AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Chokramudi Travel Guide: മനംകവർന്ന് ചൊക്രമുടിയിലെ നീലക്കുറിഞ്ഞി; പ്രവേശനം സമയം അറിയാം

Chokramudi Neelakurinji Garden Travel Guide: വരുന്ന സെപ്റ്റംബറോടെ ഈ മലനിരകളിൽ മുഴുവൻ നീല പരവതാനി വിരിച്ചതുപോലെ മനോഹരമാകുമെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. ഓണാവധിക്ക് നിരവധി ആളുകളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. അവധി ആഘോഷിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇരട്ടി മധുരം പകർന്നുകൊണ്ടാണ് നിലക്കുറിഞ്ഞി വസന്തം വന്നെത്തിയിരിക്കുന്നത്. നിങ്ങൾ ഈ ഓണാവധിക്ക് ചൊക്രാമുടിയിലേക്ക് പോകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Chokramudi Travel Guide: മനംകവർന്ന് ചൊക്രമുടിയിലെ നീലക്കുറിഞ്ഞി; പ്രവേശനം സമയം അറിയാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 26 Aug 2026 | 01:29 PM

12 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടുക്കിയിലെ ചൊക്രമുടി മലനിരകൾ വീണ്ടും നീലക്കുറിഞ്ഞി വസന്തത്തിലേക്ക് ഉണരുകയാണ്. മൂന്നാറിന് സമീപമുള്ള ദേവികുളം ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് അതിമനോഹരവുമായ ചൊക്രമുടി എന്ന മലനിരകൾ സ്ഥിതി ചെയ്യുന്നത്. വരുന്ന സെപ്റ്റംബറോടെ ഈ മലനിരകളിൽ മുഴുവൻ നീല പരവതാനി വിരിച്ചതുപോലെ മനോഹരമാകുമെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.

ഓണാവധിക്ക് നിരവധി ആളുകളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. അവധി ആഘോഷിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇരട്ടി മധുരം പകർന്നുകൊണ്ടാണ് നിലക്കുറിഞ്ഞി വസന്തം വന്നെത്തിയിരിക്കുന്നത്. നിങ്ങൾ ഈ ഓണാവധിക്ക് ചൊക്രാമുടിയിലേക്ക് പോകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: ഓണം ട്രിപ്പ് മൂന്നാറിലേക്കാണോ? ഇന്നുമുതൽ നീലക്കുറിഞ്ഞി കാണാം

സന്ദർശന സമയവും പ്രവേശന ഫീസും

ഇടുക്കി ജില്ലയിലെ ചൊക്രാമുടിയിലാണ് നിലവിൽ നീലക്കുറിഞ്ഞി വസന്തം പൂവണിഞ്ഞിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് നീലക്കുറിഞ്ഞി കാണാൻ വിനോദ സഞ്ചാരികൾക്ക് അവസരം നൽകുന്നത്. 10 – 18 വയസ്സ് വരെയുള്ളവർക്ക് 100 രൂപയാണ് ഇത്തവണത്തെ പ്രവേശന നിരക്ക്. 18 വയസ്സിന് മുകളിലുള്ളവർക്ക് 200 രൂപയും വിദേശികളായ വിനോദ സഞ്ചാരികൾക്ക് 400 രൂപയുമാണ് ഫീസായി ഈടാക്കുന്നത്. നിങ്ങളുടെ കൈവശം ക്യാമറയുണ്ടെങ്കിൽ ഫീസായി 50 രൂപ നൽകേണ്ടതുണ്ട്. വീഡിയോ ക്യാമറയാണെങ്കിൽ 100 രൂപയാണ് ഫീസ്. അതേസമയം പ്രദേശത്ത് ഡ്രോൺ ഉപയോഗിക്കുന്നതിന് കർശന നിരോധനമുണ്ട്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം

നീലക്കുറിഞ്ഞി പൂക്കളും ചെടികളും സന്ദർശകർ വ്യാപകമായി നശിപ്പിക്കുന്നതായി നേരത്തെ മുതലെ പരാതികൾ ഉയർന്നു വന്നിരുന്നു. ചിത്രങ്ങളെടുത്ത ശേഷം പൂക്കളും ചെടികളും വേരോടെ പറിച്ചുകൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. ഇക്കാ നഗറിൽ ഇനി ഏതാനും പ്രദേശത്ത് മാത്രമാണ് പൂക്കൾ അവശേഷിക്കുന്നതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇഡി അരുൺകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണം

സഞ്ചാരികളുടെ തിരക്ക് ഒഴിവാക്കാൻ മൂന്നാറിൽ നിന്ന് ദേവികുളത്തേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകളും സഞ്ചാരികളുടെ തിരക്കിന് അനുസരിച്ച് ആരംഭിക്കും. സ്വകാര്യ, ടാക്സി വാഹനങ്ങൾ മൂന്നാറിൽ പാർക്ക് ചെയ്ത് ബസിൽ സഞ്ചാരികൾക്ക് ദേവികുളത്തേക്ക് എത്താം. സെപ്റ്റംബർ ആദ്യവാരത്തോടെ ചൊക്രമുടി മലനിരകളെ പൂർണമായും നീലക്കുറിഞ്ഞി വിഴുങ്ങും. മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി കാണാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

Onam Vacation 2026 Trip To Munnar. Authorities Allows to see Neelakurinji in Chokramudi hills from Today August 24. Check The Spots, Timings And Entry Fees.

 

 

 

Follow Us