AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rice Water Benefits: കൊടും ചൂടാണ്… ദിവസവും കഞ്ഞിവെള്ളി കുടിച്ചാൽ എന്താണ് ശരീരത്തിന് സംഭവിക്കുന്നത്

Health Benefits Of Rice Water: നിർജ്ജലീകരണം തടയാനും ഊർജ്ജം വീണ്ടെടുക്കാനും ദിവസവും കഞ്ഞിവെള്ളി കുടിക്കുന്നതിൻ്റെ ​ഗുണം നിങ്ങൾക്കറിയാമോ? ദിവസവും ചോറ് കഴിക്കുന്ന നമുക്ക് എന്തുകൊണ്ട് ആ കഞ്ഞിവെള്ളം കുടിക്കുന്നത് ഒരു ശീലമാക്കികൂടാ. ദിവസവും കഞ്ഞിവെള്ളി കുടിച്ചാൽ എന്താണ് ശരീരത്തിന് സംഭവിക്കുന്നതെന്ന് വിശദമായി പരിശോധിക്കാം. കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന അന്നജം ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ സഹായിക്കുന്നു.

Neethu Vijayan
Neethu Vijayan | Published: 25 Apr 2026 | 07:53 AM
നാടെങ്ങും അസഹനീയമായ ചൂടുള്ള കാലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പൊതുജനങ്ങൾ വളരെയധികം ജാ​ഗ്രത പാലിക്കേണ്ട സമയമാണിത്. കാരണം കടുത്ത ചൂട് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. വേനൽച്ചൂട് കടുക്കുന്ന ഈ സമയത്ത് നിർജ്ജലീകരണം വരാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. (Image Credit Source: Getty Images)

1 / 5
നിർജ്ജലീകരണം തടയാനും ഊർജ്ജം വീണ്ടെടുക്കാനും ദിവസവും കഞ്ഞിവെള്ളി കുടിക്കുന്നതിൻ്റെ ​ഗുണം നിങ്ങൾക്കറിയാമോ? ദിവസവും ചോറ് കഴിക്കുന്ന നമുക്ക് എന്തുകൊണ്ട് ആ കഞ്ഞിവെള്ളം കുടിക്കുന്നത് ഒരു ശീലമാക്കികൂടാ. ദിവസവും കഞ്ഞിവെള്ളി കുടിച്ചാൽ എന്താണ് ശരീരത്തിന് സംഭവിക്കുന്നതെന്ന് വിശദമായി പരിശോധിക്കാം.

2 / 5
കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന അന്നജം ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ സഹായിക്കുന്ന ഘടകമാണഅ. വെയിലത്ത് പോയി വരുമ്പോഴുണ്ടാകുന്ന ക്ഷീണം മാറ്റാൻ മറ്റേത് പാനീയങ്ങളെക്കാളും ഉപ്പിട്ട കഞ്ഞിവെള്ളം തന്നെയാണ് മികച്ചത്. ചൂടുകാലത്ത് വിയർപ്പിലൂടെ ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടാറുണ്ട്. കഞ്ഞിവെള്ളം കുടിക്കുന്നത് ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തി നിർജ്ജലീകരണം തടയുന്നു.

3 / 5
ചൂട് കാലത്ത് ഭക്ഷണം കഴിക്കുമ്പോൾ ദഹനപ്രശ്നങ്ങൾ, വയറിളക്കം, മലബന്ധം എന്നിവ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് കഞ്ഞിവെള്ളം മികച്ചൊരു പ്രതിവിധിയാണ്. ഇതിലെ പ്രോബയോട്ടിക് ഗുണങ്ങൾ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും അതിലൂടെ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്നു.

4 / 5
വൈറ്റമിൻ ബിയും മിനറലുകളും ധാരാളമുള്ളതിനാൽ കഞ്ഞിവെള്ളം പതിവായി കുടിക്കുന്നത് ചർമ്മത്തിൻ്റെ ആരോ​ഗ്യത്തിനും തിളക്കം നൽകാനും അകാല നര തടഞ്ഞ് മുടിക്ക് കരുത്ത് നൽകാനും സഹായിക്കും. കഞ്ഞിവെള്ളം കുടിക്കുമ്പോൾ അല്പം ഉപ്പും ചേർക്കുന്നത് നല്ലതാണ്. എന്നാൽ രക്തസമർദ്ദം കൂടുതലുള്ളവർ ഉപ്പ് ചേർക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

5 / 5
Follow Us