5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kiss Day 2025: ‘നിന്റെ ചുംബനങ്ങൾക്ക് എന്റെ ഹൃദയമിടിപ്പ് തകർക്കാൻ കഴിയും’; കിസ് ഡേയിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാം

Valentine's Week Kiss Day 2025: ഫെബ്രുവരി 13-നാണ് കിസ് ഡേ ആഘോഷിക്കുന്നത്. തന്റെ പ്രണയം അറിയിച്ചവർക്ക് ഈ ദിനത്തില്‍ ചുംബനം നൽകി പ്രണയത്തെ കൂടുതൽ മനോഹരമാക്കുന്നു. ചുംബനം ഏതൊരാളിലും പ്രണയത്തിന്റെ വിത്ത് പാകുന്നു.

Kiss Day 2025: ‘നിന്റെ ചുംബനങ്ങൾക്ക് എന്റെ ഹൃദയമിടിപ്പ് തകർക്കാൻ കഴിയും’; കിസ് ഡേയിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാം
Kiss Day
sarika-kp
Sarika KP | Published: 12 Feb 2025 18:50 PM

വാലന്റൈൻസ് ഡേയ്ക്ക് ഇനി രണ്ട് ദിനം മാത്രം ബാക്കി. കമിതാക്കൾ തന്റെ പങ്കാളിക്ക് ഏറ്റവും അനുയോജ്യമായ സമ്മാനങ്ങൾ‌ നൽകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. ഇതിനു തൊട്ടു മുൻപുള്ള ഏഴ് ദിവസങ്ങളും ഇവർക്ക് ആഘോഷമാണ്. റോസ് നൽകിയും ആലിം​ഗനം ചെയ്തും ടെഡി സമ്മാനിച്ചും കഴിഞ്ഞ ആറ് ദിവസങ്ങൾ കഴിഞ്ഞുപോയി. ഇനി വരാനുള്ളത് വാലന്‍റൈന്‍സ് ദിനത്തിന് തൊട്ടു മുൻപുള്ള കിസ് ഡേയാണ്.

ഫെബ്രുവരി 13-നാണ് കിസ് ഡേ ആഘോഷിക്കുന്നത്. തന്റെ പ്രണയം അറിയിച്ചവർക്ക് ഈ ദിനത്തില്‍ ചുംബനം നൽകി പ്രണയത്തെ കൂടുതൽ മനോഹരമാക്കുന്നു. ചുംബനം ഏതൊരാളിലും പ്രണയത്തിന്റെ വിത്ത് പാകുന്നു. പങ്കാളിക്കിടയിലുണ്ടാകുന്ന ചെറിയ പിണക്കങ്ങൾ വരെ മാറ്റാൻ സാധിക്കുന്ന അത്ഭുത സിദ്ധി ചുംബനത്തിനുണ്ട്. സൗമ്യമായ ഈ ചുംബനം സ്നേഹത്തിന്റെയും തമ്മിലുള്ള അടുപ്പത്തിന്‍റയും വിശ്വാസത്തിന്‍റെയും പ്രകടനമാണ്. ഇതിനാൽ ഈ പ്രണയ ചുംബന ദിനത്തിൽ, നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ആശംസകളും കൈമാറാം.

Also Read: ഈ വാലന്റൈൻസ് ദിനം നിങ്ങൾക്ക് അനുകൂലമോ? ഈ രാശിക്കാർക്ക് പ്രണയനഷ്ടം

“നിന്റെ ഓരോ ചുംബനങ്ങളും എന്റെയുള്ളിൽ പുതുജീവൻ നൽകുന്നു; ചുംബന ദിനാശംസകൾ”

“ആദ്യ ചുംബനത്തേക്കാൾ മനോഹരമായ മറ്റൊന്നും ഈ ലോകത്ത് നമ്മുക്കി‍ടയിൽ ഉണ്ടാകില്ല” 2025 ലെ ചുംബന ദിനാശംസകൾ”

“നമ്മൾ ഓരോ തവണ ചുംബിക്കുമ്പോഴും, ഞാൻ നിന്നോട് വീണ്ടും വീണ്ടും പ്രണയത്തിലാകുന്നു. നിങ്ങൾക്ക് ഒരു മാന്ത്രിക ചുംബന ദിനം ആശംസിക്കുന്നു”!

“ഈ ദിവസം ഒരിക്കലും അവസാനിക്കാത്ത ചുംബനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കട്ടെ. ഹാപ്പി കിസ് ഡേ”

“വാക്കുകൾക്ക് പറയാൻ കഴിയാത്തത്, ചുംബനം നൽകി പറയാം. ഇതാ നിങ്ങൾക്കായി എന്റെ ചുംബന ദിനാശംസകൾ”!

“എല്ലാ ചുംബനങ്ങളെയും പോലെ മധുരം നിറഞ്ഞതാകട്ടെ നമ്മുടെ ഒരോ ദിവസവും, നിങ്ങൾക്ക് നല്ലൊരു ചുംബന ദിനം ആശംസിക്കുന്നു.”

‘നിന്റെ ചുംബനങ്ങൾക്ക് എന്റെ ഹൃദയമിടിപ്പ് തകർക്കാൻ കഴിയും, ഹാപ്പി കിസ്സ് ഡേ,

“നിന്റെ മധുര ചുംബനത്തേക്കാൾ വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ല, ഹാപ്പി കിസ് ഡേ.”

“നീ എനിക്ക് തരുന്ന ഒരു മധുര ചുംബനവും എനിക്ക് ലഭിക്കുന്ന അമൂല്യ സമ്മാനങ്ങളാണ്,ചുംബന ദിന ആശംസകൾ”

“നിന്റെ ചുംബനത്തേക്കാൾ വലിയ സമ്മാനം എനിക്ക് ലഭിക്കാനില്ല, ഹാപ്പി കിസ് ഡേ..”