Onam Flowers Storage Tips: പൂക്കൾ വാങ്ങി വെറുതെ ഫ്രിഡ്ജിൽ വെക്കരുത്! വാടാതെ സൂക്ഷിക്കാൻ ഇതാ ചില ട്രിക്കുകൾ

Onam Flowers Storage Tricks And Tips: പൂക്കളമൊരുക്കാൻ പൂക്കൾ വാങ്ങി സൂക്ഷിക്കുക എന്നത് പലരെയും സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. വാങ്ങി വയ്ക്കുന്ന പൂക്കൾ മണിക്കൂറുകൾക്കകം വാടിപ്പോകുന്നതും നിറം മങ്ങുന്നതും പലരും പരാതി പെടാറുണ്ട്. എന്നാൽ ചില കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാങ്ങുന്ന പൂക്കൾ ദിവസങ്ങളോളം തികച്ചും ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കും.

Onam Flowers Storage Tips: പൂക്കൾ വാങ്ങി വെറുതെ ഫ്രിഡ്ജിൽ വെക്കരുത്! വാടാതെ സൂക്ഷിക്കാൻ ഇതാ ചില ട്രിക്കുകൾ

Flowers

Published: 

24 Aug 2026 | 12:21 PM

ഓണക്കാലത്ത് സദ്യയ്ക്കും മറ്റ് തിരക്കുകൾക്കും ഇടയിൽ പൂക്കളം ഇടാൻ ആരും മറക്കില്ല. എന്നാൽ തിരുവോണത്തിന് അടുപ്പിച്ചുള്ള ദിവസങ്ങളിൽ പൂക്കൾക്ക് നല്ല വിലയാകും. അതേസമയം മിക്കവരും ഇത് സൂക്ഷിക്കാൻ അറിയാത്തതിനാൽ നേരത്തെ വാങ്ങി വയ്ക്കുകയുമില്ല. പൂക്കളമൊരുക്കാൻ പൂക്കൾ വാങ്ങി സൂക്ഷിക്കുക എന്നത് പലരെയും സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. വാങ്ങി വയ്ക്കുന്ന പൂക്കൾ മണിക്കൂറുകൾക്കകം വാടിപ്പോകുന്നതും നിറം മങ്ങുന്നതും പലരും പരാതി പെടാറുണ്ട്. എന്നാൽ ചില കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാങ്ങുന്ന പൂക്കൾ ദിവസങ്ങളോളം തികച്ചും ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കും.

ALSO READ: വില കൂടുതലാണേ! എണ്ണ കുറച്ച് ഹെൽത്തിയായി ഓണസദ്യ ഉണ്ടാക്കാം

പൂക്കൾ ഫ്രഷ് ആയി സൂക്ഷിക്കാൻ ചെയ്യേണ്ടത്

ഈർപ്പം തട്ടാതെ സൂക്ഷിക്കാം: പൂക്കൾ ഫ്രിഡ്ജിൽ വെക്കുമ്പോൾ നേരിട്ട് വെക്കാതെ പത്രക്കടലാസിലോ കോട്ടൺ തുണിയിലോ പൊതിഞ്ഞ് കവറിലാക്കി വെയ്ക്കുന്നതാണ് ഏറ്റവും ഉചിതമായ മാർ​ഗം. ഇത് പൂക്കളിലെ അധികമുള്ള ഈർപ്പം വലിച്ചെടുത്ത് അവ ചീഞ്ഞുപോകുന്നത് സൂക്ഷിക്കുന്നു.

കാറ്റും വെളിച്ചവും ഒഴിവാക്കുക: കാറ്റ് നേരിട്ട് അടിക്കുന്ന സ്ഥലങ്ങളിലോ വെയിൽ അടിക്കുന്നിടത്തോ പൂക്കൾ ഒരിക്കലും നേരത്തെ വാങ്ങി വെക്കരുത്. ഇത് പൂക്കളിലെ ഈർപ്പം പെട്ടെന്ന് വറ്റിച്ച് വാടിപ്പോകാൻ കാരണമാകും.

വാഴയിലയിലെ മാജിക്: പ്ലാസ്റ്റിക് കവറുകൾക്ക് പകരം വാഴയിലയിൽ പൊതിഞ്ഞ് തണുപ്പുള്ള സ്ഥലത്ത് വെച്ചാൽ പൂക്കൾ ദിവസങ്ങളോളം വാടാതെ ഇരിക്കും.

തണ്ടുകളോടെയുള്ള പൂക്കൾ: റോസ്, ജമന്തി തുടങ്ങിയ തണ്ടുകളുള്ള പൂക്കളാണെങ്കിൽ തണ്ടിന്റെ അടിഭാഗം 45 ഡിഗ്രി കോണളവിൽ ചെറുതായി ചെരിച്ച് മുറിച്ച് അല്പം വെള്ളമുള്ള പാത്രത്തിൽ ഇറക്കി വെക്കുക. വെള്ളത്തിൽ ഒരു നുള്ള് പഞ്ചസാരയോ വിനാഗിരിയോ ചേർക്കുന്നത് പൂക്കൾ കൂടുതൽ സമയം പുതിയതായിരിക്കാൻ സഹായിക്കും.

വാടിയ ഭാഗങ്ങൾ മാറ്റുക: പൂക്കൾ വാങ്ങി സൂക്ഷിക്കുന്നതിന് മുൻപ് തന്നെ കേടായ അ ഇതളുകളോ ഇലകളോ ഉണ്ടെങ്കിൽ അവ മാറ്റുക. ഇല്ലെങ്കിൽ അത് മറ്റു നല്ല പൂക്കളെക്കൂടി പെട്ടെന്ന് കേടാക്കും. ഈ കുഞ്ഞു മാർഗ്ഗങ്ങൾ പരീക്ഷിച്ചാൽ ഓണക്കാലത്ത് പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കൾ ‌എപ്പോഴും ഫ്രഷ് ആയി തന്നെ നിലനിർത്താം. അതിനാൽ പൂരാട ദിവസം തന്നെ നിങ്ങൽക്ക് പൂക്കൾ വാങ്ങി സൂക്ഷിക്കാവുന്നതാണ്.

കൂടുതൽ ദിവസം സൂക്ഷിക്കാവുന്ന പൂക്കൾ

ജമന്തി: ഓണപ്പൂക്കളത്തിലെ പ്രധാനിയായ ജമന്തി (മഞ്ഞ, ഓറഞ്ച്) പെട്ടെന്ന് വാടാത്ത ഇനമാണ്. ഈർപ്പമില്ലാത്ത പത്രക്കടലാസിൽ പൊതിഞ്ഞ് തണുപ്പുള്ള സ്ഥലത്തോ ഫ്രിഡ്ജിലോ സൂക്ഷിച്ചാൽ 4 മുതൽ 6 ദിവസം വരെ ഒരു കേടും കൂടാതെ ഇരിക്കും.

വാടാമല്ലി: പേരുപോലെ തന്നെ വാടാത്ത പൂവാണിത്. ഇതളുകളിലെ ജലാംശം കുറവായതിനാൽ ആഴ്ചകളോളം ഇതിന്റെ നിറവും രൂപവും ഒരുപോലെ നിലനിൽക്കും. ഉണങ്ങിയാലും നിറം മങ്ങാത്തതിനാൽ മുൻകൂട്ടി വാങ്ങി സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ പൂവാണിത്.

അരളി: ചുവപ്പ്, പിങ്ക്, വെള്ള നിറങ്ങളിൽ ലഭ്യമാകുന്ന അരളി പൂക്കൾക്ക് കട്ടികൂടിയ ഇതളുകളാണുള്ളത്. ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതിനാൽ 2-3 ദിവസം വരെ വാടാതെ നിലനിൽക്കും.

റോസ്: സാധാരണ നാടൻ റോസുകളെ അപേക്ഷിച്ച് ബട്ടൺ റോസുകളും ഡച്ച് റോസുകളും കൂടുതൽ ദിവസം നിലനിൽക്കും. തണ്ടോടുകൂടിയാണെങ്കിൽ തണ്ടിന്റെ അടിഭാഗം ചെരിച്ച് മുറിച്ച് വെള്ളത്തിൽ മുക്കിവെച്ചാൽ 3-5 ദിവസം വരെ ഫ്രഷ് ആയിരിക്കും.

English Summary:

Onam flowers fresh for your Pookkalam or hair adornments, store loose traditional blooms like jasmine and marigolds in a breathable cardboard or shallow box layered with dry tissue paper.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം