Onam 2026: അടുക്കളയിൽ കയറേണ്ട, പക്ഷേ അബദ്ധം പറ്റരുത്; ഓൺലൈനായി ഓണസദ്യ വാങ്ങും മുമ്പ് അറിയേണ്ടവ

Online Onam Sadya Booking: ഓണലൈനായി സദ്യ ഓർഡർ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, വിശ്വസ്തത എന്നിവയിൽ ചെറിയൊരു വീഴ്ച വെന്നാൽ ആഘോഷത്തിന്റെ സന്തോഷം കെടും. ഓൺലൈനായോ ഹോട്ടലുകളിൽ നിന്നോ ഓണസദ്യ പാർസൽ ഓർഡർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ....

Onam 2026: അടുക്കളയിൽ കയറേണ്ട, പക്ഷേ അബദ്ധം പറ്റരുത്; ഓൺലൈനായി ഓണസദ്യ വാങ്ങും മുമ്പ് അറിയേണ്ടവ

പ്രതീകാത്മക ചിത്രം

Updated On: 

25 Aug 2026 | 02:13 PM

ഓണസദ്യ ഇല്ലാതെ എന്ത് ഓണം അല്ലേ? രാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി കുടുംബത്തിലെ എല്ലാവരും ചേർന്ന് വിഭവ സമൃദ്ധമായ സദ്യ തന്നെ ഒരുക്കിയിരുന്നു. ചോറ്, പരിപ്പ് കറി, സാമ്പാർ, പുളിശ്ശേരി, പായസം…. തുടങ്ങി വിഭവങ്ങളുടെ പട്ടിക നീളുന്നു. എന്നാൽ ഇന്ന് കഥയാകെ മാറി, അണുകുടുംബങ്ങളായതും ജോലി തിരക്കുമെല്ലാം വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. അതുകൊണ്ട് തന്നെ, തിരക്കൊഴിവാക്കാനും സമയം ലാഭിക്കാനും ഇന്ന് ഓണസദ്യ ഓൺലൈനായി ഓർഡർ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്.

എന്നാൽ ഓണലൈനായി സദ്യ ഓർഡർ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.  ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, വിശ്വസ്തത എന്നിവയിൽ ചെറിയൊരു വീഴ്ച വെന്നാൽ ആഘോഷത്തിന്റെ സന്തോഷം കെടും. ഓൺലൈനായോ ഹോട്ടലുകളിൽ നിന്നോ ഓണസദ്യ പാർസൽ ഓർഡർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ….

സദ്യ ഓർഡർ ചെയ്യും മുമ്പ് ഇതറിയണം

വിശ്വസനീയമായ ഇടങ്ങൾ

ഓണസദ്യ വാങ്ങുന്നതിനായി വിശ്വസനീയമായ ഇടങ്ങൾ മാത്രം തിരഞ്ഞെടുക്കുക. മുമ്പ് ഭക്ഷണം കഴിച്ചവരുടെ അഭിപ്രായങ്ങളും ഓൺലൈൻ റിവ്യൂകളും പരിശോധിച്ച് സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതാണ്.

മെനു

ഓർഡർ കൊടുക്കുന്നതിന് മുമ്പ് മെനു മുൻകൂട്ടി ചോദിച്ചറിയുക. വിഭവങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടാകാം. ചിലയിടത്ത് 20 ഇനങ്ങളാണെങ്കിൽ, മറ്റുചിലയിടത്ത് മുപ്പതിലധികമാകാം. അതിനാൽ, ഓർഡർ നൽകുന്നതിന് മുമ്പ് ഏതൊക്കെ വിഭവങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കണം.

ALSO READ: ഓണദിവസത്തെ തിരക്ക് ഒഴിവാക്കാം! തലേന്നുതന്നെ തയ്യാറാക്കി വെക്കാവുന്ന സദ്യ വിഭവങ്ങൾ ഇതാ

വിലക്കുറവ് മാത്രം നോക്കരുത്

വിലക്കുറവ് മാത്രം നോക്കി ഒരിക്കലും സദ്യ വാങ്ങരുത്.  കുറഞ്ഞ വിലയിൽ ലഭിക്കുന്ന സദ്യയിൽ ഭക്ഷണത്തിന്റെ അളവോ ഗുണനിലവാരമോ കുറയാൻ സാധ്യതയുണ്ട്. അതിനാൽ അളവ്, പാക്കിങ്, ഡെലിവറി നിരക്ക് എന്നിവ കൂടി കണക്കാക്കി വേണം തീരുമാനമെടുക്കാൻ.

നേരത്തേ ബുക്ക് ചെയ്യുക

ഓർഡർ ബുക്ക് ചെയ്യുമ്പോൾ സമയവും പ്രധാനമാണ്.  അവസാന നിമിഷങ്ങളിലെ തിരക്ക് ഒഴിവാക്കാനും ഇഷ്ടപ്പെട്ട ഹോട്ടലിൽ നിന്ന് സദ്യ ലഭിക്കുന്നു എന്ന് ഉറപ്പാക്കാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ ബുക്കിങ് പൂർത്തിയാക്കേണ്ടതാണ്.

പരിശോധിക്കുക

ഭക്ഷണം കിട്ടിയ ഉടൻ പരിശോധിക്കേണ്ടതാണ്.  ഓർഡർ ചെയ്ത പായസം, പപ്പടം, അച്ചാർ, പഴം തുടങ്ങിയ എല്ലാ വിഭവങ്ങളും പൊതിയിലുണ്ടോ എന്നും പായ്ക്കറ്റുകൾ ചോർന്നിട്ടുണ്ടോ എന്നും ബിൽ നോക്കി ഉറപ്പുവരുത്തുക.

പാക്കിങ് നിലവാരം

ചൂടുള്ള കറികളും പായസവും നോൺ-ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിൽ പാക്ക് ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഫുഡ് ഗ്രേഡ് പാക്കിങ് ആണെന്ന് ഉറപ്പുവരുത്തുക.

അലർജി വിവരങ്ങൾ

അലർജി ഉള്ളവരോ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവരോ ആണെങ്കിൽ മധുരം, ഉപ്പ്, അണ്ടിപ്പരിപ്പ്, നെയ് എന്നിവയുടെ അളവ് സംബന്ധിച്ച നിർദ്ദേശങ്ങൾ മുൻകൂട്ടി നൽകുക.

തുറന്നുവെക്കരുത്

ഭക്ഷണം ഏറെ നേരം തുറന്നുവെക്കരുത്. സദ്യ ലഭിച്ച ശേഷം സാധാരണ താപനിലയിൽ മണിക്കൂറുകളോളം വയ്ക്കുന്നത് ഭക്ഷണം കേടാക്കും. ആവശ്യമെങ്കിൽ ഉടൻ തന്നെ തണുപ്പിച്ച് ഫ്രിഡ്ജിലേക്ക് മാറ്റുക.

തേങ്ങാപ്പാൽ ചേർത്ത വിഭവങ്ങൾ

പായസവും തേങ്ങാപ്പാൽ കറികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തേങ്ങാപ്പാൽ ചേർത്ത വിഭവങ്ങൾ വേഗത്തിൽ പുളിച്ചുപോകാൻ സാധ്യതയുള്ളതിനാൽ അവ കൃത്യസമയത്ത് ഉപയോഗിക്കുകയോ സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യുക.

English Summary:

Important precautions to take when ordering Onam Sadya online or buying it as a parcel. Customers should choose reliable restaurants by checking reviews and reputation, confirm the menu and quantity in advance, and compare the overall value rather than focusing only on low prices.

Loading...
Unable to load recommendations.
Follow Us
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി