AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Athirappilly Waterfalls: കേരളത്തിൻ്റെ നയാഗ്ര; കാടിൻ്റെ ഗർജ്ജനവും പ്രകൃതിയുടെ അത്ഭുതവും കാണാം

Explore The Beauty Of Athirappilly Waterfalls: മണിരത്നത്തിൻ്റെ 'രാവണൻ', വിസ്മയ ചിത്രം 'ബാഹുബലി', തുടങ്ങി നിരവധി ഇന്ത്യൻ സിനിമകൾക്ക് പശ്ചാത്തലമായത് ഈ വെള്ളച്ചാട്ടത്തിൻ്റെ വന്യമായ ഭംഗിയാണ്. ചാലക്കുടി പിന്നിട്ട് കാടിൻ്റെ മണമുള്ള റോഡുകളിലൂടെയുള്ള യാത്ര ആരംഭിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് തണുത്ത് തുടങ്ങും.

Athirappilly Waterfalls: കേരളത്തിൻ്റെ നയാഗ്ര; കാടിൻ്റെ ഗർജ്ജനവും പ്രകൃതിയുടെ അത്ഭുതവും കാണാം
Athirappilly Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 04 Feb 2026 | 01:16 PM

പ്രകൃതി അതിൻ്റെ പൂർണ്ണരൂപത്തിൽ പതഞ്ഞൊഴുകുന്നത് കാണണമെങ്കിൽ അങ്ങ് അതിരപ്പിള്ളിയിലേക്ക് പോകണം. പശ്ചിമഘട്ടത്തിൻ്റെ ഹൃദയഭാഗത്ത് നിന്ന് ഉത്ഭവിച്ച്, തൃശ്ശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയിലൂടെ 80 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാഴ്ചക്കാരുടെ കണ്ണും മനസ്സും ഒരുപോലെ രസിപ്പിക്കുന്ന വിസ്മയ കാഴ്ച്ചയാണ്. മണിരത്നത്തിൻ്റെ ‘രാവണൻ’, വിസ്മയ ചിത്രം ‘ബാഹുബലി’, തുടങ്ങി നിരവധി ഇന്ത്യൻ സിനിമകൾക്ക് പശ്ചാത്തലമായത് ഈ വെള്ളച്ചാട്ടത്തിൻ്റെ വന്യമായ ഭംഗിയാണ്.

ചാലക്കുടി പിന്നിട്ട് കാടിൻ്റെ മണമുള്ള റോഡുകളിലൂടെയുള്ള യാത്ര ആരംഭിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് തണുത്ത് തുടങ്ങും. ഇരുവശവും തലയുയർത്തി നിൽക്കുന്ന റബ്ബർ തോട്ടങ്ങളും കാട്ടുചെടികളും പിന്നിട്ട്, ദൂരെ നിന്ന് ഒരു ഇരമ്പൽ കേട്ടുതുടങ്ങുമ്പോഴേ അറിയാം, നമ്മൾ പ്രകൃതി തീർത്ത അത്ഭുതമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അരികിലെത്തിയെന്ന്. ഭാഗ്യമുണ്ടെങ്കിൽ കാടിൻ്റെ ഉള്ളിൽ നിന്ന് വേഴാമ്പലുകളുടെ ശബ്ദം കേൾക്കാം. ഇവയുടെ പ്രധാന ആവാസകേന്ദ്രമാണിവിടം.

ALSO READ: അറബിക്കടലിൻ്റെ മുത്തായ വർക്കല; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട വിസ്മയങ്ങൾ

യാത്രയിൽ അറിയേണ്ടത്

അടിവാരത്തേക്കുള്ള ട്രെക്കിംഗ്: വെള്ളച്ചാട്ടത്തിൻ്റെ മുകൾഭാഗത്ത് നിന്ന് താഴേക്ക് നടന്നുപോകാനുള്ള സൗകര്യമുണ്ട്. താഴെ നിന്ന് മുകളിലേക്ക് നോക്കുമ്പോഴാണ് വെള്ളച്ചാട്ടത്തിന്റെ യഥാർത്ഥ ഭം​ഗി അനുഭവിച്ചറിയാനാകുന്നത്.

വാഴച്ചാൽ, തുമ്പൂർമുഴി: അതിരപ്പിള്ളിയിൽ നിന്നും വെറും 5 കിലോമീറ്റർ മാത്രം അകലെയാണ് വാഴച്ചാൽ. അതിരപ്പിള്ളി പോലെ കുത്തനെ ഒഴുകുന്ന ഒന്നില്ല ഇത്. കൂടാതെ ഇതിനടുത്തുള്ള ചിത്രശലഭങ്ങളുടെ പാർക്കായ തുമ്പൂർമുഴിയും നിങ്ങളുടെ യാത്രയിൽ ഉൾപ്പെടുത്താൻ അനുയോജ്യമായ ഇടമാണ്.

സഫാരി: കൊച്ചിയിൽ നിന്ന് അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്കുള്ള വനയാത്ര പ്രകൃതിസ്നേഹികൾക്ക് മറക്കാനാവാത്ത ഒരനുഭവമായിരിക്കും സമ്മാനിക്കുന്നത്.

ചാർപ്പ വെള്ളച്ചാട്ടം: അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയിലാണ് ചാർപ്പ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം അതിൻ്റെ പൂർണ്ണരൂപത്തിൽ കാണാൻ സാധിക്കുക. റോഡരികിൽ തന്നെ സ്ഥിതി ചെയ്യുന്നതിനാൽ യാത്രയ്ക്കിടയിൽ തന്നെ ഇതിന്റെ ഭംഗി ആസ്വദിക്കാം.

സിൽവർ സ്റ്റോം, ഡ്രീം വേൾഡ് വാട്ടർ പാർക്കുകൾ: നിങ്ങൾ കുട്ടികളോടൊപ്പമാണ് വിനോദയാത്രയ്ക്ക് പോകുന്നതെങ്കിൽ, അതിരപ്പിള്ളിയിലേക്കുള്ള വഴിയിലുള്ള ഈ വാട്ടർ തീം പാർക്കുകൾ സന്ദർശിക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന നിരവധി വിനോദങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Follow Us