Pregnant Women Summer Health: കത്തുന്ന വെയിൽ ഗർഭിണികൾക്ക് അപകടമോ? അമ്മയ്ക്കും കുഞ്ഞിനും വേണം പ്രത്യേക കരുതൽ

Pregnant Women Summer Healthcare Tips: നിലവിലെ റെക്കോർഡ് ചൂടിൽ ഏറ്റവും കൂടുതൽ കരുതലും ഒപ്പം പരിചരണവും ആവശ്യമുള്ളത് ഗർഭിണികൾക്കാണ്. കേരളത്തിൽ പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രിയാണ്. കൂടാതെ മിക്ക ജില്ലകളിലും 35ന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ​ഗർഭിണികളായ സ്ത്രീകൾ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

Pregnant Women Summer Health: കത്തുന്ന വെയിൽ ഗർഭിണികൾക്ക് അപകടമോ? അമ്മയ്ക്കും കുഞ്ഞിനും വേണം പ്രത്യേക കരുതൽ

പ്രതീകാത്മക ചിത്രം

Published: 

28 Apr 2026 | 12:14 PM

നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ ജീവിക്കുക എന്നത് വളരെ വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് കുട്ടികൾ, ​ഗർഭിണികൾ, പ്രായമായവർ തുടങ്ങിയവർ. നിലവിലെ റെക്കോർഡ് ചൂടിൽ ഏറ്റവും കൂടുതൽ കരുതലും ഒപ്പം പരിചരണവും ആവശ്യമുള്ളത് ഗർഭിണികൾക്കാണ്. കേരളത്തിൽ പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രിയാണ്. കൂടാതെ മിക്ക ജില്ലകളിലും 35ന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ​ഗർഭിണികളായ സ്ത്രീകൾ ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ചൂട് കൂടുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ

നിർജ്ജലീകരണം: ചൂട് കൂടുമ്പോൾ മിക്കവരും നേരിടുന്ന വലിയൊരു ആരോ​ഗ്യ പ്രശ്നമാണ് നിർജ്ജലീകരണം. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗർഭിണികളെയാണ്. ഇവരിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടാക്കാനും കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയാനും കാരണമാകും. ഇത് അമ്മയുടെയും കുഞ്ഞിൻ്റെയും ആരോ​ഗ്യത്തെ വളരെയധികം ബാധിക്കുന്നു.

ക്ഷീണവും തളർച്ചയും: അമിതമായ വിയർപ്പ് പുറത്തേക്ക് പോകുന്നത് വഴി ശരീരത്തിൽ നിന്ന് ധാരാളം ലവണങ്ങൾ നഷ്ടപ്പെടുന്നത് തലകറക്കത്തിനും ബോധക്ഷയത്തിനും കാരണമായേക്കാം. അതിനാൽ വൈറ്റമിനും മിനറൽസും അടങ്ങിയ ഭക്ഷണക്രമവും ഒപ്പം ദാഹം തോന്നിയില്ലെങ്കിൽ കൂടെ വെള്ളവും കുടിക്കേണ്ടതാണ്.

ALSO READ: എസിയും കൂളറും വേണ്ട! എത്ര ചൂടിലും വീടിനുള്ളിൽ തണുപ്പ് വേണോ; വളരെ ഈസി ഇങ്ങനെ ചെയ്തോ

യൂറിനറി ഇൻഫെക്ഷൻ: വെള്ളം കുടിക്കുന്നത് കുറയുമ്പോൾ ഗർഭകാലത്ത് യൂറിനറി ഇൻഫെക്ഷൻ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുമൂലെ കടുത്ത വയറുവേദനയുണ്ടാകാനും അത് ​ഗർഭധാരണത്തെ ബാധിക്കാനും സാധ്യത കാണുന്നു. അതിനാൽ ഇളനീർ, കഞ്ഞിവെള്ളം, മോരുംവെള്ളം, ജ്യൂസുകൾ ജാലാംശം അടങ്ങിയ പഴങ്ങൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഭക്ഷണക്രമത്തിൽ മാറ്റം വരുത്താം: ചൂടുള്ള കാലാവസ്ഥയിൽ കഴിവതും എണ്ണയിൽ വറുത്തതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി ലഘുവായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. തണ്ണിമത്തൻ, വെള്ളരിക്ക, മാമ്പഴം തുടങ്ങിയ ജലാംശം കൂടിയ പഴങ്ങൾ ശീലമാക്കുക. പ്രമേഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമെ ഭക്ഷണത്തിൽ മാറ്റം വരുത്താവൂ.

വസ്ത്രധാരണം ശ്രദ്ധിക്കുക: കഴിവതും ​ഗർഭാവസ്ഥയിൽ കട്ടിയുള്ള വസ്ത്രങ്ങൾ ഒഴിവാക്കി അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് കറുപ്പ് നിറത്തുലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. കോട്ടൺ വസ്ത്രങ്ങൾ വായുസഞ്ചാരത്തിന് സഹായിക്കുകയും ശരീരത്തിലെ ചൂട് പുറത്തുവിടാൻ സഹായിക്കുകയും ചെയ്യും.

വെയിൽ ഏൽക്കുന്നത് ഒഴിവാക്കാം: രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള കടുത്ത വെയിൽ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കുക. ഈ സമയത്ത് അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കി വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കണം. കൂടാതെ ​ഗർഭാവസ്ഥയിൽ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ ചിലരുടെ ശരീരത്തിന് ചൂട് കൂടുതലായിരിക്കും. അവർ പരമാവധി തണുത്ത സാഹചര്യത്തിൽ ഇടപഴകുന്നതാണ് നല്ലത്.

കുളി നിർബന്ധമാക്കുക: ശരീരതാപനില സാധാരണ നിലയിലാക്കാൻ നല്ല പച്ചവെള്ളത്തിൽ രണ്ട് നേരം കുളിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ അധികം തണുത്ത വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. അതുപോലെ ചൂട് വെള്ളത്തിൽ കുളിക്കുന്നതും ഒഴിവാക്കുക. വെള്ളം പിടിച്ച് വച്ച ശേഷം അതിൽ കുളിക്കുന്നത് വളരെ നല്ലതാണ്.

ഡോക്ടറെ കാണണം: ശാരീരികമായി എന്ത് അസ്വസ്ഥത തോന്നിയാലും ഉടൻ തന്നനെ ഡോക്ടറെ കാണാൻ മടിക്കരുത്. കടുത്ത തലവേദന, തലകറക്കം, അമിതമായ ഹൃദയമിടിപ്പ്, മൂത്രത്തിന്റെ നിറം മാറ്റം (കടുത്ത മഞ്ഞനിറം), കുഞ്ഞിന്റെ അനക്കത്തിൽ എന്തെങ്കിലും മാറ്റം ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

English Summary:

Kerala Faces Record Heatwave And Reported Sunburn Cases In Several Districts. Here Is The Health Tips For Pregnant Women In This Summer Season. Know The Dehydration Prevention Tips, Manage Body Temperature, Physical Comfort And Safety Of Women And Baby To Beat The Heat.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്