AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Night Food Habits: അത്താഴത്തിന് തൈര് വേണ്ടേ വേണ്ട! നല്ലതോ ചീത്തയോ?; ശരീരത്തിന് സംഭവിക്കുന്നത് എന്ത്

Curd In Dinner Side Effects: കാൽസ്യത്തിന്റെ ​ഗുണം മുതൽ തൈരിലെ പ്രോബയോട്ടിക് ​ഗുണം വരെ ആരോ​ഗ്യത്തിന് പലതരത്തിൽ ​ഗുണം ചെയ്യുന്നു. എന്നുകരുതി തൈര് എപ്പോൾ വേണമെങ്കിലും കഴിക്കാമെന്നല്ല അതിൻ്റെ അർത്ഥം. തൈര് കഴിക്കുന്നതിനും അതിൻ്റേതായ സമയമുണ്ട്. തെറ്റായ സമയത്ത് കഴിച്ചാൽ ​ഗുണം കിട്ടില്ലെന്ന് മാത്രമല്ല, അത് ദോഷം ചെയ്യുകയും ചെയ്യും. ആ സമയം രാത്രിയാണെങ്കിലോ? വിദ​ഗ്ധരുടെ അഭിപ്രായത്തിൽ രാത്രിയിൽ തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പറയുന്നത്.

Night Food Habits: അത്താഴത്തിന് തൈര് വേണ്ടേ വേണ്ട! നല്ലതോ ചീത്തയോ?; ശരീരത്തിന് സംഭവിക്കുന്നത് എന്ത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 07 May 2026 | 04:55 PM

നമ്മുടെ എല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒന്നാണ് തൈര്. ആരോ​ഗ്യത്തിന് നല്ലതായതിനാൽ ഉച്ചയ്ക്കും വൈകിട്ടുമെല്ലാം ചോറിനൊപ്പം തൈര് കഴിക്കുന്നതും പതിവാണ്. കാൽസ്യത്തിന്റെ ​ഗുണം മുതൽ തൈരിലെ പ്രോബയോട്ടിക് ​ഗുണം വരെ ആരോ​ഗ്യത്തിന് പലതരത്തിൽ ​ഗുണം ചെയ്യുന്നു. എന്നുകരുതി തൈര് എപ്പോൾ വേണമെങ്കിലും കഴിക്കാമെന്നല്ല അതിൻ്റെ അർത്ഥം. തൈര് കഴിക്കുന്നതിനും അതിൻ്റേതായ സമയമുണ്ട്. തെറ്റായ സമയത്ത് കഴിച്ചാൽ ​ഗുണം കിട്ടില്ലെന്ന് മാത്രമല്ല, അത് ദോഷം ചെയ്യുകയും ചെയ്യും. ആ സമയം രാത്രിയാണെങ്കിലോ? വിദ​ഗ്ധരുടെ അഭിപ്രായത്തിൽ രാത്രിയിൽ തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പറയുന്നത്.

രാത്രിയിലെ തൈര് ഉപയോഗം ശരീരത്തിൽ ചില ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നമ്മുടെ മെറ്റബോളിസം അതവ ദഹനപ്രക്രിയ രാത്രിയിൽ സ്വാഭാവികമായും മന്ദഗതിയിലായിരിക്കും. ഈ സമയത്ത് തൈര് കഴിക്കുന്നത് നമുക്കറിയാത്ത പല പ്രശ്നങ്ങൾക്കും കാരണമാകും. അത് എന്തെല്ലാമെന്ന് നോക്കാം.

ALSO READ: മുട്ട പുഴുങ്ങിയ ഉടനെ തണുത്ത വെള്ളത്തിൽ ഇടാറുണ്ടോ? അബദ്ധം കാണിക്കല്ലേ

തൈര് ദഹിക്കാതിരിക്കും

രാത്രിയിൽ ദഹനം കുറവായതിനാൽ തൈര് വയറ്റിൽ ദഹിക്കാതെ കിടക്കുകയും അവിടെ കിടന്ന് അത് പുളിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് അസിഡിറ്റി, ഗ്യാസ്, വയർ വീർക്കൽ തുടങ്ങിയ അസ്വസ്ഥതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

ശരീരത്തിലെ വീക്കം

അമിതമായി പുളിയുള്ള തൈര് രാത്രിയിൽ കഴിക്കുന്നത് സന്ധിവേദനയുള്ളവർക്കും ചർമ്മരോഗങ്ങളുള്ളവർക്കും അസ്വസ്ഥതകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ കഴിവതും രാത്രിയ സമയങ്ങളിൽ തൈര് കഴിക്കാതിരിക്കുക.

കഫക്കെട്ട്

തൈര് ശരീരത്തിൽ കഫം ഉണ്ടാക്കുന്ന ഒരു ഭക്ഷണമാണെന്നാണ് പറയുന്നത്. രാത്രിയിൽ സ്വാഭാവികമായും ശരീരത്തിൽ കഫത്തിന്റെ അളവ് കൂടുതലായിരിക്കും. ഈ സമയത്ത് തൈര് കൂടി കഴിച്ചാൽ ശ്വാസതടസ്സം, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

തൈരിന് പകരം എന്ത് കഴിക്കാം

  • തൈര് ഇഷ്ടമാണെങ്കിലും രാത്രിയിൽ അത് ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തിന് ഉചിതം. എന്നാൽ തൈരിനെ അപേക്ഷിച്ച് ഇഞ്ചിയും മുളകും എല്ലാം ചേർത്ത് തയ്യാറാക്കുന്ന മോര് ദഹിക്കാൻ എളുപ്പമാണ്. ഇതിൽ നന്നായി ഇഞ്ചിയും കറിവേപ്പിലയും ചേർത്താൽ ദഹനത്തിന് ഉത്തമമാണ്. അതല്ലെങ്കിൽ ഉറക്കം ലഭിക്കാനും ദഹനത്തിനും രാത്രിയിൽ ഒരു ഗ്ലാസ് ചൂടുപാൽ കുടിക്കുന്നത് നല്ലതാണ്.
  • ഇനി അതല്ലെങ്കിൽ തൈരിലേക്ക് അല്പം തേനോ പഞ്ചസാരയോ ചേർത്ത് കഴിക്കാം. ഇത് തൈരിൻ്റെ കഫം വർദ്ധിപ്പിക്കാനുള്ള കഴിവ് ഇല്ലാതാക്കുന്നു. പ്രമേഹമുള്ളവർ തേനും പഞ്ചസാരയും ചേർക്കുമ്പോൾ ശ്രദ്ധിക്കണം. തൈരിൽ കുരുമുളക് പൊടിയോ ജീരകപ്പൊടിയോ ചേർത്ത് കഴിക്കുന്നതും ദഹനപ്രക്രിയ സു​ഗമമാക്കുന്നു. അതുപോലെ തന്നെ തണുപ്പിച്ച തൈര് രാത്രിയിൽ കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ റൂമിലെ സാധാരണ താപനിലയിലാക്കിയ ശേഷം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
  • ദഹനപ്രശ്നങ്ങളോ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളോ ഉള്ളവർ രാത്രിയിൽ തൈര് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ആരോഗ്യവാനായ ഒരാൾക്ക് മിതമായ അളവിൽ കഴിക്കാമെങ്കിലും മോരാക്കി കഴിക്കാമെങ്കിൽ അതാണ് എപ്പോഴും സുരക്ഷിതം. എന്നാൽ ഉച്ച സമയത്ത് തൈര് കഴിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവും ഇല്ല. അമിതമായി തണുത്ത്ത് എപ്പോഴും ഒഴിവാക്കുക.

English Summary:

Health Experts Warn About Eating Curd At Dinner. Here Is Explain The Hidden Side Effects Of Eating Curd At Night Time. It Will Trigger Your Digestion And Also Harmfull To Gut Health Sometimes. Instead Of Curd You Can Try Buttermilk At Night.

Follow Us