AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Teachers’ Day 2026: ‘സ്വപ്നങ്ങൾ കാണാൻ ചിറകുകൾ തന്ന എല്ലാ ഗുരുക്കന്മാർക്കും പ്രണാമം’; ഇന്ന് അധ്യാപക ദിനം

Teachers' Day 2026 History and Significance: സമൂഹത്തിന് അധ്യാപകർ നൽകുന്ന വിലപ്പെട്ട സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായിട്ടാമ് ഇന്ത്യയിലുടനീളം സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്. വിദ്യാഭ്യാസം കച്ചവടവും അധ്യാപകർക്കെതിരെ അക്രമങ്ങളും പെരുകുന്ന ഈ കാലഘട്ടത്തിൽ ഗുരുക്കന്മാരുടെ മഹത്വം തിരിച്ചറിയുന്നതോടൊപ്പം വിദ്യാഭ്യാസത്തിന്റെ പരിവർത്തന ശക്തിക്ക് അടിവരയിടാനും ഈ ദിനം അവസരമൊരുക്കുന്നു.

Teachers’ Day 2026: ‘സ്വപ്നങ്ങൾ കാണാൻ ചിറകുകൾ തന്ന എല്ലാ ഗുരുക്കന്മാർക്കും പ്രണാമം’; ഇന്ന് അധ്യാപക ദിനം
അധ്യാപക ദിനം
Nithya Vinu
Nithya Vinu | Updated On: 05 Sep 2026 | 07:21 AM

സെപ്റ്റംബർ അഞ്ച്, ജീവിതത്തിൽ വഴികാട്ടിയായ, വെളിച്ചം പകർന്ന ഗുരുശ്രേഷ്ഠന്മാരെ ഓർമിക്കാൻ ഇന്ന് അധ്യാപക ദിനം. സമൂഹത്തിന് അധ്യാപകർ നൽകുന്ന വിലപ്പെട്ട സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായിട്ടാമ് ഇന്ത്യയിലുടനീളം സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്. വിദ്യാഭ്യാസം കച്ചവടവും അധ്യാപകർക്കെതിരെ അക്രമങ്ങളും പെരുകുന്ന ഈ കാലഘട്ടത്തിൽ ഗുരുക്കന്മാരുടെ മഹത്വം തിരിച്ചറിയുന്നതോടൊപ്പം വിദ്യാഭ്യാസത്തിന്റെ പരിവർത്തന ശക്തിക്ക് അടിവരയിടാനും ഈ ദിനം അവസരമൊരുക്കുന്നു.

അധ്യാപക ദിനം

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും പ്രശസ്ത തത്ത്വചിന്തകനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്. 1954-ൽ ഭാരതരത്ന പുരസ്കാരവും സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ച അദ്ദേഹം, വൈജ്ഞാനിക രംഗത്ത് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകർക്കായി സമർപ്പിച്ചത്. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയെ ആദരിക്കുന്നതിനും നമ്മുടെ ജീവിതത്തിൽ അധ്യാപകർക്കുള്ള പങ്കിനെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്  ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തുടങ്ങിയത്.

ALSO READ: അറിവിലേക്ക് വെളിച്ചമായവർക്ക് നന്ദി…; അധ്യാപക ദിന ആശംസകൾ നേരാം

ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും അതിലുപരി മികച്ചൊരു അധ്യാപകനും കൂടിയായിരുന്നു ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണൻ. 1888 സെപ്റ്റംബർ അ‍ഞ്ചിന് ജനിച്ച ഡോ. എസ് രാധാകൃഷ്‌ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായും സേവനം അനുഷ്‌ഠിച്ചിരുന്നു.  ഒരു സാധാരണ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം തന്റെ മുഴുവൻ വിദ്യാഭ്യാസവും സ്കോളർഷിപ്പിലൂടെയാണ് പൂർത്തിയാക്കിയത്.

ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1917-ൽ ‘ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ’ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു. 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെയും, 1939ൽ ബനാറസ് ഹിന്ദു സർവകലാശാലയുടെയും വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചു. 1962ൽ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്‌ഠിക്കുന്ന വേളയിലാണ് അദ്ദേഹത്തിൻ്റെ ജന്മദിനം ഒരു പ്രത്യേക ദിവസമായി ആഘോഷിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ അദ്ദേഹത്തെ സമീപിക്കുന്നത്.

എന്നാൽ സമൂഹത്തിന് അധ്യാപകർ നൽകുന്ന അമൂല്യമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് സെപ്റ്റംബർ അഞ്ച് അധ്യാപക ദിനമായി ആചരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.  1954ൽ ഭാരതരത്നം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സാഹിത്യത്തിന് 16 തവണ, സമാധാനത്തിന് 11 എന്നിങ്ങനെ 27 പ്രാവശ്യം നൊബേൽ സമ്മാനത്തിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. ടെബിൾടൺ പ്രൈസ്, ഓർഡർ ഓഫ് മെറിറ്റ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1975 ഏപ്രിൽ 17ന് ചെന്നെയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

English Summary:

Teachers’ Day in India is celebrated on September 5, the birth anniversary of Dr. S. Radhakrishnan, India’s former President, first Vice President, and renowned philosopher.  His birthday was dedicated to teachers to honour his legacy and recognise the important role teachers play in shaping individuals and society.

Follow Us