Maha Shivratri Vrat 2026: ശിവരാത്രി വൃതമെടുക്കുമ്പോൾ ഈ പ്രശ്നങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം, കഴിക്കേണ്ടതും പാടില്ലാത്തതും
Mahashivratri vrat 2026: ബദാം, കശുവണ്ടി, പിസ്ത എന്നിവ പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ്. ഇവ വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

Maha Shivratri Vrat Food
ശിവ-പാർവ്വതി പരിണയത്തിന്റെ പുണ്യസ്മരണകൾ ഉണർത്തി നാടാകെ മഹാശിവരാത്രി ആഘോഷിക്കാനൊരുങ്ങുകയാണ്. ആത്മീയവും ശാരീരികവുമായ ശുദ്ധീകരണത്തിന് പ്രാധാന്യം നൽകുന്ന ഈ ദിനത്തിൽ ഭക്തർ വ്രതം അനുഷ്ഠിക്കുന്നത് പതിവാണ്. എന്നാൽ ഉപവാസം അനുഷ്ഠിക്കുമ്പോൾ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
വ്രതകാലത്തെ ഭക്ഷണക്രമം
ഉപവാസമെന്നാൽ പൂർണ്ണമായി ഭക്ഷണം ഉപേക്ഷിക്കലല്ല, മറിച്ച് ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്ന ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്തലാണ്. വ്രതശുദ്ധിക്കായി പ്രധാനമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണപദാർത്ഥങ്ങളുണ്ട്. പാലുൽപ്പന്നങ്ങൾ ആണ് അതിൽ പ്രധാനം. കാൽസ്യം, പ്രോട്ടീൻ എന്നിവ ധാരാളമടങ്ങിയ പാൽ, തൈര്, മോര് എന്നിവ പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്.
വിറ്റാമിനുകളാൽ സമ്പന്നമായ ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം എന്നിവ ദഹനപ്രക്രിയ എളുപ്പമാക്കാനും ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാനും സഹായിക്കും. വൃക്കകളുടെ ആരോഗ്യത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും മഖാന സഹായിക്കും. പ്രമേഹരോഗികൾക്കും ഇത് മികച്ചൊരു ലഘുഭക്ഷണമാണ് മഖാന അധവാ താമര വിത്ത്.
ALSO READ: വല്ലാത്ത ചൂടാണോ? എസിയില്ലാതെയും വീട് തണുപ്പിക്കാം, ചെയ്യേണ്ടത്…
ബദാം, കശുവണ്ടി, പിസ്ത എന്നിവ പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ്. ഇവ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. വ്രതസമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇളനീർ, നാരങ്ങാവെള്ളം, ഹെർബൽ ടീ എന്നിവ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.
വ്രതസമയത്ത് എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് ഉചിതം. അമിതമായ ചായ, കാപ്പി കുടി നെഞ്ചെരിച്ചിലിനും അസ്വസ്ഥതകൾക്കും കാരണമായേക്കാം.
രോഗബാധിതർ ശ്രദ്ധിക്കാൻ
പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ വ്രതം അനുഷ്ഠിക്കാവൂ. ഉപവാസത്തിനിടയിൽ കടുത്ത ക്ഷീണമോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ ഉടൻ വ്രതം അവസാനിപ്പിക്കുകയും ലഘുഭക്ഷണം കഴിക്കുകയും വേണം. ആരോഗ്യകരമായ രീതിയിലുള്ള വ്രതാനുഷ്ഠാനം ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും മനസ്സിന് ആത്മീയ ഉണർവ് നൽകാനും സഹായിക്കും.