AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Anti-Venom: പാമ്പിൻ വിഷത്തിന് മരുന്ന് പാമ്പിൻ വിഷം തന്നെ, എങ്ങനെയാണ് ആന്റിവെനം നിർമ്മിക്കുന്നത്?

How Antivenom is Made : വിഷബാധയേറ്റാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകേണ്ടത് അനിവാര്യമാണ്. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ അടങ്ങിയതിനാൽ, ചിലരിൽ ഇത് അലർജിക്ക് കാരണമായേക്കാം. ഇത് പരിഹരിക്കുന്നതിനായി ലാബുകളിൽ നിർമ്മിക്കുന്ന സിന്തറ്റിക് 'മോണോക്ലോണൽ ആന്റിബോഡികളെ കുറിച്ചുള്ള ഗവേഷണങ്ങൾ ശാസ്ത്രലോകത്ത് പുരോഗമിക്കുകയാണ്.

Anti-Venom: പാമ്പിൻ വിഷത്തിന് മരുന്ന് പാമ്പിൻ വിഷം തന്നെ, എങ്ങനെയാണ് ആന്റിവെനം നിർമ്മിക്കുന്നത്?
പ്രതീകാത്മക ചിത്രംImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Updated On: 30 Apr 2026 | 05:37 PM

പാമ്പിനെ ഭയന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ. ചൂടുകടുത്തതോടെ പാമ്പ് കടിച്ചു മരിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു. പാമ്പിൻ വിഷത്തിന്റെ പരിഹാരം ആന്റിവെനമാണ് എന്ന് നമുക്കെല്ലാം അറിയാം. പാമ്പിൻ വിഷത്തിനു മാത്രമല്ല തേൾ, ചിലന്തി തുടങ്ങിയ വിഷജന്തുക്കളുടെ കടിയേറ്റാൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഏക ഔദ്യോഗിക പ്രതിവിധിയാണ് ആന്റിവെനം. വിഷബാധയേറ്റ വ്യക്തിയുടെ ശരീരത്തിലെ വിഷാംശത്തെ നിർവീര്യമാക്കാൻ സഹായിക്കുന്ന ആന്റിബോഡികളുടെ ഒരു ജൈവ മിശ്രിതമാണിത്.

പ്രവർത്തനരീതി

നമ്മുടെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന് പുറത്തുനിന്നുള്ള ഒരു താൽക്കാലിക സഹായമായാണ് ആന്റിവെനം പ്രവർത്തിക്കുന്നത്. രക്തപ്രവാഹത്തിലൂടെ സഞ്ചരിക്കുന്ന ഈ മരുന്നിലെ ആന്റിബോഡികൾ വിഷാംശവുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടുന്നു. ഇത് നാഡികളെയോ രക്തകോശങ്ങളെയോ വിഷം ആക്രമിക്കുന്നത് തടയുന്നു . തുടർന്ന് ഈ വിഷം-ആന്റിബോഡി സങ്കീർണ്ണതകളെ ശരീരത്തിന്റെ തന്നെ പ്രതിരോധ സംവിധാനം തിരിച്ചറിയുകയും അവയെ നശിപ്പിച്ചു കളയുകയും ചെയ്യുന്നു.

നിർമ്മാണ പ്രക്രിയ

പത്തൊൻപതാം നൂറ്റാണ്ട് മുതൽ നിലവിലുള്ള പരമ്പരാഗതമായ രീതിയിലാണ് ഇന്നും ആന്റിവെനം നിർമ്മിക്കുന്നത്. ഇതിനു പലഘട്ടങ്ങളുണ്ട്.

  1. വിഷം ശേഖരിക്കൽ: ജീവനുള്ള പാമ്പുകളിൽ നിന്നോ മറ്റ് ജീവികളിൽ നിന്നോ സുരക്ഷിതമായ രീതിയിൽ വിഷം പുറത്തെടുക്കുന്നു.
  2. മൃഗങ്ങളിൽ കുത്തിവെക്കുന്നു: വളരെ ചെറിയ അളവിലുള്ള വിഷം കുതിര, ആട് തുടങ്ങിയ വലിയ വളർത്തുമൃഗങ്ങളുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്നു.
  3. ആന്റിബോഡി രൂപീകരണം: മൃഗത്തിന്റെ പ്രതിരോധ സംവിധാനം ഈ വിഷത്തിനെതിരെ ശക്തമായ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നു.
  4. ശുദ്ധീകരണം: ആ മൃഗത്തിൽ നിന്നും രക്തം ശേഖരിച്ച്, അതിലെ പ്ലാസ്മ വേർതിരിച്ചെടുക്കുന്നു. ഇത് കൃത്യമായ ഫിൽട്ടറേഷൻ നടത്തി മെഡിക്കൽ ഗ്രേഡ് ആന്റിവെനമാക്കി മാറ്റുന്നു.

വിവിധ തരങ്ങൾ

പ്രധാനമായും രണ്ട് തരം ആന്റിവെനങ്ങളാണുള്ളത്. ഒരു പ്രത്യേക വർഗ്ഗത്തിൽപ്പെട്ട ജീവിയുടെ വിഷത്തിന് മാത്രമായി ഉപയോഗിക്കുന്ന മോണോവാലന്റ് ആന്റിവെനവും, ഒരു പ്രദേശത്ത് കാണപ്പെടുന്ന പലതരം ജീവികളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന പോളിവാലന്റ് ആന്റിവെനവും.

ALSO READ: വിയർപ്പും കുരുക്കളും ചൂട് മാത്രം കൊണ്ടല്ല, അധികം ശ്രദ്ധിക്കാതെ പോകുന്നൊരു രോഗം പിന്നിൽ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിഷബാധയേറ്റാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകേണ്ടത് അനിവാര്യമാണ്. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ അടങ്ങിയതിനാൽ, ചിലരിൽ ഇത് അലർജിക്ക് കാരണമായേക്കാം. ഇത് പരിഹരിക്കുന്നതിനായി ലാബുകളിൽ നിർമ്മിക്കുന്ന സിന്തറ്റിക് ‘മോണോക്ലോണൽ ആന്റിബോഡികളെ കുറിച്ചുള്ള ഗവേഷണങ്ങൾ ശാസ്ത്രലോകത്ത് പുരോഗമിക്കുകയാണ്. ഇതിലൂടെ മൃഗങ്ങളെ ആശ്രയിക്കാതെ തന്നെ കൂടുതൽ സുരക്ഷിതമായ പ്രതിവിധി കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

പാമ്പുകടി മരണങ്ങൾ തടയാൻ കർമപദ്ധതി

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ പൂർണ്ണമായും തടയുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് വിപുലമായ കർമപദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ചികിത്സ ലഭ്യമാക്കുന്നതും കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടികൾ. പാമ്പുകടി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളെ കണ്ടെത്തി ആശുപത്രികളുടെ ഹോട്ട്‌സ്‌പോട്ട് മാപ്പിംഗ് നടത്തും. ഇത്തരം സ്ഥലങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളെ ‘റെഡ് ഫ്‌ളാഗ്ഡ് ഇൻസ്റ്റിറ്റ്യൂഷനുകൾ’ ആയി പ്രഖ്യാപിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ചികിത്സയിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ സാമൂഹികാധിഷ്ഠിത നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.

ആശുപത്രികളെ ഹബ് ആൻഡ് സ്‌പോക്ക് രീതിയിൽ ക്രമീകരിച്ച് റഫറൽ സംവിധാനം മെച്ചപ്പെടുത്തും. ആന്റിവെനം ലഭ്യമായ വലിയ ആശുപത്രികളിലേക്ക് എത്തിച്ചേരാൻ പ്രയാസമുള്ള വിദൂര മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും (PHC/CHC) ആന്റി-സ്നേക്ക് വെനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

English Summary

To prevent deaths from snakebites during extreme heat, the Kerala Health Department has launched a comprehensive action plan including hotspot mapping of hospitals and a hub and spoke referral system to ensure anti-venom availability even in remote areas. The report also details how anti-venom is traditionally produced by harvesting antibodies from immunized animals and highlights ongoing research into synthetic monoclonal antibodies for safer, allergy-free treatment.

Follow Us