൊന്നോണം വന്നെത്തി എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
  • ഈ ഓണം നിങ്ങള്‍ക്കും കുടുംബത്തിനും ഐശ്വര്യം നല്‍കട്ടെ, ഹാപ്പി ഓണം
  • ഒരുമയോടെ ഓണം ആഘോഷിക്കാം, ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
  • ഈ ഓണം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് നിറയട്ടെ, എല്ലാവര്‍ക്കും ഓണാശംസകള്‍
  • പായസത്തിന്റെ മധുരം ഹൃദയത്തില്‍ നിറയട്ടെ, ഹൃദയം നിറഞ്ഞ ഓണാശംസകള്‍ പ്രിയപ്പെട്ടവരെ
  • ഈ ഓണം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, നിങ്ങള്‍ക്കെന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
  • കള്ളവും ചതിവും ജീവിതത്തില്‍ നിന്നും മാറ്റിവെക്കാം, ഏവര്‍ക്കും ഓണാശംസകള്‍
  • പൂക്കള്‍ പൂക്കളത്തിന് ഭംഗി നല്‍കുന്നു, നന്മ നിങ്ങളുടെ ജീവിതത്തില്‍ പ്രകാശം നിറയ്ക്കട്ടെ, ഓണാശംസകള്‍
  • പൂക്കളത്തിലെ നിറങ്ങള്‍ പോലെ ചുറ്റുമുള്ളവരുടെ ജീവിതത്തില്‍ ഭംഗി നിറക്കാം, ഹാപ്പി ഓണം

Also Read: Onam Chips Making: കൊതിതീരെ ചിപ്സ് കഴിക്കാം! എണ്ണയിൽ വറുത്തതോ എയർ ഫ്രൈ ചെയ്തതോ ബെസ്റ്റ്?

  • ഈ ഓണം ഒരുമയോടെ ആഘോഷിക്കാം, എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
  • എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ഒരു വര്‍ഷം ആശംസിക്കുന്നു, ഹാപ്പി ഓണം
  • പൂക്കളുടെ സൗന്ദര്യം പോലെ നിങ്ങളുടെ ജീവിതത്തിലും സൗന്ദര്യം നിലനില്‍ക്കട്ടെ, ഹാപ്പി ഓണം
  • ഓണത്തിന്റെ ഐശ്വര്യം നിങ്ങളുടെ വീടുകളില്‍ എന്നെന്നും നിലനില്‍ക്കട്ടെ, ഹൃദയം നിറഞ്ഞ ഓണാശംസകള്‍
  • ഈ ഓണം നിങ്ങളുടെ മനസില്‍ നിന്നും മായാതെ നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ഹൃദയം നിറഞ്ഞ ഓണാശംസകള്‍
  • ഓണത്തിന്റെ നന്മ ഹൃദയങ്ങളില്‍ പ്രകാശിക്കട്ടെ, ഓണാശംസകള്‍
  • ഈ ഓണം അനുഗ്രഹങ്ങള്‍ നിറക്കട്ടെ, ഹൃദയം നിറഞ്ഞ ഓണാശംസകള്‍
  • പഴമയേയും പാരമ്പര്യത്തെയും മുറുകെ പിടിച്ച് ഓണം ആഘോഷിക്കാം, ഹൃദയം നിറഞ്ഞ ഓണാശംസകള്‍

English Summary

Celebrate Onam 2026 with heartfelt wishes, messages and greetings for loved ones. Share beautiful Onam quotes and WhatsApp status updates with family and friends. Send warm Thiruvonam wishes and spread the festive spirit. Find the perfect Onam message to share this year.

Loading...
Unable to load recommendations.
Follow Us
തിരുമ്പി വന്താച്ച്! 300 രൂപ പ്രൈം പാസ് അ‌വതരിപ്പിച്ച് ജിയോ ​
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം