AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bengaluru Dinosaur Park: ജുറാസിക് കാലഘട്ടത്തിലേക്ക് ഒരു യാത്ര; ബെംഗളൂരുവിലെ ഡൈനോസർ പാർക്ക് ടിക്കറ്റ് നിരക്കും സ്ഥലവും

Bengaluru First Dinosaur Park Travel Guide: ജുറാസിക് വേൾഡിന്റെ അന്തരീക്ഷം അനുഭവിച്ചറിയാൻ അവസരമൊരുക്കുന്ന ഈ റിയലിസ്റ്റിക് ഡൈനോസർ തീം പാർക്ക് നഗരവാസികൾക്കും അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവർക്കും വലിയൊരു ആകർഷണമായി മാറുകയാണ്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി ഭരിച്ചിരുന്ന ഭീമാകാരന്മാരായ ഡൈനോസറുകളുടെ യഥാർത്ഥ വലുപ്പത്തിലുള്ള അനിമട്രോണിക്സ് മോഡലുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

Bengaluru Dinosaur Park: ജുറാസിക് കാലഘട്ടത്തിലേക്ക് ഒരു യാത്ര; ബെംഗളൂരുവിലെ ഡൈനോസർ പാർക്ക് ടിക്കറ്റ് നിരക്കും സ്ഥലവും
Bengaluru Dinosaur ParkImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 14 Oct 2026 | 01:45 PM

ഐടി നഗരമായ ബെംഗളൂരുവിൽ സഞ്ചാരികളെയും കുട്ടികളെയും ഒരേപോലെ ആവേശഭരിതരാക്കാൻ അത്യാധുനിക ഡൈനോസർ പാർക്ക് ഒരുങ്ങിയിരിക്കുന്നു. ജുറാസിക് വേൾഡിന്റെ അന്തരീക്ഷം അനുഭവിച്ചറിയാൻ അവസരമൊരുക്കുന്ന ഈ റിയലിസ്റ്റിക് ഡൈനോസർ തീം പാർക്ക് നഗരവാസികൾക്കും അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവർക്കും വലിയൊരു ആകർഷണമായി മാറുകയാണ്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമി ഭരിച്ചിരുന്ന ഭീമാകാരന്മാരായ ഡൈനോസറുകളുടെ യഥാർത്ഥ വലുപ്പത്തിലുള്ള അനിമട്രോണിക്സ് മോഡലുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ജോളിവുഡ് സ്റ്റുഡിയോസ് ആൻ്റ് അഡ്വഞ്ചേഴ്സ് സ്ഥിതി ചെയ്യുന്ന ഈ പാർക്ക് നഗരവാസികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. വനത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാർക്ക് ഏവരെയും ഒരുപോലെ ആകർഷിക്കുന്നു. യഥാർത്ഥ വലുപ്പത്തിലുള്ളതും ചലിക്കുന്നതുമായ ഡൈനോസറുകളെയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഡൈനോസർ പാർക്ക് രാവിലെ 11 മുതൽ വൈകുന്നേരം 6:30 വരെ തുറന്ന് പ്രവർത്തിക്കും. എല്ലാ വിനോദങ്ങളും ഉൾപ്പെടെ 1200 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.

ALSO READ: ഇനി മൂന്നാറിലേക്ക് പോയാൽ നീലക്കുറിഞ്ഞി കാണാമോ? യാത്രക്കാർ അറിയാൻ

എങ്ങനെ എത്തിച്ചേരാം?

സെൻട്രൽ ബെംഗളൂരുവിൽ നിന്ന് ഏകദേശം 35 മുതൽ 40 കിലോമീറ്റർ വരെയാണ് ഇവിടേക്കുള്ള ദൂരം. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ വഴി കാറിലോ ബസിലോ എളുപ്പത്തിൽ എത്തിച്ചേരാം. ബിദദി റെയിൽവേ സ്റ്റേഷനും മെട്രോ കണക്റ്റിവിറ്റിയും സമീപത്തുണ്ട്. രാമനഗര ജില്ലയിലെ ബിഡാഡോ വ്യാവസായിക മേഖലയ്ക്ക് സമീപമുള്ള ബിർമംഗള ക്രോസിലാണ് ജോളിവുഡ് സ്റ്റുഡിയോസ് സ്ഥിതി ചെയ്യുന്നത്. ഈ റൂട്ടിൽ മെട്രോ, ക്യാബ്, ഓട്ടോ, ബസ് തുടങ്ങിയ യാത്രാ സൗകര്യങ്ങൾ ലഭ്യമാണ്.

ബുക്ക് മൈ ഷോ അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ വിദ്യാർത്ഥികൾക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ലഭ്യമാണ്. വാരാന്ത്യങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഓൺലൈൻ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് രാവിലെ തന്നെ എത്തുന്നതാണ് ഉചിതം.

പാർക്കിലെ പ്രധാന ആകർഷണങ്ങൾ?

ലൈഫ്-സൈസ് അനിമട്രോണിക് ഡൈനോസറുകൾ: യഥാർത്ഥ ശബ്ദവും ചലനങ്ങളുമുള്ള ടി-റെക്സ് , ബ്രാക്കിയോസോറസ്, വെലോസിറാപ്റ്റർ തുടങ്ങിയ വിവിധ ഇനം ഡൈനോസറുകളെ അടുത്തറിയാം.

ഫോട്ടോ-വീഡിയോ സ്പോട്ടുകൾ: കുട്ടികൾക്കും സിനിമാ പ്രേമികൾക്കും ചിത്രങ്ങൾ പകർത്താൻ പ്രകൃതിദത്ത കാടിന്റെ അന്തരീക്ഷത്തിലുള്ള ഫോട്ടോ സോണുകൾ.

ഇന്ററാക്ടീവ് ലേണിംഗ് സോൺ: ഡൈനോസറുകളുടെ ഉത്ഭവവും വംശനാശവും വിവരിക്കുന്ന പ്രദർശനങ്ങൾ.

മറ്റ് അഡ്വഞ്ചർ റൈഡുകൾ: വാട്ടർ പാർക്ക്, അമ്യൂസ്‌മെന്റ് റൈഡുകൾ, മൂവി എക്സ്പീരിയൻസ് സോണുകൾ എന്നിവയും ഇതോടൊപ്പം ആസ്വദിക്കാം.

English Summary:

Bengaluru has opened the doors to its first dinosaur park, offering visitors a chance to step into the prehistoric world of fascinating creatures. The park at Jollywood Studios has gained massive attention from the people of the city.

Follow Us