AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Onam Chips Making: കൊതിതീരെ ചിപ്സ് കഴിക്കാം! എണ്ണയിൽ വറുത്തതോ എയർ ഫ്രൈ ചെയ്തതോ ബെസ്റ്റ്?

Air fryer vs Deep Fried Banana Chips Benefits: കാലങ്ങളായി മലയാളികൾ പിന്തുടരുന്ന രീതിയാണ് എണ്ണയിൽ വറുത്തുകോരുന്ന ചിപ്സ്. പച്ചക്കായ അരിഞ്ഞ് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് തിളയ്ക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക എന്നതാണ് മലയാളികളുടെ നാവിലെ രുചി. വെളിച്ചെണ്ണയുടെ നാടൻ മണവും കായവറുത്തതിന്റെ യഥാർത്ഥ മൊരിവും ക്രിസ്പി സ്വഭാവവും ഇതിന് ലഭിക്കും. നന്നായി വറുത്തെടുക്കുന്നതിനാൽ വായുകടക്കാത്ത പാത്രത്തിൽ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം.

Neethu Vijayan
Neethu Vijayan | Published: 22 Aug 2026 | 06:59 PM
ഓണക്കാലമായാൽ ഉപ്പേരിയില്ലാതെ മലയാളിക്ക് യാതൊരു ആഘോഷവുമില്ല. നല്ല പച്ചക്കായ വെളിച്ചെണ്ണയിൽ വറുത്തുകോരുമ്പോൾ വരുന്ന ആ മണം തന്നെ വയറ നിറയ്ക്കും. എന്നാൽ ശരീരഭാരവും കൊളസ്ട്രോളും ഭയന്ന് ചിപ്സ് കഴിക്കാൻ മടിക്കുന്നവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ട് തന്നെ അടുക്കളകളിൽ എയർ ഫ്രൈയറുൾക്ക് സ്ഥാനം ഏറുകയാണ്. എന്നാൽ പരമ്പരാഗത രീതിയിൽ വെളിച്ചെണ്ണയിൽ വറുത്ത കോരിയ ചിപ്സാണോ അതോ എയർ ഫ്രൈയറിൽ വറുത്തെടുത്ത ചിപ്സാണോ ആരോഗ്യത്തിനും രുചിക്കും നല്ലത്? (Image Credit Source: Getty Images)

1 / 5
കാലങ്ങളായി മലയാളികൾ പിന്തുടരുന്ന രീതിയാണ് എണ്ണയിൽ വറുത്തുകോരുന്ന ചിപ്സ്. പച്ചക്കായ അരിഞ്ഞ് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് തിളയ്ക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക എന്നതാണ് മലയാളികളുടെ നാവിലെ രുചി. വെളിച്ചെണ്ണയുടെ നാടൻ മണവും കായവറുത്തതിന്റെ യഥാർത്ഥ മൊരിവും ക്രിസ്പി സ്വഭാവവും ഇതിന് ലഭിക്കും. നന്നായി വറുത്തെടുക്കുന്നതിനാൽ വായുകടക്കാത്ത പാത്രത്തിൽ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം.

2 / 5
എന്നാൽ ധാരാളം എണ്ണ ആഗിരണം ചെയ്യുന്നതിനാൽ കലോറിയും പൂരിത കൊഴുപ്പും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാനും കൊളസ്ട്രോൾ, ഹൃദ്രോഗ സാധ്യതകൾ എന്നിവ വർദ്ധിപ്പിക്കാനും കാരണമാകും.  ചൂടുള്ള വായുവിൽ കിടന്ന്  ഭക്ഷണം വേവിക്കുന്ന സാങ്കേതികവിദ്യയാണിത് എയർ ഫ്രൈയർ. ഏതാനും തുള്ളി വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാമെന്നതിനാൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്.

3 / 5
ഹൃദ്രോഗികൾക്കും ഡയറ്റിലുള്ളവർക്കും കൊളസ്ട്രോൾ ഉള്ളവർക്കും ധൈര്യമായി എയർഫ്രൈയറിലെ ചിപ്സ് കഴിക്കാം. വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ചിപ്സിന്റെ അതേ നാടൻ മണവും  മൊരിവും ഇതിന് ലഭിച്ചെന്ന് വരില്ല. ഒരു സമയം കുറഞ്ഞ അളവിൽ മാത്രമേ എയർ ഫ്രൈയറിൽ വറുത്തെടുക്കാൻ സാധിക്കൂ. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ആഗ്രഹമുണ്ടെങ്കിൽ എയർ ഫ്രൈ ചെയ്ത ചിപ്സ് ആണ് ഏറ്റവും അനുയോജ്യം.

4 / 5
എന്നാൽ ഓണസദ്യയുടെ തനത് ആസ്വാദനത്തിന് ചിപ്സ് വേണമെന്നുണ്ടെങ്കിൽ, വീട്ടിൽ തന്നെ ഉണ്ടാക്കിയ ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരി മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്. എപ്പോഴും ഓർക്കണം എണ്ണയിൽ വറുത്തെടുക്കുന്നവ വളരെ കുറഞ്ഞ അളവിൽ മാത്രമെ കഴിക്കാവൂ.

5 / 5
Follow Us