AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sunburn Prevention: സൂര്യാതപമേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? ലക്ഷണങ്ങൾ കണ്ടാൽ ശുശ്രൂഷ നൽകേണ്ടത് ഇങ്ങനെ

Sunburned Prevention Tips: കൈകളിലും മുഖത്തും മറ്റ് ശരീരഭാ​ഗങ്ങളിലും പൊള്ളുന്നതിന് സമാനമായ രീതിയിലാണ് സൂര്യതപം ഏൽക്കുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ജീവന് വരെ ഭീഷണിയായേക്കാവുന്ന ​ഗുരുതരമായ പ്രശ്നമാണിത്. അതുകൊണ്ട് തന്നെ ഒരാൾക്ക് സൂര്യതപമേറ്റാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾക്ക് ഉള്ളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. 

Sunburn Prevention: സൂര്യാതപമേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? ലക്ഷണങ്ങൾ കണ്ടാൽ ശുശ്രൂഷ നൽകേണ്ടത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 26 Apr 2026 | 12:26 PM

വേനൽക്കാലവും അസഹനീയമായ ചൂടും കാരണം ആളുകൾ വലയുകയാണ്. കേരളത്തിൽ ചൂട് റെക്കോർഡുകൾ ഭേദിച്ചാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ മിക്ക സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യുന്ന പ്രധാന പ്രശ്നമാണ് സൂര്യതപവും (Sunburn) സൂര്യാഘാതവും. കൈകളിലും മുഖത്തും മറ്റ് ശരീരഭാ​ഗങ്ങളിലും പൊള്ളുന്നതിന് സമാനമായ രീതിയിലാണ് സൂര്യതപം ഏൽക്കുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ജീവന് വരെ ഭീഷണിയായേക്കാവുന്ന ​ഗുരുതരമായ പ്രശ്നമാണിത്. അതുകൊണ്ട് തന്നെ ഒരാൾക്ക് സൂര്യതപമേറ്റാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾക്ക് ഉള്ളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ആ സമയത്ത് നൽകുന്ന കൃത്യമായ പ്രഥമശുശ്രൂഷ ഒരു പക്ഷെ നിങ്ങളുടെ ജീവൻ തന്നെ രക്ഷിച്ചേക്കാം. വടക്കൻ കേരളത്തിലടക്കം മിക്ക ജില്ലകളിലും ഇത്തരത്തിൽ സൂര്യതപമേൽക്കുന്നവരുടെ എണ്ണം ദിവസേന കൂടിവരികയാണ്. ഈ സാഹചര്യത്തിൽ സൂര്യതപമേറ്റാൽ ആദ്യം നൽകേണ്ട ശുശ്രൂഷയെക്കുറിച്ച് നമ്മൾ ആദ്യം തന്നെ അറിഞ്ഞിരിക്കണം. സൂര്യാതപമേറ്റാൽ ചെയ്യേണ്ട കാര്യങ്ങളും അതിൻ്റെ ലക്ഷണങ്ങളും എന്തെല്ലാമെന്ന് നോക്കാം.

ALSO READ: കുരുമുളക് പൊടിയിൽ മായമുണ്ടോ? ശരിക്കുള്ളത് എങ്ങനെ തിരിച്ചറിയാം; വ്യാജനെ കണ്ടെത്താം

സൂര്യാതപത്തിൻ്റെ ലക്ഷണങ്ങൾ

1. സൂര്യതപമേറ്റ ഒരാളുടെ ചർമ്മം ചുവന്നു തടിക്കുകയും കഠിനമായ വേദനയോ പൊള്ളലിന് സമാനമായ അസ്വസ്ഥതയോ അനുഭവപ്പെടുന്നു.

2. തലവേദന, തലകറക്കം, ബോധക്ഷയം, ഓക്കാനം തുടങ്ങിയ ചി ലക്ഷണങ്ങൾ കാണിച്ചേക്കാം.

3. സൂര്യതപമേറ്റ ചർമ്മത്തിൽ വേദന ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നു.

4. കഠിനമായ സൂര്യതപമേറ്റ ഒരു വ്യക്തിയിൽ ചർമ്മത്തിൽ കുമിളകൾ ഉണ്ടായേക്കാം.

5. ചിലരിൽ സൂര്യതാപം നിർജ്ജലീകരണത്തിനും അതുപോലെ ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്.

സൂര്യാതപമേറ്റാൽ ആദ്യം ചെയ്യേണ്ടത്

സൂര്യാതപമേറ്റതായി തോന്നിയാൽ ആദ്യം തന്നെ നേരിട്ട് വെയിൽ ഏൽക്കാത്ത, വായുസഞ്ചാരമുള്ള തണുപ്പുള്ള സ്ഥലം നോക്കി അവിടേക്ക് മാറുക. ഫാനോ എസിയോ ഉള്ള മുറിയിലേക്ക് മാറ്റുകയാണെങ്കിൽ അത്രയും നല്ലതാണ്. ശേഷം നന്നായി തണുപ്പുള്ളതോ അല്ലെങ്കിൽ നനഞ്ഞ തുണിയോ ഉപയോഗിച്ച് ശരീരം തുടയ്ക്കുകയോ തണുത്ത വെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയോ ചെയ്യുക. ഐസ് ലഭ്യമെങ്കിൽ അതാണ് കൂടുതൽ ​ഗുണകരം.

ഈ സമയം നന്നായി വെള്ളി കുടിക്കാനും മറക്കരുത്. അല്പം ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒആർഎസ് ലായനി എന്നിവ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഏതെങ്കിലും സാഹചര്യത്തിൽ സൂര്യതപമേറ്റയാൾ അബോധാവസ്ഥയിലായാൽ ഒരു കാരണവശാലും ദ്രവരൂപത്തിലുള്ള ഒന്നും നൽകാൻ ശ്രമിക്കരുത്.

ശക്തമായ ലക്ഷണങ്ങളാണെങ്കിൽ, എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ പ്രവേശിക്കുക. പ്രഥമ ശുശ്രൂഷ നൽകുക മാത്രമെ ആകാവു. മറ്റുള്ള സ്വയം ചികിത്സ പലപ്പോഴും അപകടങ്ങൾ വരുത്തിവെച്ചേക്കാം. അതിനാൽ അടുത്തുള്ള ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് തന്നെ പോകാൻ ശ്രമിക്കുക.

 

Follow Us