AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Healthy Low Oil Onam Sadhya: വില കൂടുതലാണേ! എണ്ണ കുറച്ച് ഹെൽത്തിയായി ഓണസദ്യ ഉണ്ടാക്കാം

Healthy Low Oil Onam Sadhya Secret Tips: ഈ സാഹചര്യത്തിൽ വീട്ടമ്മമാരുടെയും കുടുംബങ്ങളുടെയും പ്രധാന ആശങ്കയാണ് സദ്യയുടെ ബജറ്റ് തന്നെയാണ്. എന്നാൽ, എണ്ണയുടെയും തേങ്ങയുടെയും അളവ് കുറച്ചുകൊണ്ട് ബജറ്റിലൊതുങ്ങുന്നതും, അതുപോലെ ആരോഗ്യകരവുമായ ഓണസദ്യ എളുപ്പത്തിൽ തയ്യാറാക്കാം. കൊളസ്ട്രോളും കലോറിയും പേടിക്കാതെ വയറുനിറയെ കഴിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇത്തവണത്തെ ഓണത്തിന് വെളിച്ചെണ്ണയുടെ വിലവർദ്ധനവിനെ തടഞ്ഞുകൊണ്ട് ബജറ്റിലൊതുങ്ങുന്ന ഓണസദ്യ നമുക്ക് തയ്യാറാക്കാം.

Neethu Vijayan
Neethu Vijayan | Published: 23 Aug 2026 | 08:31 PM
ഓണക്കാലത്ത് വെളിച്ചെണ്ണയ്ക്കും നിത്യോപയോഗ സാധനങ്ങൾക്കും വില കുതിച്ചുയരുന്നത് സാധാരണമാണ്. എന്നാൽ ഈ സാഹചര്യത്തിൽ വീട്ടമ്മമാരുടെയും കുടുംബങ്ങളുടെയും പ്രധാന ആശങ്കയാണ് സദ്യയുടെ ബജറ്റ് തന്നെയാണ്. എന്നാൽ, എണ്ണയുടെയും തേങ്ങയുടെയും അളവ് കുറച്ചുകൊണ്ട് ബജറ്റിലൊതുങ്ങുന്നതും, അതുപോലെ ആരോഗ്യകരവുമായ ഓണസദ്യ എളുപ്പത്തിൽ തയ്യാറാക്കാം. കൊളസ്ട്രോളും കലോറിയും പേടിക്കാതെ വയറുനിറയെ കഴിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. (Image Credit Source: Getty Images)

1 / 5
എയർ ഫ്രയർ അല്ലെങ്കിൽ ഓവൻ: കായവറുത്തതും ശർക്കര വരട്ടിയും പപ്പടവും ലിറ്റർ കണക്കിന് വെളിച്ചെണ്ണയിൽ മുക്കി വറുക്കുന്നതാണ് സദ്യയിലെ പ്രധാന ചെലവ്. പപ്പടം എണ്ണയിൽ വറുക്കുന്നതിന് പകരം അടുപ്പിലെ തീയിലോ മൈക്രോവേവിലോ ചുട്ടെടുക്കാം.  ഏത്തക്കായ അരിഞ്ഞ് നേരിയ തോതിൽ വെളിച്ചെണ്ണ തളിച്ച ശേഷം എയർ ഫ്രൈയറിലോ ഓവനിലോ ബേക്ക് ചെയ്താൽ ക്രിസ്പിയായ ചിപ്സ് കുറഞ്ഞ എണ്ണയിൽ തയ്യാറാക്കാം.

2 / 5
പച്ചക്കറികൾ എണ്ണയിൽ വഴറ്റുന്നതിന് പകരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക. ഇത് എണ്ണയുടെ ഉപയോഗം 80 ശതമാനം വരെ കുറയ്ക്കാനും പച്ചക്കറികളിലെ പോഷകഗുണം നിലനിർത്താനും സഹായിക്കും. തീയാൽ, വറുത്തരച്ച സാമ്പാർ എന്നിവയ്ക്ക് തേങ്ങയും വറ്റൽമുളകും എണ്ണയിൽ വറുത്തെടുക്കേണ്ടി വരും. ഇതിന് പകരം, വറുത്തരയ്ക്കാത്ത സാമ്പാർ തയ്യാറാക്കുക.

3 / 5
വെള്ളരിയോ കുമ്പളങ്ങയോ ഉപയോഗിച്ച് കുറഞ്ഞ തേങ്ങയിൽ മോരുകൂട്ടാൻ അല്ലെങ്കിൽ പച്ചടി ഉണ്ടാക്കുക. ഇത് എണ്ണച്ചെലവ് കുറയ്ക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. കാളനും ഓലനുമെല്ലാം എണ്ണയിൽ വഴറ്റുന്നതിന് പകരം ചെറിയ അളവിൽ പച്ചവെളിച്ചെണ്ണ ഒടുവിൽ തിളപ്പിച്ചു വാങ്ങിവെക്കുമ്പോൾ മാത്രം ഒഴിച്ച് മണം വരുത്തുക. ഓലനിൽ എണ്ണയേക്കാൾ പ്രധാനം വെളിച്ചെണ്ണയുടെ പച്ചമണമാണ്. അതിനാൽ കുറച്ചു തുള്ളി പച്ചവെളിച്ചെണ്ണ ഒടുവിൽ ഒഴിച്ചാൽ മതിയാകും.

4 / 5
പായസം തയ്യാറാക്കുമ്പോൾ നെയ്യിൽ വറുത്തിടുന്നത് പരമാവധി കുറയ്ക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും ഡ്രൈ റോസ്റ്റ് ചെയ്ത് ചേർത്താൽ നെയ്യിന്റെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കാം. ഇത്തവണത്തെ ഓണത്തിന് വെളിച്ചെണ്ണയുടെ വിലവർദ്ധനവിനെ തടഞ്ഞുകൊണ്ട് ബജറ്റിലൊതുങ്ങുന്ന ഓണസദ്യ നമുക്ക് തയ്യാറാക്കാം.

5 / 5
Follow Us