AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Varkala Beach: അറബിക്കടലിൻ്റെ മുത്തായ വർക്കല; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട വിസ്മയങ്ങൾ

Varkala Beach Vibe: മലനിരകളിൽ നിന്ന് ഉതിർന്നുവീഴുന്ന പ്രകൃതിദത്ത നീരുറവകളും അസ്തമയ സൂര്യന്റെ ചുവപ്പും ആസ്വദിക്കാൻ വർക്കലയോളം പോന്ന മറ്റൊരു ഇടം കേരളത്തിലില്ല. അങ്ങനെയെങ്കിൽ, വർക്കലയിൽ നിങ്ങൾ കണ്ടിരിക്കേണ്ട വിസ്മയ കാഴ്ച്ചകൾ എന്തെല്ലാമെന്ന് നമുക്ക് ഒന്ന് നോക്കാം.

Varkala Beach: അറബിക്കടലിൻ്റെ മുത്തായ വർക്കല; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട വിസ്മയങ്ങൾ
Varkala BeachImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 03 Feb 2026 | 01:20 PM

നീലക്കടലിനും ചെങ്കുത്തായ മലനിരകൾക്കും ഇടയിൽ പ്രകൃതി ഒളിപ്പിച്ചുവെച്ച വിസ്മയമാണ് തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വർക്കല എന്ന സ്ഥലം. സാധാരണ കടൽതീരങ്ങളിൽ നിന്നും വ്യത്യസ്തമായി, അറബിക്കടലിനെ നോക്കിനിൽക്കുന്ന ചുവന്ന കുന്നിൻചെരിവുകൾ വർക്കലയ്ക്ക് നൽകുന്നത് വിദേശ രാജ്യങ്ങൾക്ക് സമാനമായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പരിവേഷമാണ്. അതുകൊണ്ട് തന്നെയാകണം സഞ്ചാരികൾ ഈ സുന്ദരഭൂമിയെ ‘അറബിക്കടലിന്റെ മുത്ത്’ എന്ന് വിശേഷിപ്പിക്കുന്നതും.

പാപനാശം കടപ്പുറത്തെ പുണ്യതീർത്ഥവും, ആയിരക്കണക്കിന് വർഷം പഴക്കമുള്ള ജനാർദ്ദനസ്വാമി ക്ഷേത്രവും, ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ അലയടിക്കുന്ന ശിവഗിരി മഠവും വർക്കലയെ ആത്മീയതയുടെയും സമാധാനത്തിന്റെയും കേന്ദ്രമാക്കി മാറ്റുന്നു. മലനിരകളിൽ നിന്ന് ഉതിർന്നുവീഴുന്ന പ്രകൃതിദത്ത നീരുറവകളും അസ്തമയ സൂര്യന്റെ ചുവപ്പും ആസ്വദിക്കാൻ വർക്കലയോളം പോന്ന മറ്റൊരു ഇടം കേരളത്തിലില്ല. അങ്ങനെയെങ്കിൽ, വർക്കലയിൽ നിങ്ങൾ കണ്ടിരിക്കേണ്ട വിസ്മയ കാഴ്ച്ചകൾ എന്തെല്ലാമെന്ന് നമുക്ക് ഒന്ന് നോക്കാം.

വർക്കലയിൽ കണ്ടിരിക്കേണ്ടത്

ക്ലിഫുകൾ: കേരളത്തിലെ മറ്റ് തീരങ്ങളിൽ കാണാത്ത രീതിയിലുള്ള ചുവന്ന ലാറ്ററൈറ്റ് മലനിരകളാണ് വർക്കല ബീച്ചിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് ‘വർക്കല ഫോർമേഷൻ’ എന്ന പേരിൽ ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. അറബിക്കടലിൻ്റെ നീലിമയ്ക്ക് അഭിമുഖമായി നിൽക്കുന്ന ഈ ചെങ്കുത്തായ കുന്നുകളാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്.

ALSO READ: ദക്ഷിണേന്ത്യയുടെ നീലവസന്തം; നീലഗിരിയിലേക്ക് ഒരു യാത്ര പോയാലോ

പാപനാശം ബീച്ച്: കടലിലെ കുളി പാപങ്ങൾ കഴുകിക്കളയുമെന്ന വിശ്വാസം ഈ തീരത്തിന് ആത്മീയ പരിവേഷം നൽകുന്നു. ക്ലിഫിൻ്റെ വശങ്ങളിൽ നിന്ന് സ്വാഭാവികമായി ഒഴുകിവരുന്ന ശുദ്ധജല നീരുറവകൾ വർക്കലയുടെ പ്രത്യേകതയാണ്. ഔഷധഗുണമുള്ള ഈ വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പോലും വിശ്വസിക്കപ്പെടുന്നു.

ക്ലിഫിലെ നടത്തവും ഷോപ്പിംഗും: ഏകദേശം ഒന്നര കിലോമീറ്ററോളം നീളത്തിൽ പരന്നുകിടക്കുന്ന ക്ലിഫിന് മുകളിൽ നിരവധി കഫേകൾ, ഹോട്ടലുകൾ, കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളുണ്ട്. കടൽക്കാറ്റേറ്റ് ക്ലിഫിലൂടെയുള്ള നടത്തം ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന ഒന്നാണ്. ഇവിടെയെത്തുന്ന മിക്ക സഞ്ചാരികളും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ഈ നടത്തമാണ്.

അഡ്വഞ്ചർ ടൂറിസം: കേരളത്തിൽ പാരഗ്ലൈഡിംഗിന് ഏറ്റവും അനുയോജ്യമായ ഇടങ്ങളിലൊന്നാണ് വർക്കല. പാരഗ്ലൈഡിംഗും സർഫിംഗും ഇഷ്ടപ്പെടുന്നവർക്ക് കേരളത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്ന്. ഇന്ത്യയിലെ തന്നെ മികച്ച സർഫിംഗ് സ്കൂളുകൾ ഇവിടെയാണുള്ളത്. തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തിരമാലകളാണ് വർക്കല ബീച്ചിലും സമീപത്തെ ഇടവാ ബീച്ചിലുമുള്ളത്.

കയാക്കിംഗ് : കടലിലെ തിരമാലകൾക്ക് പകരം ശാന്തമായ കായലിലൂടെ തുഴയാൻ ഇഷ്ടപ്പെടുന്നവർക്ക് വർക്കലയ്ക്ക് അടുത്തുള്ള കാപ്പിൽ മികച്ച കയാക്കിംഗ് സൗകര്യങ്ങളുണ്ട്. കണ്ടൽക്കാടുകൾക്കിടയിലൂടെ കയാക്കിംഗ് ചെയ്യുന്നത് വേറിട്ടൊരു അനുഭവമായിരിക്കും. നിങ്ങളുടെ സുരക്ഷയ്ക്കായി സാഹസിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ അംഗീകൃത ഏജൻസികളെയും സർട്ടിഫൈഡ് ഇൻസ്ട്രക്ടർമാരെയും മാത്രം സമീപിക്കുക.

Follow Us