AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ooty: മഞ്ഞുപെയ്യുന്ന കുന്നുകളിലെ മധുരരഹസ്യം; ഊട്ടിയുടെ ചോക്ലേറ്റ് സാമ്രാജ്യത്തിലേക്ക് ഒരു യാത്ര

India's Chocolate Town Ooty: ഡ്രൈ ഫ്രൂട്ട്സ്, നട്സ്, റം ആൻ്റ് റൈസിൻ, വൈറ്റ് ചോക്ലേറ്റ് എന്നിങ്ങനെ വൈവിധ്യമാർന്ന രുചികളിലാണ് ഹോം മെയ്ഡ് ചോക്ലേറ്റുകൾ ഊട്ടിയിലാകെ വിപണിയിലുള്ളത്. നാവലിട്ടാൽ അലിഞ്ഞുപോകുന്ന ചോക്ലേറ്റ് ഫഡ്ജുകളും ഊട്ടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കിടയിലെ താരമാണ്.

Ooty: മഞ്ഞുപെയ്യുന്ന കുന്നുകളിലെ മധുരരഹസ്യം; ഊട്ടിയുടെ ചോക്ലേറ്റ് സാമ്രാജ്യത്തിലേക്ക് ഒരു യാത്ര
OotyImage Credit source: SimpleImages/Moment/Getty Images/ Social Media
Neethu Vijayan
Neethu Vijayan | Published: 05 Feb 2026 | 01:52 PM

നീലഗിരി കുന്നുകളുടെ തണുപ്പും കൊതിയൂറുന്ന ചോക്ലേറ്റിൻ്റെ മണവും ഒന്നിക്കുന്ന ഒരിടം അതാണ് നമ്മുടെ സ്വന്തം ഊട്ടി. ‘ഇന്ത്യയുടെ ചോക്ലേറ്റ് ടൗൺ’ എന്ന വിശേഷണം മറ്റേതൊരു നഗരത്തേക്കാളും അനുയോജ്യം ഈ ഹിൽ സ്റ്റേഷന് തന്നെയാണ്. പ്രകൃതിഭംഗി കൊണ്ടും കുളിരുള്ള കാലാവസ്ഥയാലും സഞ്ചാരികളുടെ മനസ് കവർന്ന ഊട്ടിക്ക് ചിലർക്കെങ്കിലും അറിയാത്ത മറ്റൊരു മുഖം കൂടിയുണ്ട്. ഇന്ത്യയിൽ ഏറ്റവും മികച്ച ‘ഹോം മെയ്ഡ്’ ചോക്ലേറ്റുകൾ ലഭിക്കുന്ന ഇടം ഊട്ടിയാണ്. നിങ്ങൾ ഒരു ചോക്ലേറ്റ് പ്രേമിയാണെങ്കിൽ ഊട്ടിയിലെ ആ രഹസ്യം നിങ്ങൾ അറിഞ്ഞിരിക്കണം.

ഊട്ടി ‘ചോക്ലേറ്റ് ടൗൺ’

ബ്രിട്ടീഷുകാരുടെ ഭരണകാലം മുതൽക്കെ ഊട്ടിയിൽ ചോക്ലേറ്റ് നിർമ്മാണം ഉണ്ടായിരുന്നു. ഇവിടെ തണുത്ത കാലാവസ്ഥയായതിനാൽ ചോക്ലേറ്റ് കേടു കൂടാതെ ഇരിക്കാനും അതിൻ്റെ യഥാർത്ഥ രുചി നിലനിർത്താനും സഹായിക്കുന്നു. അങ്ങനെ അത് വളർന്ന് പ്രദേശത്തിൻ്റെ ഉപജീവനമാർ​ഗങ്ങളിൽ ഒന്നായി മാറി. ഇന്ന് ഊട്ടിയിലെ തെരുവോരങ്ങളിലൂടെ നടക്കുമ്പോൾ വായുവിൽ പോലും ചോക്ലേറ്റിൻ്റെ മണം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും.

ALSO READ: കേരളത്തിൻ്റെ നയാഗ്ര; കാടിൻ്റെ ഗർജ്ജനവും പ്രകൃതിയുടെ അത്ഭുതവും കാണാം

ഡ്രൈ ഫ്രൂട്ട്സ്, നട്സ്, റം ആൻ്റ് റൈസിൻ, വൈറ്റ് ചോക്ലേറ്റ് എന്നിങ്ങനെ വൈവിധ്യമാർന്ന രുചികളിലാണ് ഹോം മെയ്ഡ് ചോക്ലേറ്റുകൾ ഊട്ടിയിലാകെ വിപണിയിലുള്ളത്. നാവലിട്ടാൽ അലിഞ്ഞുപോകുന്ന ചോക്ലേറ്റ് ഫഡ്ജുകളും ഊട്ടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കിടയിലെ താരമാണ്. ചോക്ലേറ്റ് ടീ ഇതുവരെ പരീക്ഷിക്കാത്തവർക്ക് ഊട്ടിയുടെ തണുപ്പിൽ മധുരമൂറുന്ന ചായയും കുടിക്കാം.

ഇന്ത്യയിലെ തന്നെ ആദ്യത്തെ ചോക്ലേറ്റ് മ്യൂസിയങ്ങളിൽ ഒന്ന് ഊട്ടിയിലാണെന്നതും മറ്റേതൊരു സ്ഥലത്തേക്കാളേറെ ചരിത്രപരമായി ഈ സ്ഥലം നിങ്ങളെ ആകർഷിക്കുന്നു. ചോക്ലേറ്റിന്റെ ചരിത്രം പഠിക്കാനും നിർമ്മാണ രീതികൾ നേരിട്ട് കാണാനും ഇവിടെയെത്തിയാൽ സാധിക്കും. കൂടാതെ നേരിട്ട് കണ്ട് പുതിയ ചോക്ലേറ്റുകൾ വാങ്ങാൻ കഴിയുന്ന നിരവധി ചെറിയ ഫാക്ടറികളും ഊട്ടിയിലുണ്ട്.

‌യന്ത്രങ്ങൾ നിർമ്മിക്കുന്ന ചോക്ലേറ്റുകളേക്കാൾ ഊട്ടിയിൽ പ്രിയം ‘ഹോം മെയ്ഡ്’ ചോക്ലേറ്റുകൾക്കാണ്. കൊക്കോ ബട്ടറും പാലും ഒപ്പം നീലഗിരിയിലെ ശുദ്ധമായ തേനും കശുവണ്ടിയും ചേർത്താണ് ഇവ തയ്യാറാക്കുന്നത്. ഊട്ടിയിലെ ചോക്ലേറ്റുകൾക്ക് ഇത്ര രുചി വരാൻ കാരണം അവിടുത്തെ കാലാവസ്ഥ തന്നെയാണ്. കൃത്യമായ തണുപ്പിൽ കൊക്കോ സാവധാനം ഉറയുന്നതാണ് ഊട്ടി ചോക്ലേറ്റുകൾക്ക് ആ പ്രത്യേക ഘടന നൽകുന്നത്.

Follow Us