AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: മെട്രോയ്ക്കും ബിഎംടിസി ബസിനും ഇനി ഒറ്റ കാര്‍ഡ്; ബെംഗളൂരു ആകെ മാറി

Namma Metro and BMTC to Accept Single Card From June: മുംബൈ ആസ്ഥാനമായുള്ള മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ ചലോ ആണ് എന്‍സിഎംസി ഇടപാടുകള്‍ സ്വീകരിക്കുന്നതിനായി 11,000 അഡ്വാന്‍സ്ഡ് ഇടിഎമ്മുകള്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ നടത്തിപ്പും പ്രസ്തുത കമ്പനിക്ക് തന്നെയായിരിക്കും. ഇതോടൊപ്പം ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന ടിക്കറ്റിങ് സോഫ്‌റ്റ്വെയറും ബാക്കെന്‍ഡ് സിസ്റ്റവും വിതരണം ചെയ്യും.

Shiji M K
Shiji M K | Published: 25 Apr 2026 | 07:17 PM
ബെംഗളൂരു യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). ഏകീകൃത മൊബിലിറ്റി കാര്‍ഡ് ഉപയോഗിച്ച് ഇനി മുതല്‍ മെട്രോയിലും ബിഎംടിസി ബസുകളിലും സഞ്ചരിക്കാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനമാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്. (Image Credit Source: PTI and Getty Images)

1 / 5
ജൂണ്‍ മാസത്തോടെ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) എല്ലാ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകളും സ്വീകരിക്കുന്നതാണ്. ഇതില്‍ നമ്മ മെട്രോയുടെ ആര്‍ബിഎല്‍ ബാങ്കിന്റെ കാര്‍ഡും ഉള്‍പ്പെടുന്നുണ്ട്. ഇതിനായി എല്ലായിടത്തും പുതിയ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകള്‍ വിന്യസിക്കാനാണ് നീക്കം.

2 / 5
മുംബൈ ആസ്ഥാനമായുള്ള മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ ചലോ ആണ് എന്‍സിഎംസി ഇടപാടുകള്‍ സ്വീകരിക്കുന്നതിനായി 11,000 അഡ്വാന്‍സ്ഡ് ഇടിഎമ്മുകള്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ നടത്തിപ്പും പ്രസ്തുത കമ്പനിക്ക് തന്നെയായിരിക്കും. ഇതോടൊപ്പം ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന ടിക്കറ്റിങ് സോഫ്‌റ്റ്വെയറും ബാക്കെന്‍ഡ് സിസ്റ്റവും വിതരണം ചെയ്യും.

3 / 5
എന്നാല്‍ അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ മെഷീനുകളുടെ ആവശ്യകത ഏകദേശം 15,000 ആയിട്ട് ഉയരുമെന്നാണ് ബിഎംടിസിയുടെ പ്രതീക്ഷ. യശ്വന്ത്പൂര്‍, സുഭാഷ്‌നഗര്‍ എന്നിവയുള്‍പ്പെടെ രണ്ട് ഡിപ്പോകളിലായി 400 ഇടിഎമ്മുകള്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. ബനശങ്കരി, കെങ്കേരി, ചിക്കനാഗമംഗല, കോറമംഗല, ശിവന്‍പുര തുടങ്ങിയ ഡിപ്പോകളില്‍ 1,400 മെഷീനുകളും വിന്യസിക്കുന്നുണ്ട്.

4 / 5
ഏപ്രില്‍ അവസാനത്തോടെ എല്ലായിടത്തും മെഷീനുകളും സ്ഥാപിക്കും. പുതിയ സംവിധാനം തട്ടിപ്പ് തടയാനും സുതാര്യമായ പ്രവര്‍ത്തനത്തിനും സഹായിക്കുമെന്നാണ് പ്രതീക്ഷ. റീട്ടെയ്ല്‍ പേയ്‌മെന്റുകള്‍, പാര്‍ക്കിങ്, ടോളുകള്‍ എന്നിവയ്ക്കും ഈ കാര്‍ഡ് ഉപയോഗിക്കാം. മാത്രമല്ല, മറ്റ് ഗതാഗത രീതികളിലേക്ക് ചേര്‍ക്കാനും സാധിക്കുന്നതാണ്.

5 / 5
Follow Us