International Labour Day 2026: അവകാശപ്പോരാട്ടങ്ങളുടെ സ്മരണ, വിയർപ്പുതുള്ളികൾക്ക് ആദരമർപ്പിച്ച് ഒരു ദിനം കൂടി; മെയ് ദിന ആശംസകൾ
International Labour Day Wishes And History 2026: എട്ട് മണിക്കൂർ ജോലി, മാന്യമായ ജീവിതം, ന്യായമായ വേതനം എന്നിവയ്ക്കായി നടത്തിയ ചരിത്രപരമായ പോരാട്ടത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ഇന്നും ആചരിക്കുന്നത്. അധ്വാനത്തിന്റെ മഹത്വവും, തൊഴിലാളികളുടെ അവകാശങ്ങളും, ഐക്യത്തിന്റെ ശക്തിയും ഉയർത്തിപ്പിടിക്കുന്ന ഈ ദിവസം ഇന്നും നമ്മുടെ സമൂഹത്തിൽ ചോര നീരാക്കി പണിയെടുക്കുന്ന തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണ്.
മെയ് ഒന്ന്, ലോകമെമ്പാടും ജീവിക്കാൻ വേണ്ടി വിയർപ്പൊഴുക്കുന്ന ഓരോ തൊഴിലാളികളുടെയും ദിനം (International Labour Day 2026). തൊഴിലാളികളുടെ ഐക്യത്തിൻ്റെയും പോരാട്ടത്തിൻ്റെയും പ്രതീകമായാണ് എല്ലാ വർഷവും ഈ ദിവസം നാം ആചരിക്കുന്നത്. ഇന്നത്തെ തലമുറയെ സംബന്ധിച്ച് ഈ ദിവസം കേവലം ഒരു അവധി ദിനം മാത്രമാണ്. എന്നാൽ അതിലുപരി, ചോരയും നീരും ഒഴുക്കി ഒരുപറ്റം തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളുടെ പോരാട്ടസ്മരണയാണ് ഈ ദിനം.
886-ൽ അമേരിക്കയിലെ ഷിക്കാഗോയിലാണ് ഈ ദിവസത്തിന് ആസ്പദമായ ചരിത്ര സംഭവം നടന്നത്. അന്ന് അവിടെയുള്ള തൊഴിലാളികൾ എട്ട് മണിക്കൂർ ജോലി, മാന്യമായ ജീവിതം, ന്യായമായ വേതനം എന്നിവയ്ക്കായി നടത്തിയ ചരിത്രപരമായ പോരാട്ടത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ഇന്നും ആചരിക്കുന്നത്. അധ്വാനത്തിന്റെ മഹത്വവും, തൊഴിലാളികളുടെ അവകാശങ്ങളും, ഐക്യത്തിന്റെ ശക്തിയും ഉയർത്തിപ്പിടിക്കുന്ന ഈ ദിവസം ഇന്നും നമ്മുടെ സമൂഹത്തിൽ ചോര നീരാക്കി പണിയെടുക്കുന്ന തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണ്.
ALSO READ: പാമ്പിൻ വിഷത്തിന് മരുന്ന് പാമ്പിൻ വിഷം തന്നെ, എങ്ങനെയാണ് ആന്റിവെനം നിർമ്മിക്കുന്നത്?
തൊഴിലാളികളുടെ പോരാട്ട ചരിത്രം
ഇന്ന് നമുക്കറിയാവുന്ന ജോലി സമയം എട്ട് മണിക്കൂറാണ്. എന്നാൽ കാലങ്ങൾക്ക് മുമ്പ്, പതിനഞ്ചും പതിനാറും മണിക്കൂർ നീണ്ട അടിമപ്പണിയും വേദനമില്ലായ്മയും നേരിട്ട ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഈ അടിമപ്പണിക്കെതിരെ ‘എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം’ എന്ന മുദ്രാവാക്യമുയർത്തി 1886-ൽ തെരുവിലേക്കിറങ്ങി. ചിക്കാഗോയിലെ ഹേയ് മാർക്കറ്റിൽ തൊഴിലാളികൾ നടത്തിയ സമരമാണ് മെയ് ദിനമായി ഇന്ന് നാം ആഘോഷിക്കുന്നത്. ആ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിക്കേണ്ടിവന്നത് നിരവധി തൊഴിലാളികൾക്കാണ്. എട്ട് മണിക്കൂർ ജോലിയെന്ന അവകാശം നേടിയെടുത്തതിന് അപ്പുറം, അന്ന് ജീവൻ നഷ്ടമായ രക്തസാക്ഷികളുടെ ഓർമ്മ ദിവസം കൂടിയാണ് മെയ് ഒന്ന്.
നാം ഇന്ന് ജോലിസ്ഥലത്ത് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങൾക്കും പിന്നിൽ ഒരു കൂട്ടം തൊഴിലാളിയുടെ കഠിനാധ്വാനവും ജീവൻ്റെ വിലയുമുണ്ട്. വെയിലത്തും മഴയത്തും പണിയെടുക്കുന്ന കർഷകർ മുതൽ സാങ്കേതിക വിദ്യയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഉന്നത പദവിയിലിരിക്കുന്നവരും നാടിനെ കാക്കുന്ന ദീരന്മാരും വരെ നീളുന്ന ആ വലിയ നിരയെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെയ് ഒന്നിന് ലോക തൊഴിലാളി ദിവമായി പ്രഖ്യാപിച്ചത്. തൊഴിലിടങ്ങളിൽ ജീവനക്കാരുടെ സുരക്ഷ, ന്യായമായ വേതനം, ലിംഗസമത്വം എന്നിവ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും നേരിടുന്ന പ്രശ്നങ്ങളാണ്. എന്നാൽ അന്ന് നേടി തന്ന അവകാശങ്ങളും പോരാട്ടവും ഓർമ്മപ്പെടുത്തി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.
മെയ് ദിന ആശംസകൾ
“അധ്വാനിക്കുന്നവൻ്റെ കരുത്താണ് ഈ ലോകത്തിൻ്റെ കരുത്ത്. എല്ലാ തൊഴിലാളികൾക്കും ഹൃദയം നിറഞ്ഞ മെയ് ദിന ആശംസകൾ!”
“വിയർപ്പുതുള്ളികൾ കൊണ്ട് ചരിത്രം രചിക്കുന്ന പ്രിയ തൊഴിലാളികളെ നിങ്ങൾക്ക് സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ… മെയ് ദിന ആശംസകൾ!”
“അവകാശങ്ങൾ ചോദിച്ചു വാങ്ങുക, തൊഴിലിടത്തും സ്വാതന്ത്ര്യം സ്വന്തമാക്കുക… ഐക്യത്തോടെ മുന്നേറാം. തൊഴിലാളി ദിനാശംസകൾ!”
“ഏറ്റെടുത്ത ഒരു തൊഴിലിനെ ജീവൻവെടിഞ്ഞും സാധ്യമാക്കുന്ന എല്ലാ പ്രിയപ്പെട്ട തൊഴിലാളികൾക്കും ലോക തൊഴിലാളി ദിനാശംസകൾ!
“ഹാപ്പി ലേബർ ഡേ! എല്ലാവർക്കും ജോലിസ്ഥലത്ത് തുല്യാവകാശവും ആദരവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു”
“കഠിനാധ്വാനത്തിലൂടെ ജീവിതെ കെട്ടിപടുക്കുന്ന പ്രിയ തൊഴിലാളി സഹോദരങ്ങൾക്ക് എല്ലാവിധ തൊഴിലാളി ദിന ആശംസകളും”
English Summary:
International Labour Day 2026 held on May 1st, is a global tribute to the contributions and sacrifices of the workers. Also Known as May Day, it serves as a powerful reminder of the historical struggle for Labours rights and eight hours working practices.