AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ice Cream: വേനലിൽ കൂളാവാൻ ഐസ്ക്രീം ഉണ്ടാക്കിയാലോ? പഞ്ചസാര വേണ്ടേ വേണ്ട

Homemade Sugar-Free Ice Cream Recipe: കൊടുംചൂടിൽ വലയുകയാണ് ഓരോരുത്തരും. ഈ സമയത്ത് നല്ല തണുത്ത ജ്യൂസും ഐസ്ക്രീമും ഒക്കെയാണ് ആശ്വാസം. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ഐസ്ക്രീമുകളിലെ അമിതമായ പഞ്ചസാര പലപ്പോഴും ആരോഗ്യത്തിന് ദോഷകരമാണ്. കുട്ടികൾക്കും ഡയറ്റ് ചെയ്യുന്നവർക്കുമെല്ലാം ഇത് പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഒട്ടും പഞ്ചസാര ചേർക്കാതെ, എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ചില ഐസ്ക്രീമുകൾ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ....

Ice Cream: വേനലിൽ കൂളാവാൻ ഐസ്ക്രീം ഉണ്ടാക്കിയാലോ? പഞ്ചസാര വേണ്ടേ വേണ്ട
പ്രതീകാത്മക ചിത്രംImage Credit source: Ramona Macedonski / 500px/Getty Images
Nithya Vinu
Nithya Vinu | Published: 28 Apr 2026 | 06:00 AM

വേനൽക്കാലം ഒരു രക്ഷയുമില്ലാതെ മുന്നേറുകയാണ്. താപനില റെക്കോർഡുകൾ തകർത്ത് മുന്നേറുമ്പോൾ കൊടുംചൂടിൽ വലയുകയാണ് ഓരോരുത്തരും. ഈ സമയത്ത് നല്ല തണുത്ത ജ്യൂസും ഐസ്ക്രീമും ഒക്കെയാണ് ആശ്വാസം. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ഐസ്ക്രീമുകളിലെ അമിതമായ പഞ്ചസാര പലപ്പോഴും ആരോഗ്യത്തിന് ദോഷകരമാണ്. കുട്ടികൾക്കും ഡയറ്റ് ചെയ്യുന്നവർക്കുമെല്ലാം ഇത് പ്രശ്നമാണ്. അതുകൊണ്ട് തന്നെ ഒട്ടും പഞ്ചസാര ചേർക്കാതെ, എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ചില ഐസ്ക്രീമുകൾ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ….

ബനാന – പീനട്ട് ബട്ടർ ഐസ്ക്രീം

നല്ല പോലെ പഴുത്ത നേന്ത്രപ്പഴമാണ് ഈ ഐസ്ക്രീം ഉണ്ടാക്കാൻ പ്രധാനം. ആദ്യം പഴം എടുത്ത് ചെറിയ കഷ്ണങ്ങളാക്കി ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ശേഷം, ഇത് മിക്സിയിലിട്ട് അടിച്ചെടുക്കുമ്പോൾ ക്രീം പരുവത്തിൽ കിട്ടുന്നതാണ്. അതിലേക്ക് അൽപം പീനട്ട് ബട്ടർ കൂടി ചേർത്ത് അടിച്ചാൽ രുചികരമായ, ആരോഗ്യകരമായ ഐസ്ക്രീം റെഡി. നേന്ത്രപ്പഴത്തിൽ മധുരം ഉള്ളതിനാൽ പഞ്ചസാരയിടെ ആവശ്യവും ഇല്ല.

Also Read – കൊടും ചൂടാണ്… ദിവസവും കഞ്ഞിവെള്ളി കുടിച്ചാൽ എന്താണ് ശരീരത്തിന് സംഭവിക്കുന്നത്

മാമ്പഴം ഐസ്ക്രീം

ഇനി നമുക്ക് നല്ല പഴുത്ത മാമ്പഴം കൊണ്ട് ഐസ്ക്രീം ഉണ്ടാക്കിയാലോ. ഇതിനായി നല്ല പഴുത്ത മാമ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി ഫ്രീസറിൽ വയക്കുക. നന്നായി കട്ടിയായ ശേഷം മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കാം. ഇതിലേക്ക് തൈരോ അല്ലെൽ തേങ്ങപ്പാലോ  നിങ്ങളുടെ ഇഷ്ടത്തിന് ചേർത്ത് കൊടുക്കുക. നല്ലൊരു രുചിയും മധുരവും ഇവ തരുന്നതാണ്.

തണ്ണിമത്തൻ പോപ്സിക്കിൾസ്

ഈ വേനൽക്കാലത്ത് എല്ലാവരുടെയും വീട്ടിൽ വാങ്ങുന്ന ഒന്നാണ് തണ്ണിമത്തൻ. എന്നും വെറുതെ മുറിച്ച് തിന്നുന്നതല്ലേ, ഇനി കുറച്ച് വെറൈറ്റി ആയാലോ. ആദ്യം തണ്ണിമത്തൻ കഷ്ണങ്ങളാക്കി കുരു കളഞ്ഞ് മിക്സിയിട്ട് അടിച്ചെടുക്കുക. ഇതിലേക്ക് അൽപം നാരങ്ങ നീരും പുതിനയിലയും ചേർത്ത് കൊടുക്കാം. എന്നിട്ട് ഇവ പോപ്സിക്കിൾ മോൾഡുകളിൽ ഒഴിച്ച് ഫ്രീസറിൽ വയ്ക്കാവുന്നതാണ്.

ഈന്തപ്പഴം – അണ്ടിപ്പരിപ്പ് ഐസ്ക്രീം

ഈന്തപ്പഴം ഐസ്ക്രീം ഉണ്ടാക്കാൻ ഇവിടെ പാലോ അല്ലെങ്കിൽ തേങ്ങപ്പാലോ ബദാം പാലോ ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് കുരു കളഞ്ഞ ഈന്തപ്പഴം ചേർത്ത് അടിച്ചെടുത്താൽ നല്ല മധുരം ലഭിക്കും. ഇതിലേക്ക് അണ്ടിപ്പരിപ്പ് കഷണങ്ങൾ കൂടി സംഗതി റെഡി. ഇനിയിത് ഫ്രീസറിൽ വച്ച് ഐസ്ക്രീം ആക്കിയും കഴിക്കാവുന്നതാണ്.

യോഗർട്ട് ഫ്രൂട്ട് ബാർ

കട്ടത്തൈരിൽ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങൾ ചേർത്ത് ഒരു ട്രേയിൽ പരത്തി ഫ്രീസറിൽ വെക്കുക. ഇത് സെറ്റായിക്കഴിഞ്ഞാൽ കഷണങ്ങളാക്കി മുറിച്ചെടുക്കാം. ഇത് ആരോഗ്യകരമായ ഒരു ലഘുഭക്ഷണം കൂടിയാണ്.

കൊടുംചൂടിൽ ഈ പച്ചക്കറികൾ കഴിക്കല്ലേ

സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നാം കഴിക്കുന്ന ആഹാരവും. പച്ചക്കറികൾ ആരോ​ഗ്യത്തിന് വളരെ നല്ലതാണെങ്കിലും ഈ വേനൽക്കാലത്ത് ചിലത് നമുക്ക് പണിതരും. ഇവ ദഹിപ്പിക്കാൻ ശരീരം കൂടുതൽ ഊർജ്ജം ഉപയോ​ഗിക്കേണ്ടി വരുന്നത് ശരീരതാപം കൂട്ടിയേക്കും. വേനൽക്കാലത്ത് \ചില പച്ചക്കറികൾ‌ ഒഴിവാക്കേണ്ടതുണ്ട്. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചീര, സവാള, ചേമ്പ്, ക്യാരറ്റ് തുടങ്ങിയവയാണ് അത്.

Follow Us