AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: കാത്തിരുന്നോ കാത്തിരുന്നോ ട്രെയിന്‍ എത്തില്ല; കലേന അഗ്രഹാര-തവരെക്കരെ മെട്രോ ഓഗസ്റ്റിലും ഇല്ല

Bengaluru Metro Pink Line Opening Delayed Beyond August 15: 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ എലിവേറ്റഡ് ഹൈവേയ്ക്കുള്ളത്. നിര്‍മാണം പൂര്‍ത്തിയാക്കി ഈ പാത ഓഗസ്റ്റ് 15ന് തുറക്കുമെന്നായിരുന്നു ഗ്രേറ്റര്‍ ബെംഗളൂരു വികസനമന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞത്. എന്നാല്‍ ഈ തീയതിയില്‍ പാത തുറക്കാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

Shiji M K
Shiji M K | Published: 22 Jul 2026 | 10:16 AM
യാത്രക്കാര്‍ ഏറെ നാളായി കാത്തിരിക്കുന്ന നമ്മ മെട്രോ പാതയാണ് കലേന അഗ്രഹാര മുതല്‍ തവരെക്കരെ വരെയുള്ളത്. ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈന്‍ തവരെക്കരെ വരെ നീട്ടുന്നാണ് ഈ പാത. 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ എലിവേറ്റഡ് ഹൈവേയ്ക്കുള്ളത്. നിര്‍മാണം പൂര്‍ത്തിയാക്കി ഈ പാത ഓഗസ്റ്റ് 15ന് തുറക്കുമെന്നായിരുന്നു ഗ്രേറ്റര്‍ ബെംഗളൂരു വികസനമന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞത്. എന്നാല്‍ ഈ തീയതിയില്‍ പാത തുറക്കാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. (Image Credit Source: Getty Images)

1 / 5
സിഗ്നലിങ് ക്ലിയറന്‍സുകള്‍ തീര്‍പ്പാക്കുന്നതില്‍ നേരിടുന്ന കാലതാമസമാണ് നിലവില്‍ പദ്ധതി വൈകുന്നതിന് കാരണമാകുന്നത്. കലേന അഗ്രഹാരയ്ക്കും തവരെക്കരെയ്ക്കും ഇടയിലുള്ള എലിവേറ്റഡ് സ്‌ട്രെച്ച് ഓഗസ്റ്റ് അവസാനത്തോടെയോ അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യമോ തുറക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നിര്‍ബന്ധിത സുരക്ഷാ പരിശോധനയ്ക്ക് സിഗ്നലിങ് സിസ്റ്റത്തിന്റെ അന്തിമ സര്‍ട്ടഫിക്കേഷന്‍ ആവശ്യമാണ്.

2 / 5
റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) കുറച്ച് ദിവസത്തിനുള്ളില്‍ താത്കാലിക വേഗത സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സിഗ്നലിങ് സിസ്റ്റത്തിനായുള്ള ഇന്‍ഡിപെന്‍ഡന്റ് സേഫ്റ്റ് അസസ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കാം. ഇത് പാത കമ്മീഷന്‍ ചെയ്യുന്നത് ഇനിയും വൈകിപ്പിക്കാനാണ് സാധ്യത.

3 / 5
കലേന അഗ്രഹാരയ്ക്കും തവരെക്കരെയ്ക്കും ഇടയിലുള്ള ഈ 7.5 കിലോമീറ്റര്‍ എലിവേറ്റഡ് സ്‌ട്രെച്ചില്‍ ആകെ 6 സ്‌റ്റേഷനുകളാണുള്ളത്. ഇതില്‍ ജയദേവ ആശുപത്രി യെല്ലോ ലൈനുമായുള്ള ഒരു പ്രധാന ഇന്റര്‍ചേഞ്ചായി പ്രവര്‍ത്തിക്കും. ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ ആകെ നമ്മ മെട്രോയുടെ നീളം 103.6 കിലോമീറ്ററായി വികസിക്കുന്നതാണ്.

4 / 5
പാതയുടെ സിവില്‍ നിര്‍മാണം, ട്രാക്ക് സ്ഥാപിക്കല്‍, സ്റ്റേഷന്‍ ഫിനിഷിങ് എന്നിവ ഏകദേശം പൂര്‍ത്തിയായി. ഈ പാതയില്‍ സര്‍വീസ് നടത്തുന്നതിനായി ആറ് ട്രെയിന്‍സെറ്റുകള്‍ എത്തിച്ചിട്ടുണ്ട്. ഏപ്രില്‍ 28നും മെയ് 9നും ഇടയില്‍ നടത്തിയ ഓസിലേഷന്‍ ട്രയലുകളും എമര്‍ജന്‍സി ബ്രേക്കിങ് ഡിസ്റ്റന്‍സ് ടെസ്റ്റുകളും വിജയകരമായി പൂര്‍ത്തിയായി.

5 / 5
Follow Us