Ramakkalmedu: വെറും മലനിരയല്ല, ഇത് കാറ്റുകൾ കുടികൊള്ളുന്ന നഗരം! ; എന്താണ് രാമക്കൽമേടിന് പിന്നിലെ രഹസ്യം?
Ramakkalmedu City of Wind: തമിഴ്‌നാടിൻ്റെ പച്ചപ്പും പശ്ചിമഘട്ടത്തിൻ്റെ കുളിരും ഒത്തുചേരുന്ന ഈ പ്രദേശം സഞ്ചാരികൾക്ക് എപ്പോഴും ഒരു വിസ്മയമാണ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ വേഗതയിൽ കാറ്റ് വീശുന്ന സ്ഥലങ്ങളിൽ ഒന്നാണ് രാമക്കൽമേട്. അതുകൊണ്ട് തന്നെയാണ് ഇവിടം കാറ്റുകളുടെ നഗരം എന്നറിയപ്പെടുന്നത്.
ഇടുക്കി ജില്ലയിൽ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടെങ്കിലും തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന രാമക്കൽമേടിനോട് ആളുകൾക്ക് ഒരു പ്രത്യേക അടുപ്പമാണ്. അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. ആളുകളുടെ ഇഷ്ട കേന്ദ്രമായ രാമകൽമേടിന് കാറ്റുകളുടെ നഗരം എന്നൊരു പേരുകൂടിയുണ്ട്.
തമിഴ്‌നാടിൻ്റെ പച്ചപ്പും പശ്ചിമഘട്ടത്തിൻ്റെ കുളിരും ഒത്തുചേരുന്ന ഈ പ്രദേശം സഞ്ചാരികൾക്ക് എപ്പോഴും ഒരു വിസ്മയമാണ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ വേഗതയിൽ കാറ്റ് വീശുന്ന സ്ഥലങ്ങളിൽ ഒന്നാണ് രാമക്കൽമേട്. അതുകൊണ്ട് തന്നെയാണ് ഇവിടം കാറ്റുകളുടെ നഗരം എന്നറിയപ്പെടുന്നത്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗി കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും സമ്പന്നമായ ഇടം സാഹസികത ഇഷ്ടമുള്ളവർക്കും ഏറെ പ്രിയമാണ്. എന്നാൽ ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ വർഷത്തിൽ 365 ദിവസവും വീശിയടിക്കുന്ന അതിശക്തമായ കാറ്റാണ്. അതുകൊണ്ടാണ് സഞ്ചാരികൾ രാമക്കൽമേടിനെ ‘കാറ്റുകളുടെ നഗരം’ എന്ന് വിശേഷിപ്പിക്കുന്നത്.
ALSO READ: സ്വർഗ്ഗതുല്യമായ കാഴ്ച, നരകം എന്ന് പേര്!; ഇല്ലിക്കൽ കല്ലിലെ നരകപാലത്തിന് പിന്നിലെ രഹസ്യം
എന്തുകൊണ്ടാണ് രാമക്കൽമേട് ഇത്രയധികം കാറ്റ്?
ഭൂമിശാസ്ത്രപരമായ പ്രത്യേകത: പടിഞ്ഞാറൻ ഘട്ട മലനിരകൾക്കിടയിലെ ഒരു വിടവ് പോലെയാണ് രാമക്കൽമേടിൻ്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്. തമിഴ്‌നാട്ടിലെ സമതലങ്ങളിൽ നിന്നുള്ള കാറ്റ് ഈ മലയിടുക്കുകളിലൂടെ അതിവേഗത്തിലാണ് കേരളത്തിൻ്റെ അതിർത്തിയിലേക്ക് പ്രവേശിക്കുന്നത്. ‘വെഞ്ചുറി ഇഫക്റ്റ്’ എന്ന പ്രതിഭാസം മൂലം മലയിടുക്കുകളിലൂടെ കാറ്റ് അതിശക്തമായി കടന്നു വരുമ്പോൾ കാറ്റിൻ്റെ വേഗത സാധാരണയിലും ഇരട്ടിയാകുന്നു.
റെക്കോർഡ് വേഗത: ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് രാമക്കൽമേട്. ഇവിടെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ ശരാശരി 30 മുതൽ 35 കിലോമീറ്റർ വരെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. സീസൺ സമയങ്ങളിൽ ഇത് 100 കിലോമീറ്ററിന് മുകളിൽ വരെ പോകാറുണ്ട്.
കാറ്റാടിപ്പാടങ്ങൾ: കാറ്റിൻ്റെ ഈ അമിത വേഗതയെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇവിടെ നിരവധി കാറ്റാടി യന്ത്രങ്ങൾ പ്രവർത്തിക്കുന്ന പാടങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന കാറ്റാടി വൈദ്യുതി നിലയങ്ങളിൽ ഒന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൂറ്റൻ കാറ്റാടികൾ കറങ്ങുന്ന കാഴ്ച രാമക്കൽമേടിന് ഒരു വിദേശ രാജ്യത്തിൻ്റെ പ്രതീതി നൽകുകയും സഞ്ചാരികൾക്ക് കൗതുകമേറുകയും ചെയ്യുന്നു.
കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകൾ
കുറവൻ-കുറത്തി ശില്പം: രാമക്കൽമേട്ടിലെ പ്രധാന ആകർഷണമാണ് സിബി ജിനൻ നിർമ്മിച്ച ഭീമാകാരമായ കുറവൻ-കുറത്തി ശില്പങ്ങൾ. ഫോട്ടോസ് എടുക്കാനും കാഴ്ച്ചകൾ കാണാനും ഇതിലും മികച്ചൊരു സ്ഥലം വേറെയില്ല. രാമകൽമേട് നിന്ന് നോക്കിയാൽ തമിഴ്നാട് കാണാനാകും. തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ വീദൂര കാഴ്ച്ച അതിമനോഹരമാണ്.
കുന്നിൻ മുകളിൽ നിന്നാൽ തമിഴ്‌നാട്ടിലെ തേനി, കമ്പം തുടങ്ങിയ പ്രദേശങ്ങളുടെ ആകാശദൃശ്യം വ്യക്തമായി കാണാം. രാത്രിയിൽ ഈ ഗ്രാമങ്ങളിലെ വിളക്കുകൾ തെളിയുമ്പോൾ അത് നക്ഷത്രങ്ങൾ ഭൂമിയിലിറങ്ങിയതുപോലെയുള്ള കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. വനവാസക്കാലത്ത് ശ്രീരാമൻ ഇവിടെ വരികയും ഇവിടുത്തെ പാറയിൽ പാദം സ്പർശിക്കുകയും ചെയ്തതിനാലാണ് ഈ സ്ഥലത്തിന് ‘രാമക്കൽമേട്’ എന്ന് പേര് വന്നതെന്നാണ് അവിടെയുള്ള ആളുകൾ വിശ്വസിക്കപ്പെടുന്നത്.