AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Clothes: പുതിയ തുണി കഴുകിയ ശേഷമേ ധരിക്കാവൂ? വെറുതെ പറയുന്നത് അല്ല കേട്ടോ…

ഒരു പുതിയ ഉടുപ്പ് വാങ്ങിച്ചാൽ അത് എത്രയും വേഗം ധരിക്കാനാണ് നമ്മുടെ ആഗ്രഹം. എന്നാൽ, എത്ര പേരാണ് പുതിയ വസ്ത്രം ധരിക്കുന്നതിന് മുമ്പ് അത് കഴുകുന്നത്? പലരും അത് ചെയ്യാറില്ല അല്ലേ, എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കണം. പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് അത് കഴുകണം എന്ന് പറയുന്നത് എന്ത് കൊണ്ട്?

Clothes: പുതിയ തുണി കഴുകിയ ശേഷമേ ധരിക്കാവൂ? വെറുതെ പറയുന്നത് അല്ല കേട്ടോ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 30 Apr 2026 | 02:55 PM

പുതിയ വസ്ത്രങ്ങൾ വാങ്ങാനും ധരിക്കാനും താൽപര്യമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പണ്ട് ഓണം, വിഷു പോലുള്ള പ്രത്യേക ദിവസങ്ങളിലാണ് പുത്തൻ വസ്ത്രങ്ങൾ എടുത്തിരുന്നത് എങ്കിൽ ഇപ്പോൾ കൈയിൽ പൈസ കിട്ടുമ്പോൾ തന്നെ ഷോപ്പിംഗ് നടത്താറുണ്ട്. ഒരു പുതിയ ഉടുപ്പ് വാങ്ങിച്ചാൽ അത് എത്രയും വേഗം ധരിക്കാനാണ് നമ്മുടെ ആഗ്രഹം. എന്നാൽ, എത്ര പേരാണ് പുതിയ വസ്ത്രം ധരിക്കുന്നതിന് മുമ്പ് അത് കഴുകുന്നത്? പലരും അത് ചെയ്യാറില്ല അല്ലേ, എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കണം. പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് അത് കഴുകണം എന്ന് പറയുന്നത് എന്ത് കൊണ്ട്? പരിശോധിക്കാം….

ഉപയോഗിക്കുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ കഴുകേണ്ടത് എന്ത് കൊണ്ട്?

ഒരു പുതിയ വസ്ത്രം ഇടുന്നതിന് മുമ്പ് അവ കഴുകണം എന്ന് പറയാൻ കാരണമുണ്ട്. വസ്ത്രങ്ങള്‍ നിർമ്മിക്കുന്ന സമയത്ത്, ഡൈകള്‍, ഫിനിഷറുകള്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇത് എത്ര നാളുകള്‍ കഴിഞ്ഞാലും വസ്ത്രത്തിൽ നിന്ന് പോകില്ല. വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ നല്ല വൃത്തിയായി ഭംഗിയായി കാണുമെങ്കിലും, അതിൽ ചുളിവുകളും മറ്റും തടയാൻ ഉപയോഗിക്കുന്ന ഫോർമാൽഡിഹൈഡ് റെസിനുകള്‍, സ്റ്റാർച്ച് പോലുള്ളവ അടങ്ങിയേക്കും.

കൂടാതെ, ട്രയലിലൂടെ എല്ലാം ഒന്നിലധികം വ്യക്തികള്‍ ആ വസത്രം ഇട്ടുനോക്കാനും സാധ്യതയുണ്ട്. ഇതിലൂടെ ബാക്ടീരിയ, ഫംഗസ്, വൈറസ്, മറ്റ് രോഗാണുക്കളെല്ലാം വസ്ത്രങ്ങളിൽ എത്തിയേക്കും. അതുകൊണ്ടാണ് ഇവ ധരിക്കുന്നതിന് മുമ്പ് കഴുകണം എന്ന് പറയുന്നത്.

മറ്റ് ഗുണങ്ങൾ

വസ്ത്രത്തിലെ രാസവസ്തുക്കളും രോഗാണുക്കളും മാറ്റിയുള്ള ശുചിത്വത്തിന് പുറമേ മറ്റ് ചില ഗുണങ്ങളും വസ്ത്രം കഴുകി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. പുതിയ വസ്ത്രങ്ങൾ കഴുകുന്നത് അവയ്ക്ക് കൂടുതൽ ഫിറ്റ്നെസ് തോന്നിപ്പിക്കാൻ സഹായിക്കുന്നതാണ്. കോട്ടൺ വസ്ത്രങ്ങൾ കഴുകുമ്പോൾ ചുരുങ്ങാൻ സാധ്യതയുണ്ട്. ഇതിലൂടെ അവയെ മൃദുവാക്കാനും സഹായിക്കും.

ALSO READ: വിയർപ്പും കുരുക്കളും ചൂട് മാത്രം കൊണ്ടല്ല, അധികം ശ്രദ്ധിക്കാതെ പോകുന്നൊരു രോഗം പിന്നിൽ

വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിച്ചാൽ എന്ത് സംഭവിക്കും?

വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിച്ചാൽ, സെൻസിറ്റീവായ ചർമ്മമാണെങ്കിൽ ചർമ്മത്തിന് അസ്വസ്ഥതയുണ്ടാകാൻ സാധ്യതയുണ്ട്. ചൊറിച്ചിലും മറ്റ് അലർജി പ്രശ്നങ്ങൾക്കും ഇവ കാരണമായേക്കാം.

അതേസമയം, വസ്ത്രങ്ങൾ കഴുകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജാക്കറ്റുകൾ പോലുള്ള ശരീരവുമായി നേരിട്ട് സമ്പർക്കം പുലർത്താത്ത വസ്ത്രങ്ങൾ കഴുകേണ്ടതില്ല. അതുപോലെ ഡ്രൈ ക്ലീൻ മാത്രം എന്ന ടാഗുള്ള തുണികളും കഴുകരുത്. ഇത് വസ്ത്രത്തിന് കേട് വരുത്തുന്നതാണ്.

പുതിയ തുണികൾ കഴുകുന്നതിന് മുമ്പ് കെയർ ലേബൽ പരിശോധിക്കണം. അതിൽ വസ്ത്രങ്ങൾ എങ്ങനെ കഴുകണമെന്ന് വിശദമായി പറഞ്ഞിട്ടുണ്ടാകും. ഇതിനനുസരിച്ച് കഴുകുന്നത് കേടുപാടുകൾ ഒഴിവാക്കാൻ സഹായിക്കും. തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് കുറച്ചുംകൂടെ നല്ലത്. അധികം വെയിൽ കൊള്ളാതെ തണലത്തിട്ട് ഉണക്കിയെടുക്കുന്നതാണ് നല്ലത്. ഇത് വസ്ത്രങ്ങളിലെ നിറം മങ്ങാതിരിക്കാനും ചുരുങ്ങാതിരിക്കാനും സഹായിക്കും.

വേനലിൽ ഇറുകിയ ജീൻസ് ധരിക്കുന്നത് അപകടമോ?

വേനലിൽ ഫാഷനെക്കാൾ പ്രാധാന്യം നൽകേണ്ടത് ആരോ​ഗ്യത്തിനാണ്. ചൂടുള്ള സമയത്ത് പൊതുവെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ ഈ സമയത്തും ടൈറ്റ് വസ്ത്രങ്ങൾ ധരിക്കുന്നവർ ധാരാളമാണ്. ഇത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ഇറുകിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ നമ്മുടെ ചർമ്മത്തിന് ശ്വസിക്കാൻ കഴിയാതെ വരുന്നു. കട്ടിയുള്ള ഡെനിം തുണി ഉപയോ​ഗിച്ചാണ് ജീൻസ് നിർമ്മിച്ചിരിക്കുന്നത്. ഇത് ചർമ്മത്തിന് ആവശ്യമായ വായുസഞ്ചാരത്തെ പൂർണ്ണമായും തടസപ്പെടുത്തുകയും വിയർപ്പ് തങ്ങിനിൽക്കാനും ചർമ്മം അമിതമായി ചൂടാകാനും കാരണമാവുകയും ചെയ്യും.

തുടയിടുക്കുകളിലും ഇടുപ്പിലും ആ വിയർപ്പ് കെട്ടിക്കിടന്ന് വട്ടച്ചൊറി പോലുള്ള ഫംഗസ് ബാധകൾ ഉണ്ടായേക്കും. അമിതമായ ചൂടും ഉരസലും ചർമ്മത്തിൽ അടിഞ്ഞുകൂടുന്നത് തടിപ്പുകളും ചൊറിച്ചിലും ചൂടു കുരുവും ഉണ്ടാകാനുള്ള സാധ്യത കൂട്ടും. രക്തയോട്ടം കുറയുന്നതും മറ്റൊരു പ്രശ്നമാണ്. ഇറുകിയ വസ്ത്രങ്ങൾ സ്ത്രീകളിൽ യീസ്റ്റ് ഇൻഫെക്ഷൻ, യൂറിനറി ഇൻഫെക്ഷൻ എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്തേക്കാം.

English Summary:

Why is it said that new clothes should be washed before wearing them? Check The Reasons Behinf it through this article. The main reason behind it is cleanliness, and apart from cleanliness, there are some other benefits that come from washing clothes.

Follow Us