AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Abhishek Sharma: വില്ലനായത് മുംബൈയില്‍ കഴിച്ച ഭക്ഷണം; പിന്നാലെ വയറിന് അസ്വസ്ഥത; ശരീരഭാരവും കുറഞ്ഞു! അഭിഷേകിന് സംഭവിച്ചത്‌

What happened to Abhishek Sharma: ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ അഭിഷേക് ശര്‍മയെ ഏതാനും ദിവസമായി അലട്ടിയിരുന്നു. താരത്തിന് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Jayadevan AM
Jayadevan AM | Published: 12 Feb 2026 | 03:11 PM
ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഏതാനും ദിവസമായി അലട്ടിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജായി. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന മത്സരത്തില്‍ അഭിഷേക് കളിച്ചേക്കില്ല (Image Credits: PTI).

1 / 5
താരത്തിന് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഫെബ്രുവരി ആറിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നെറ്റ് പ്രാക്ടീസിന് ശേഷം അഭിഷേക് ഏതോ ഭക്ഷണം കഴിച്ചെന്നും, ഇതാണ് വയറിന് അസ്വസ്ഥതയുണ്ടാക്കിയതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. യുഎസിനെതിരായ മത്സരദിവസവും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും താരം കളിക്കാന്‍ തീരുമാനിച്ചു. ഗോള്‍ഡന്‍ ഡക്കായ താരം, ഫീല്‍ഡിങിന് ഇറങ്ങിയില്ല (Image Credits: PTI).

2 / 5
പിന്നാലെ വയറിലെ അസ്വസ്ഥ വഷളായി. കടുത്ത പനിയും ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും ആരോഗ്യനില പിന്നെയും മോശമായി (Image Credits: PTI).

3 / 5
പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനവും അഭിഷേകിനെ ബാധിച്ചു. ഡീഹൈഡ്രേഷന്‍ സംഭവിച്ചു, ശരീരഭാരവും വലിയ തോതില്‍ കുറഞ്ഞു. തുടര്‍ന്ന് താരത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI).

4 / 5
വന്‍തോതില്‍ ഭാരം കുറഞ്ഞതിനാല്‍ കൂടുതല്‍ റിസ്‌ക് എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ടീം മാനേജ്‌മെന്റ്. അതുകൊണ്ട് നമീബിയക്കെതിരായ മത്സരത്തില്‍ താരത്തിന് വിശ്രമം അനുവദിച്ചേക്കും. ഫെബ്രുവരി 15-ന് പാകിസ്ഥാനെതിരായ മത്സരത്തില്‍ താരം തിരിച്ചെത്തിയേക്കും (Image Credits: PTI).

5 / 5