AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026: ഇങ്ങനെ ചെയ്യാനായിരുന്നെങ്കില്‍ ലേലത്തില്‍ എന്തിന് പങ്കെടുത്തു? ബെന്‍ ഡക്കറ്റ് ചെയ്തത് ‘കൊലച്ചതി’

Ben Duckett pulls out of IPL 2026 : ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ബെന്‍ ഡക്കറ്റിനെതിരെ വിമര്‍ശനം. ഇങ്ങനെയായിരുന്നെങ്കില്‍ എന്തിനാണ് ലേലത്തില്‍ പങ്കെടുത്തതെന്നാണ് ആരാധകരുടെ വിമര്‍ശനം. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു ഡക്കറ്റ്. ലേലത്തില്‍ രണ്ട് കോടി രൂപയ്ക്കാണ് ഡക്കറ്റിനെ ടീമിലെത്തിച്ചത്.

Jayadevan AM
Jayadevan AM | Updated On: 25 Mar 2026 | 12:23 PM
ഐപിഎല്‍ താരലേലത്തില്‍ ഏതെങ്കിലും ടീം തന്നെയൊന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഇന്ത്യയിലും വിദേശത്തുമായി എത്രയോ ക്രിക്കറ്റ് താരങ്ങള്‍ ആഗ്രഹിക്കുന്നതാണ്. അവര്‍ക്ക് ജീവിതം മാറിമറിയാന്‍ ഒരു ഐപിഎല്‍ സീസണ്‍ മതി. എന്നാല്‍ താരലേലത്തില്‍ നിരാശരായി എത്രയോ താരങ്ങളാണ് അണ്‍സോള്‍ഡാകുന്നത്. ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റിന്റെ തീരുമാനം വിമര്‍ശിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ് Image Credits: PTI).

1 / 6
ഐപിഎല്‍ 2026 സീസണില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ഡക്കറ്റ് പ്രഖ്യാപിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു ഡക്കറ്റ്. താരലേലത്തില്‍ രണ്ട് കോടി രൂപയ്ക്കാണ് ഡല്‍ഹി ഡക്കറ്റിനെ ടീമിലെത്തിച്ചത്. ഒടുവില്‍ സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ താന്‍ ഐപിഎല്ലിലേക്ക് ഇല്ലെന്നാണ് ഡക്കറ്റിന്റെ പ്രഖ്യാപനം.

2 / 6
ഇങ്ങനെയായിരുന്നെങ്കില്‍ എന്തിനാണ് ലേലത്തില്‍ പങ്കെടുത്തതെന്നാണ് ആരാധകരുടെ ചോദ്യം. അന്നേ പിന്‍വാങ്ങിയിരുന്നെങ്കില്‍ മറ്റൊരു താരത്തിന് അവസരം ലഭിക്കുമായിരുന്നു. ഇനി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡല്‍ഹിക്ക് ഒരു പകരക്കാരനെ കണ്ടെത്തുകയും വേണം. ചുരുക്കിപ്പറഞ്ഞാല്‍ ഡക്കറ്റ് ചെയ്തത് 'കൊലച്ചതി'യാണെന്നാണ് വിമര്‍ശനം.

3 / 6
എന്തായാലും ഐപിഎല്‍ അധികൃതര്‍ ഡക്കറ്റിനെ വെറുതെ വിടുമെന്ന് തോന്നുന്നില്ല. ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് സാധ്യത. അടുത്ത രണ്ട് സീസണുകളില്‍ നിന്ന് ഡക്കറ്റിനെ വിലക്കിയേക്കാം. ഇത്തരത്തില്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ സാധാരണ രണ്ട് വര്‍ഷത്തേക്കാണ് വിലക്കാറുള്ളത്.

4 / 6
അങ്ങനെ സംഭവിച്ചാല്‍ 2029 സീസണ്‍ വരെ ഡക്കറ്റിന് ഐപിഎല്‍ കളിക്കാനാകില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കും ഇത്തരത്തില്‍ പിന്‍വാങ്ങിയിരുന്നു. ബ്രൂക്ക് ഇപ്പോള്‍ ഐപിഎല്ലിന്റെ വിലക്ക് നേരിടുകയാണ്. ഡക്കറ്റിനും അത് തന്നെ സംഭവിച്ചേക്കാം.

5 / 6
ഇംഗ്ലണ്ട് ടീമിന് വേണ്ടി ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ മാനസികമായും ശാരീരികമായും തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ഡക്കറ്റിന്റെ വിശദീകരണം. ഇംഗ്ലണ്ട് ക്രിക്കറ്റിന് തനിക്ക് കഴിയുന്നതെല്ലാം നല്‍കാന്‍ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്നതാണ് തന്റെ സ്വപ്നം. ഐപിഎല്ലില്‍ നിന്ന് പിന്മാറുക ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്നും ഡക്കറ്റ് പറയുന്നു.

6 / 6
Follow Us