AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sugar Cane Juice: കരിമ്പിൻ ജ്യൂസ് കുടിക്കുമ്പോൾ സൂക്ഷിക്കുക; ഗുണത്തേക്കാളേറെ ദോഷമാകുമോ?

Experts Warn of Hidden Risks in sugar cane: ജ്യൂസിൽ ചേർക്കുന്ന ഐസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടരാൻ സാധ്യതയുണ്ട്. മലിനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ജ്യൂസ് വഴി ഹെപ്പറ്റൈറ്റിസ് എ പടരാൻ വലിയ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ശരിയായി വൃത്തിയാക്കാത്ത യന്ത്രങ്ങളിൽ ബാക്ടീരിയകളും വൈറസുകളും വളരാൻ സാധ്യതയുണ്ട്.

Sugar Cane Juice: കരിമ്പിൻ ജ്യൂസ് കുടിക്കുമ്പോൾ സൂക്ഷിക്കുക; ഗുണത്തേക്കാളേറെ ദോഷമാകുമോ?
SugarcaneImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Updated On: 06 May 2026 | 08:04 PM

വേനൽച്ചൂടിൽ തളർന്നു വരുമ്പോൾ വഴിയോരങ്ങളിലെ കരിമ്പിൻ ജ്യൂസ് കടകൾ മലയാളികൾക്ക് വലിയൊരു ആശ്വാസമാണ്. എന്നാൽ പ്രകൃതിദത്തമെന്ന് നാം കരുതുന്ന ഈ പാനീയം അത്ര നിഷ്കളങ്കമല്ലെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അമിതമായ പഞ്ചസാരയും വൃത്തിഹീനമായ നിർമ്മാണ രീതിയും പലപ്പോഴും കരിമ്പിൻ ജ്യൂസിനെ അപകടകാരിയാക്കുന്നു.

പ്രമേഹരോഗികൾക്ക് വില്ലൻ

കരിമ്പിലെ നാരുകൾ നീക്കം ചെയ്ത് ജ്യൂസ് മാത്രമായി കുടിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിനും പ്രമേഹരോഗികൾക്ക് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അമിതഭാരമുള്ളവർക്കും ഫാറ്റി ലിവർ പ്രശ്നമുള്ളവർക്കും ഈ പാനീയം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വഴിയോരക്കടകളിൽ കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്ന സാഹചര്യം പലപ്പോഴും രോഗങ്ങളുടെ കേന്ദ്രമാണ്.

Also Read – Watermelon: തണ്ണിമത്തന്റെ കൂടെ ഇവയൊന്നും കഴിക്കല്ലേ, ജീവന് അപകടം

ജ്യൂസിൽ ചേർക്കുന്ന ഐസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടരാൻ സാധ്യതയുണ്ട്. മലിനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ജ്യൂസ് വഴി ഹെപ്പറ്റൈറ്റിസ് എ പടരാൻ വലിയ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ശരിയായി വൃത്തിയാക്കാത്ത യന്ത്രങ്ങളിൽ ബാക്ടീരിയകളും വൈറസുകളും വളരാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

കരിമ്പിൻ ജ്യൂസ് കുടിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണകരമാകും.

  • പരമാവധി ഐസ് ഒഴിവാക്കി ജ്യൂസ് കുടിക്കുക.
  • യന്ത്രങ്ങളും ചുറ്റുപാടും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക.
  • പ്രമേഹരോഗികളും ദഹനപ്രശ്നങ്ങളുള്ളവരും കരിമ്പിൻ ജ്യൂസ് പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
  • ഇത് ഒരു നിത്യശീലമാക്കാതെ വല്ലപ്പോഴും മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.
  • രുചിയേക്കാൾ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് വേനൽക്കാല പാനീയങ്ങൾ തിരഞ്ഞെടുക്കണമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

കരിമ്പിൻ ജ്യൂസിന്റെ ​ഗുണങ്ങൾ

നിരവധി ​ഗുണങ്ങളും കരിമ്പിൻ ജ്യൂസിനുണ്ട്. കരിമ്പിലെ പ്രകൃതിദത്തമായ പഞ്ചസാര രക്തത്തിൽ പെട്ടെന്ന് കലരുകയും ശരീരത്തിന് ഉടനടി ഊർജ്ജം നൽകുകയും ചെയ്യുന്നു. വേനലിൽ വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങളും വെള്ളവും തിരികെ നൽകാൻ ഇത് സഹായിക്കും.
മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ ഉള്ളവർക്ക് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കരിമ്പിൻ ജ്യൂസ് ആയുർവേദത്തിൽ നിർദ്ദേശിക്കാറുണ്ട്.

എന്നാൽ ഇതിനു ചില ദോഷങ്ങളുമുണ്ട്. കരിമ്പിൻ ജ്യൂസിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇതിൽ നാരുകൾ ഇല്ലാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കും. അതിനാൽ പ്രമേഹമുള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

English Summary

While sugarcane juice is a popular natural energy booster during the summer, health experts warn that it can pose significant risks due to its high sugar content and often unhygienic preparation methods. Beyond the danger of rapid blood sugar spikes for diabetics, contaminated ice and poorly maintained machines at roadside stalls can lead to serious infections like Typhoid, Cholera, and Hepatitis A.

Follow Us