AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Garlic: ഒരു പ്ലാസ്റ്റിക് കുപ്പി മതി, വെളുത്തുള്ളി കാടുപോലെ വളർത്താം

How to Grow Garlic in Plastic Bottles: സുഗന്ധ വ്യഞ്ജനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി. ഒട്ടുമിക്ക കറികളിലും വെളുത്തുള്ളി ഉപയോ​ഗിക്കുന്നുണ്ട്. പക്ഷേ, വില ഒരു പ്രശ്നം തന്നെയാണ്. എന്നാൽ ഒരു രൂപയുടെയും ചെലവില്ലാതെ വളരെ എളുപ്പത്തിൽ വെളുത്തുള്ളി വളർത്തിയെടുത്താലോ...സ്ഥലത്തിന്റെ ആവശ്യം പോലും ഇല്ലെന്നേ....

Garlic: ഒരു പ്ലാസ്റ്റിക് കുപ്പി മതി, വെളുത്തുള്ളി കാടുപോലെ വളർത്താം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 27 Apr 2026 | 06:30 AM

നമ്മുടെ അടുക്കളയിലെ സുഗന്ധ വ്യഞ്ജനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി. ഒട്ടുമിക്ക കറികളിലും വെളുത്തുള്ളി ഉപയോ​ഗിക്കുന്നുണ്ട്. പക്ഷേ, വില ഒരു പ്രശ്നം തന്നെയാണ്. എന്നാൽ ഒരു രൂപയുടെയും ചെലവില്ലാതെ വളരെ എളുപ്പത്തിൽ വെളുത്തുള്ളി വളർത്തിയെടുത്താലോ…സ്ഥലത്തിന്റെ ആവശ്യം പോലും ഇല്ലെന്നേ…. വീട്ടിലെ സ്ഥലപരിമിതിയിൽ നിന്ന് കൊണ്ട് വെറും പ്ലാസ്റ്റിക് കുപ്പിയിൽ വെളുത്തുള്ളി വളർത്താൻ സാധിക്കും. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ…

പ്ലാസ്റ്റിക് കുപ്പികളിൽ വെളുത്തുള്ളി എങ്ങനെ നടാം?

പ്ലാസ്റ്റിക് കുപ്പി, വെളുത്തുള്ളി അല്ലികൾ, പോട്ടിംഗ് മിശ്രിതം  ( മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് ),  ഒരു കത്രിക അല്ലെങ്കിൽ കത്തി, ഇത്രയും സാധനങ്ങളാണ് വെളുത്തുള്ളി നടാൻ ആവശ്യം.

ആദ്യം നടാനായി തിരഞ്ഞെടുത്ത കുപ്പി നന്നായി വൃത്തിയാക്കുക. ശേഷം കുപ്പിയുടെ വശങ്ങളിൽ ഏകദേശം രണ്ട് – മൂന്ന് ഇഞ്ച് ഇടവിട്ട് ചെറിയ വൃത്താകൃതിയിലുള്ള ദ്വാരങ്ങൾ ഇട്ടുകൊടുക്കാം. കുപ്പിയുടെ അടിഭാഗത്തും വെള്ളം വാർന്നുപോകുന്നതിന് ചെറിയ ദ്വാരങ്ങൾ ഇടേണ്ടതാണ്.

ഇനി ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പോട്ടിംഗ് മിശ്രിതം ഇട്ടുകൊടുക്കാം. കുപ്പിയുടെ പകുതി വരെയാണ് മണ്ണ് നിറയ്ക്കേണ്ടത്. എന്നാൽ മണ്ണ് അധികം അമർത്തി വയ്ക്കാനും പാടില്ല. അയഞ്ഞ് കിടക്കുന്ന രീതിയിൽ മണ്ണിട്ടാൽ അത് വേരുകൾ എളുപ്പത്തിൽ പടരാൻ സഹായിക്കും.

അതുപോലെ നടാനായി നല്ല വലിപ്പമുള്ള വെളുത്തുള്ളി എടുക്കാം, ഇതിൽ നിന്നും അല്ലികൾ വേർപ്പെടുത്തുക. തൊല്ലി കളയേണ്ടതില്ല.
നല്ല വലിപ്പമുള്ള വെളുത്തുള്ളി കുടമെടുത്ത് അതിൽ നിന്നും അല്ലികൾ വേർപെടുത്തുക. തൊലി കളയേണ്ടതില്ല.

ഇനി കുപ്പിയുടെ വശങ്ങളിൽ ഇട്ട ദ്വാരങ്ങളിലൂടെ വെളുത്തുള്ളി അല്ലികൾ നടാവുന്നതാണ്. അല്ലിയുടെ കൂർത്ത ഭാഗം പുറത്തേക്ക് വരുന്ന രീതിയിൽ വേണം നടാൻ. കുപ്പിയുടെ മുകൾഭാഗത്തും അല്ലികൾ നടാവുന്നതാണ്.

ALSO READ: ഐസ് വെള്ളം കുടിച്ചാൽ ശരിക്കും ചൂട് കുറയുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരിയായ പരിചരണമാണ് ഇനി ആവശ്യം. നട്ട് കഴിഞ്ഞാൽ ഉടൻ തന്നെ മിതമായി നനയ്ക്കരുത്. മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം, എന്നാൽ വെള്ളം കെട്ടി കിടക്കാനും അനുവദിക്കരുത്. സൂര്യപ്രകാശം നന്നായി കിട്ടുന്ന, ബാൽക്കണിയിലോ ജനൽഭാഗത്തോ കുപ്പി വയ്ക്കാം.

ചെടിയുടെ ഇലകൾ മഞ്ഞ നിറമായി ഉണങ്ങാൻ തുടങ്ങുമ്പോൾ വിളവെടുക്കാം. കുപ്പി പൊളിച്ച് മണ്ണിൽ നിന്നും പുതിയ വെളുത്തുള്ളി ശേഖരിക്കാം. കൂടാതെ, വെളുത്തുള്ളിയുടെ പച്ച ഇലകൾ വളർന്ന് വരുമ്പോൾ മുറിച്ച് കറികളിലും സാലഡുകളിലും ചേർക്കാവുന്നതാണ്.

വെളുത്തുള്ളി ഗുണങ്ങൾ

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

വെളുത്തുള്ളിക്ക് ആന്റി-ബാക്ടീരിയൽ, ആന്റി-വൈറൽ ഗുണങ്ങളുണ്ട്.

വെളുത്തുള്ളി ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആമാശയം, കുടൽ എന്നിവയെ ബാധിക്കുന്ന ചില തരം ക്യാൻസറുകളെ പ്രതിരോധിക്കാൻ ഇവ സഹായിക്കുമെന്ന് പറയപ്പെടുന്നു.

ദഹനപ്രവർത്തനങ്ങളെ സഹായിക്കുന്നു.

ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നു.

Follow Us