Banana Chips Quality Check: ഏത്തക്ക ചിപ്സിന് ശരിക്കും മഞ്ഞനിറമാണോ? പറ്റിക്കപ്പെടരുത്; നിലവാരം അറിയാൻ ഇതാ വഴി
Banana Chips Adulteration Tips: ഓണസദ്യയിൽ ഇലയുടെ ഏറ്റവും അറ്റത്തുള്ള സ്ഥാനം പോലും നല്ല കായ വറുത്തതിനാണ്. എങ്കിൽ മാത്രമെ സദ്യവട്ടം പൂർണമാകു. നല്ല നാടൻ കായ വാങ്ങി വറുത്തെടുക്കുന്നതിൻ്റെ രുചി വാക്കുകൾക്ക് അപ്പുറമാണ്. എന്നാൽ ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ പലർക്കും വീട്ടിൽ കായ വറുക്കാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ പലരും ആശ്രയിക്കുന്നത് വിപണികളെയാണ്. ഓണക്കാലമായാൽ പച്ച ഏത്തക്കയ്ക്ക് വില കൂടുതലാണ്. എന്നാൽ അതിനേക്കാൾ ഇരട്ടി വിലയാകും ചിപ്സിന്.

Banana Chips Quality Check
കേരളത്തിന്റെ തനത് രുചിയൂറും വിഭവങ്ങളിൽ ഒന്നാണ് ഏത്തക്ക ചിപ്സ് അഥവ ഏത്തക്ക ഉപ്പേരി. പ്രത്യേകിച്ച് ഓണക്കാലത്ത്. ഇനി ഓണക്കാലത്തായാലും വൈകുന്നേരത്തെ ചായയ്ക്കൊപ്പമായാലും മലയാളികൾ ആദ്യം തിരഞ്ഞെടുക്കുന്നത് ചിപ്സാണ്. ഓണസദ്യയിൽ ഇലയുടെ ഏറ്റവും അറ്റത്തുള്ള സ്ഥാനം പോലും നല്ല കായ വറുത്തതിനാണ്. എങ്കിൽ മാത്രമെ സദ്യവട്ടം പൂർണമാകു. നല്ല നാടൻ കായ വാങ്ങി വറുത്തെടുക്കുന്നതിൻ്റെ രുചി വാക്കുകൾക്ക് അപ്പുറമാണ്. എന്നാൽ ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ പലർക്കും വീട്ടിൽ കായ വറുക്കാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ പലരും ആശ്രയിക്കുന്നത് വിപണികളെയാണ്. ഓണക്കാലമായാൽ പച്ച ഏത്തക്കയ്ക്ക് വില കൂടുതലാണ്. എന്നാൽ അതിനേക്കാൾ ഇരട്ടി വിലയാകും ചിപ്സിന്.
വെളിച്ചെണ്ണയുടെ തീവിലയും പച്ചക്കായയുടെ വിലയും കൂടാതെ ഇവ തയ്യാറാക്കുന്ന രീതികളും ഓർക്കുമ്പോൾ എളുപ്പത്തിന് വിപണികൾ തന്നെയാണ് നല്ലതെന്ന് പലർക്കും തോന്നും. പക്ഷേ ഇന്ന് വിപണിയിൽ ലഭിക്കുന്ന ഏത്തക്ക ചിപ്സുകൾ നല്ലതാണോ എന്ന് നമ്മൾ ചിന്തിക്കാറില്ല. നല്ല മഞ്ഞ നിറത്തിൽ കടിക്കുമ്പോൾ തന്നെ നല്ല ക്രിസ്പിയായിട്ട് തോന്നിക്കുന്ന രുചിയുള്ള ചിപ്സുകൾ എത്ര വലിയ വിലയാണെങ്കിൽ വാങ്ങിക്കഴിക്കാൻ നമ്മൾ മടിക്കാണിക്കാറില്ല. എന്നാൽ ആ മഞ്ഞ നിറത്തിലും ക്രിസ്പി രുചിക്കും പിന്നിൽ വലിയ അപകടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ശരിക്കും ഏത്തക്ക ചിപ്സിന് ഇത്രയും മഞ്ഞനിറമുണ്ടോ? കടകളിൽ നിന്ന് ചിപ്സ് വാങ്ങുമ്പോൾ നമ്മൾ അറിയാതെ പോകുന്ന ചില സത്യങ്ങളും ഗുണനിലവാരം എങ്ങനെ പരിശോധിക്കാമെന്നും നോക്കാം.
ALSO READ: നാടൻ പച്ചക്കായ കണ്ടാൽ എങ്ങനെ തിരിച്ചറിയാം?; നേന്ത്രക്കായ വാങ്ങുമ്പോൾ ഇത് ഓർത്തുവച്ചോ
ചിപ്സിന്റെ യഥാർത്ഥ നിറമെന്താണ്?
നല്ല നാടൻ പച്ച ഏത്തക്ക ശുദ്ധിയുള്ള വെളിച്ചെണ്ണയിൽ വറുത്തെടുക്കുമ്പോൾ സ്വാഭാവികമായി ഇളം മഞ്ഞയോ അല്ലെങ്കിൽ ലൈറ്റ് ഗോൾഡൻ നിറമോ ആണ് ലഭിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ വീടുകളിൽ കായ വറക്കുമ്പോൾ കരിഞ്ഞതുപോലെ തോന്നിക്കുന്നത്. ഉപ്പുവെള്ളത്തിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് ഒഴിക്കുന്നത് കൊണ്ടാണ് പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന ചിപ്സിന് നേരിയ മഞ്ഞനിറം വരുന്നത്. എന്നാൽ വിപണിയിൽ കാണുന്ന ചില ചിപ്സുകളുടെ തിളങ്ങുന്ന കടും മഞ്ഞനിറത്തിന് പിന്നിൽ കൃത്രിമ നിറങ്ങൾ അല്ലെങ്കിൽ രാസവസ്തുക്കൾ ആകാൻ സാധ്യതയുണ്ട്. പഴത്തിന്റെ പഴുപ്പ്, എണ്ണയുടെ ഗുണനിലവാരം എന്നിവ അനുസരിച്ച് സ്വാഭാവിക ചിപ്സിന്റെ നിറത്തിൽ നേരിയ വ്യത്യാസങ്ങൾ വരാം.
ചിപ്സിന്റെ ഗുണനിലവാരം എങ്ങനെ പരിശോധിക്കാം?
കടകളിൽ നിന്നും പാക്കറ്റുകളിലാക്കി നിരത്തി വച്ചിരിക്കുന്ന ഏത്തക്ക ചിപ്സ് ശുദ്ധമാണോ എന്ന് തിരിച്ചറിയാൻ ചില വഴികളുണ്ട്.
നിറം ശ്രദ്ധിക്കുക: അമിതമായി തിളങ്ങുന്ന സ്വാഭാവികമല്ലാത്ത മഞ്ഞനിറമുള്ള ചിപ്സുകൾ ഒഴിവാക്കുന്നതാണ് നല്ലത്. നാടൻ ഏത്തക്കയും ശുദ്ധമായ മഞ്ഞളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിപ്സിന് മാറ്റ് കുറഞ്ഞ, സ്വാഭാവികമായ ഇളം മഞ്ഞനിറമേ ഉണ്ടാവൂ.
വെളിച്ചെണ്ണയുടെ മണം: നല്ല ഏത്തക്ക ചിപ്സ് തുറക്കുമ്പോൾ തന്നെ ശുദ്ധമായ വെളിച്ചെണ്ണയുടെയും വറുത്ത ഏത്തക്കയുടെയും നല്ല മണം വരും. പഴയ എണ്ണയിൽ വറുത്തതാണെങ്കിൽ ചീത്ത മണമോ പഴകിയ എണ്ണയുടെ സ്വാദോ ഉണ്ടാകും.
കനം കുറവും ക്രിസ്പിനസ്സും: നല്ല നേന്ത്രൻ കായ കൊണ്ട് ഉണ്ടാക്കുന്ന ചിപ്സിന് നല്ല കനം കുറവും കടിക്കുമ്പോൾ നല്ല ക്രിസ്പിയും ആയിരിക്കും. വല്ലാതെ കട്ടിയുള്ളതും കടിക്കാൻ പ്രയാസമുള്ളതുമായ ചിപ്സ് ഗുണനിലവാരം കുറഞ്ഞ കായ ഉപയോഗിച്ച് ഉണ്ടാക്കിയതാകാം.
എണ്ണമയം പരിശോധിക്കുക: ഒരു ടിഷ്യൂ പേപ്പറിലേക്ക് ചിപ്സ് അമർത്തി നോക്കുക. അമിതമായി എണ്ണ പുറത്തുവരികയോ, കൈകളിൽ എണ്ണ കട്ടിക്ക് പറ്റിപ്പിടിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ എണ്ണയുടെ ഗുണനിലവാരം തീരെ കുറവായിരിക്കുമെന്നതാണ് സൂചിപ്പിക്കുന്നത്.
വെള്ളത്തിലിടാം: ചിപ്സ് വാങ്ങി അതിൽ ഒന്നുരണ്ടെണ്ണം അല്പം വെള്ളത്തിൽ മുക്കിവെച്ചാൽ രാസവസ്തുക്കളോ കൃത്രിമ നിറങ്ങളോ ചേർത്തിട്ടുണ്ടെങ്കിൽ വെള്ളത്തിന്റെ നിറം പെട്ടെന്ന് കടും മഞ്ഞയായി മാറുന്നത് കാണാം. സ്വാഭാവിക മഞ്ഞൾപ്പൊടി ഉപയോഗിച്ചതാണെങ്കിൽ നിറം പെട്ടെന്ന് വേർപെട്ടു വരില്ല.
English Summary:
Kitchen Tips And Tricks, Step-By-Step Guide To Check Quality Of Banana Chips before it buy Ahead of Onam. Pure Banana Chips has a distinctive texture and natural smell at any time.