AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Payasam Storage Tips: പായസം ഫ്രിഡ്ജിൽ വെച്ച് കഴിക്കുന്നവരാണോ? ഈ തെറ്റുകൾ വരുത്തരുത്!; എത്ര ദിവസം സൂക്ഷിക്കാം

Payasam Storage Tips And Reheating Rules: ഓണക്കോടി വാങ്ങാനും, പൂക്കൾ വാങ്ങാനും, ഉപ്പു തൊട്ട് കർപ്പൂരം വരെ വാങ്ങാൻ ജനത്തിരക്കാണ്. തിരുവോണ ദിവസം ഓണസദ്യ കഴിയുന്നതുവരെ മലയാളികളുടെ ഈ ഓട്ടപ്പാച്ചിൽ തുടരും. എന്നാൽ ഓണാഘോഷം എല്ലാ കഴിഞ്ഞ് വീട്ടിലുള്ള അമ്മമാരുടെ മനസ്സിൽ അല്പം ആശങ്കയുണ്ടാകും. എന്താണെന്നുവച്ചാൽ, സദ്യവട്ടത്തിലെ പലതും മിച്ചം വരുന്നത് വലിയ വെല്ലുവിളിയാണ് ഉണ്ടാകുന്നത്. കറികളെല്ലാം പിറ്റേ ദിവസത്തേക്ക് എടുക്കാമെങ്കിലും പായസം ബാക്കി വരുന്നത് പലർക്കും തിരിച്ചടിയാണ്.

Payasam Storage Tips: പായസം ഫ്രിഡ്ജിൽ വെച്ച് കഴിക്കുന്നവരാണോ? ഈ തെറ്റുകൾ വരുത്തരുത്!; എത്ര ദിവസം സൂക്ഷിക്കാം
Payasam Storage Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 23 Aug 2026 | 05:28 PM

ഓണം ദാ ഇങ്ങെത്തി… മലയാളികൾ ഓണസദ്യയ്ക്കും മറ്റുമുള്ള ഓട്ടപ്പാച്ചിലിലാണ്. നാടെങ്ങും ഓണത്തിരിക്കിലേക്ക് വഴുതിവീണുകഴിഞ്ഞു. കടകളിലും വിപണികളിലും ഓണക്കോടി വാങ്ങാനും, പൂക്കൾ വാങ്ങാനും, ഉപ്പു തൊട്ട് കർപ്പൂരം വരെ വാങ്ങാൻ ജനത്തിരക്കാണ്. തിരുവോണ ദിവസം ഓണസദ്യ കഴിയുന്നതുവരെ മലയാളികളുടെ ഈ ഓട്ടപ്പാച്ചിൽ തുടരും. എന്നാൽ ഓണാഘോഷം എല്ലാ കഴിഞ്ഞ് വീട്ടിലുള്ള അമ്മമാരുടെ മനസ്സിൽ അല്പം ആശങ്കയുണ്ടാകും. എന്താണെന്നുവച്ചാൽ, സദ്യവട്ടത്തിലെ പലതും മിച്ചം വരുന്നത് വലിയ വെല്ലുവിളിയാണ് ഉണ്ടാകുന്നത്. കറികളെല്ലാം പിറ്റേ ദിവസത്തേക്ക് എടുക്കാമെങ്കിലും പായസം ബാക്കി വരുന്നത് പലർക്കും തിരിച്ചടിയാണ്.

ഓണാഘോഷം കഴിഞ്ഞാലും വീട്ടിലെ പാത്രങ്ങളിൽ പായസം ബാക്കി വരുന്നത് സ്വാഭാവികമാണ്. എന്നാൽ ബാക്കിവന്ന പായസം ഫ്രിഡ്ജിൽ വെച്ച് ദിവസങ്ങളോളം കഴിക്കുന്ന ശീലം പലർക്കും ഉണ്ട്. എങ്കിൽ പായസം ഏതാണോ അത് തരം തിരിച്ചറിഞ്ഞ് സൂക്ഷിച്ചില്ലെങ്കിൽ നമുക്ക് പലതരം ആരോഗ്യപ്രശ്നങ്ങൾക്കോ വയറുവേദനയ്ക്കോ ഇത് കാരണമായേക്കാം. പായസം കേടാകാതെ എത്ര ദിവസം ഫ്രിഡ്ജിൽ വെക്കാം എന്നും, അത് സൂക്ഷിക്കുമ്പോൾ വരുത്തരുതാത്ത പ്രധാന തെറ്റുകൾ എന്തൊക്കെയാണെന്നും നോക്കാം.

ALSO READ: ഒട്ടിപ്പിടിക്കാതെ, നല്ല ക്രിസ്പിയായി ശർക്കര വരട്ടി കിട്ടണോ? ഇതാ രഹസ്യക്കൂട്ട്

പായസം എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം

പായസത്തിൽ ചേർക്കുന്ന ചേരുവകളെ ആശ്രയിച്ചാണ് അതിന്റെ ആയുസ്സ് നിർണ്ണയിക്കുന്നത്. പാൽപ്പായസം / സേമിയ / അടപ്രഥമൻ അതായത് പാൽ ചേർത്തത് 2 മുതൽ 3 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. കാരണം പശുവിൻ പാലും മിൽക്ക് മെയ്ഡും ചേർത്ത പായസങ്ങൾ പെട്ടെന്ന് പുളിച്ചുപോകാൻ സാധ്യത കൂടുതലാണ്. അതുപോലെ തേങ്ങാപ്പാൽ, ശർക്കര എന്നിവ ചേർത്ത പായസം 3 മുതൽ 4 ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പശുവിൻ പാലിനെ അപേക്ഷിച്ച് തേങ്ങാപ്പാൽ ശരിയായി തിളപ്പിച്ചു കുറുകിയതാണെങ്കിൽ കുറച്ചുകൂടി കൂടുതൽ ദിവസം നിലനിൽക്കും.

പായസം ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ചൂടോടെ ഫ്രിഡ്ജിൽ വെക്കരുത്: ഒരിക്കലും ബാക്കി വന്ന പായസം ചൂടോടെ ഫ്രിഡ്ജിൽ വെക്കരുത്. ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജിനുള്ളിലെ താപനില ഉയരുകയും, ബാക്ടീരിയകൾ വേഗത്തിൽ പെരുകാൻ അത് കാരണമാകുകയും ചെയ്യും. പായസം മുറിയുടെ താപനിലയിലേക്ക് തണുത്ത ശേഷം മാത്രം ഫ്രിഡ്ജിലേക്ക് മാറ്റുക.

ചൂടാക്കരുത്: ഫ്രിഡ്ജിൽ നിന്ന് പായസം എടുത്ത് മുഴുവനായി ചൂടാക്കിയ ശേഷം ബാക്കി വീണ്ടും ഫ്രിഡ്ജിൽ വെക്കുന്ന രീതി തെറ്റാണ്. ഇത് പായസം പെട്ടെന്ന് കേടാകാൻ കാരണമാകും. നിങ്ങൾക്ക് കഴിക്കാൻ ആവശ്യമായ അളവ് മാത്രം ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി ചൂടാക്കുക.

തുറന്ന പാത്രങ്ങളിൽ സൂക്ഷിക്കരുത്: ഫ്രിഡ്ജിൽ അടപ്പില്ലാത്ത പാത്രങ്ങളിൽ പായസം വെച്ചാൽ ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങളുടെ മണവും ബാക്ടീരിയകളും പായസത്തിൽ കലരാൻ സാധ്യതയുണ്ട്. വായുകടക്കാത്ത എയർടൈറ്റ് ഗ്ലാസ് അല്ലെങ്കിൽ ഫുഡ്-ഗ്രേഡ് കണ്ടെയ്നറുകൾ ഉപയോഗിക്കുക.

തിളപ്പിക്കുമ്പോൾ: ഫ്രിഡ്ജിൽ നിന്ന് എടുത്ത തേങ്ങാപ്പാൽ പായസം വീണ്ടും ചൂടാക്കുമ്പോൾ വലിയ തീയിൽ വെച്ച് തിളപ്പിക്കരുത്. ഇത് തേങ്ങാപ്പാൽ പിരിഞ്ഞുപോകാൻ കാരണമാകും. ചെറിയ തീയിൽ ചെറുതായി ചൂടാക്കി മാത്രം ഉപയോഗിക്കുക.

English Summary:

Kitchen Tips And Tricks For Onam 2026. Here Is Explain How Long Can Payasam Be Stored in Fridge And Leftover Payasam Reheating Hacks. Check The Hacks And Use It After Onam Celebration.

Follow Us