Summer Health Issues: വിയർപ്പും കുരുക്കളും ചൂട് മാത്രം കൊണ്ടല്ല, അധികം ശ്രദ്ധിക്കാതെ പോകുന്നൊരു രോഗം പിന്നിൽ
Summer Skin Warning health tips: ചർമത്തിനടിയിൽ ചെറിയ മുഴകൾ പോലെ പ്രത്യക്ഷപ്പെടുന്നു. ഇവ വേദന ഉണ്ടാക്കുന്നതാണ്. ഈ മുഴകൾ പിന്നീട് പഴുപ്പ് നിറഞ്ഞ കുരുക്കളായി മാറുന്നു. ഈ കുരുക്കൾ പൊട്ടി രക്തവും ദുർഗന്ധത്തോടു കൂടിയ പഴുപ്പും ഒലിച്ചിറങ്ങുന്ന അവസ്ഥയുണ്ടാകും. രോഗം കടുക്കുമ്പോൾ ചർമത്തിനടിയിൽ ഒരു കുരുവിൽ നിന്ന് മറ്റൊന്നിലേക്ക് തുരങ്കം പോലെ നാളികൾ രൂപപ്പെടുന്നു. ഇതിനെയാണ് ഫിസ്റ്റുല എന്ന് വിളിക്കുന്നത്.
വേനൽ കടുത്തോടെ പലതരത്തിലുള്ള ചർമ്മ രോഗങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ചർച്ചയായിരിക്കുന്നത് ചൂടുകുരു പോലെ തോന്നിക്കുന്ന ഒരു രോഗാവസ്ഥയാണ്. ചർമത്തിലെ രോമകൂപങ്ങൾക്കടിയിൽ ഉണ്ടാകുന്ന നീർക്കെട്ടും വീക്കവുമാണ് ഈ രോഗത്തിന്റെ തുടക്കം. കക്ഷം, സ്തനങ്ങൾക്കടിഭാഗം, നിതംബം, തുടകൾക്കിടയിലെ മടക്കുകൾ തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. ചർമങ്ങൾ തമ്മിൽ നിരന്തരം ഉരസുന്ന ഭാഗങ്ങളിൽ രോമകൂപങ്ങൾ അടഞ്ഞുപോകുന്നതാണ് ഇതിന് കാരണമാകുന്നത്.
പ്രധാന ലക്ഷണങ്ങൾ
ചർമത്തിനടിയിൽ ചെറിയ മുഴകൾ പോലെ പ്രത്യക്ഷപ്പെടുന്നു. ഇവ വേദന ഉണ്ടാക്കുന്നതാണ്. ഈ മുഴകൾ പിന്നീട് പഴുപ്പ് നിറഞ്ഞ കുരുക്കളായി മാറുന്നു. ഈ കുരുക്കൾ പൊട്ടി രക്തവും ദുർഗന്ധത്തോടു കൂടിയ പഴുപ്പും ഒലിച്ചിറങ്ങുന്ന അവസ്ഥയുണ്ടാകും. രോഗം കടുക്കുമ്പോൾ ചർമത്തിനടിയിൽ ഒരു കുരുവിൽ നിന്ന് മറ്റൊന്നിലേക്ക് തുരങ്കം പോലെ നാളികൾ രൂപപ്പെടുന്നു. ഇതിനെയാണ് ഫിസ്റ്റുല എന്ന് വിളിക്കുന്നത്.
Also Read – മുലപ്പാൽ മുതൽ മുട്ടയുടെ മഞ്ഞ വരെ, അപകടകരികളായ മൈക്രോപ്ലാസ്റ്റിക്; എങ്ങനെ തടയാം?
രോഗത്തിന്റെ 4 ഘട്ടങ്ങൾ
ഹൈഡ്രഡെനിറ്റിസ് സപ്പുറേറ്റീവയെ പ്രധാനമായും നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.
- ഘട്ടം 1: ഒന്നോ രണ്ടോ കുരുക്കൾ മാത്രം കാണപ്പെടുന്നു. ഈ ഘട്ടത്തിൽ ചികിത്സിച്ചാൽ രോഗം എളുപ്പത്തിൽ നിയന്ത്രിക്കാം.
- ഘട്ടം 2: ഒന്നിലധികം കുരുക്കളും അവ ചർമത്തിനടിയിൽ നാളികളായി മാറുന്നതിന്റെ തുടക്കവും.
- ഘട്ടം 3 & 4: രോഗം കഠിനമാകുകയും പഴുപ്പൊലിക്കുന്ന നിരവധി മുറിവുകൾ ശരീരം മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ ശസ്ത്രക്രിയ അനിവാര്യമായി വരാം.
കാരണങ്ങൾ
സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. പ്രധാന കാരണങ്ങളിൽ ആദ്യത്തേത് ഹോർമോൺ വ്യതിയാനങ്ങളാണ്. പിസിഒഎസ് ഉള്ളവർക്കും ആർത്തവ സമയത്തും രോഗം കൂടാൻ സാധ്യതയുണ്ട്. പുകവലിക്കുന്നവരിൽ ഈ രോഗം വരാനും മൂർച്ഛിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരം വണ്ണം വെക്കുമ്പോൾ ചർമ്മത്തിലെ മടക്കുകൾ കൂടുന്നതും ഉരസൽ വർധിക്കുന്നതും രോഗം വഷളാക്കുന്നു. അമിതമായി സസ്യേതര ആഹാരങ്ങൾ കഴിക്കുന്നതും ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം.
ചികിത്സാ രീതികൾ
ഇതൊരു രോഗമാണെങ്കിലും ശരിയായ ചികിത്സയിലൂടെ നിയന്ത്രിക്കാൻ സാധിക്കും. ആന്റിബയോട്ടിക്കുകൾക്ക് പുറമെ ബയോളജിക്കൽസ് എന്നറിയപ്പെടുന്ന ആധുനിക മരുന്നുകൾ ഇന്ന് ലഭ്യമാണ്. മൂന്നും നാലു ഘട്ടങ്ങളിൽ എത്തുമ്പോൾ പഴുപ്പ് നിറഞ്ഞ നാളികൾ നീക്കം ചെയ്യാൻ സർജറി ആവശ്യമായി വരും. ചർമരോഗ വിദഗ്ധനും സർജനും ചേർന്നാണ് ഇത് തീരുമാനിക്കുന്നത്.
- കുരുക്കൾ സ്വയം പൊട്ടിക്കാൻ ശ്രമിക്കരുത്. ഇത് രോഗം പടരാൻ കാരണമാകും.
- പുതുവസ്ത്രങ്ങൾ കടയിൽ നിന്ന് വാങ്ങിയ ഉടനെ കഴുകി മാത്രം ഉപയോഗിക്കുക.
- പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക.
- ശരീരഭാരം നിയന്ത്രിക്കുക.
- നാട്ടുവൈദ്യങ്ങളോ സ്വയംചികിത്സയോ പരീക്ഷിച്ച് സമയം കളയാതെ തുടക്കത്തിലേ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുക.
വേനൽക്കാലം രോഗത്തെ ബാധിക്കുന്നത് എങ്ങനെ?
വേനൽക്കാലത്ത് ശരീരം അമിതമായി വിയർക്കുന്നത് ചർമ്മത്തിലെ സുഷിരങ്ങളും രോമകൂപങ്ങളും വേഗത്തിൽ അടഞ്ഞുപോകാൻ കാരണമാകും. ഇത് പുതിയ കുരുക്കൾ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു. ചൂടുകാരണം വസ്ത്രങ്ങൾ ശരീരത്തോട് ഒട്ടിപ്പിടിക്കുകയും ചർമ്മങ്ങൾ തമ്മിലുള്ള ഉരസൽ വർദ്ധിക്കുകയും ചെയ്യുന്നു. കക്ഷം, തുടകൾക്കിടയിലെ മടക്കുകൾ എന്നിവിടങ്ങളിൽ ഇത് കടുത്ത വേദനയ്ക്കും വീക്കത്തിനും കാരണമാകുന്നു. ഈർപ്പവും ചൂടും കലർന്ന ചർമ്മം ബാക്ടീരിയകൾ വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ്. ഇത് പഴുപ്പ് വർദ്ധിപ്പിക്കാനും അണുബാധ പടരാനും ഇടയാക്കുന്നു.