വന്ദേ ഭാരത് വിട്ടേക്കൂ...കേരളത്തില്‍ നിന്നും ബെംഗളൂരുവിലെത്താന്‍ സൂപ്പര്‍ വഴിയിതാ; 4 മണിക്കൂര്‍ മതി യാത്രയ്ക്ക്‌ | Bengaluru in 4 Hours for Malayalees Salem–Dharmapuri–Palacode–Hosur Route and Its Benefits Explained Malayalam news - Malayalam Tv9

Bengaluru Travel: വന്ദേ ഭാരത് വിട്ടേക്കൂ…കേരളത്തില്‍ നിന്നും ബെംഗളൂരുവിലെത്താന്‍ സൂപ്പര്‍ വഴിയിതാ; 4 മണിക്കൂര്‍ മതി യാത്രയ്ക്ക്‌

Published: 

06 Jun 2026 | 01:30 PM

Bengaluru Travel Time Set to Reduce for Malayalees; New Route Details Inside: കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകാനായി പുതിയ റോഡ് തുറന്നിരിക്കുകയാണ്. എന്നാല്‍ ഈ റോഡ് ഒരിക്കലും കേരളത്തില്‍ നിന്നും ആരംഭിക്കുന്നതല്ല, മറിച്ച് സേലത്ത് നിന്നുള്ളതാണ്. സേലം ധര്‍മ്മപുരി റോഡിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. റോഡ് അല്‍പം പഴയതാണെങ്കിലും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഇതിനെ കുറിച്ച് അറിഞ്ഞുവരുന്നതേ ഉള്ളൂ.

1 / 5
ബെംഗളൂരുവിലേക്ക് കേരളത്തില്‍ നിന്നും യാത്ര ചെയ്യുന്ന ധാരാളം ആളുകളുണ്ട്. വളരെ പെട്ടെന്ന് യാത്ര സാധ്യമാകും എന്നതുകൊണ്ട് തന്നെ പലരും വിമാനയാത്രയാണ് തിരഞ്ഞെടുക്കാറുള്ളത്. സ്വന്തം വാഹനത്തില്‍ യാത്ര നടത്താന്‍ താത്പര്യപ്പെടുന്നവര്‍ക്ക് റോഡുകള്‍ തന്നെ ശരണം. എന്നാല്‍ ഗതാഗതക്കുരുക്കും, റോഡിന്റെ മോശം അവസ്ഥയും യാത്രക്കാരെ വലയ്ക്കും. പലപ്പോഴും ദീര്‍ഘനേരമുള്ള ഗതാഗതക്കുരുക്ക് സഹിച്ച് വേണ്ടിവരും യാത്ര പൂര്‍ത്തിയാക്കാന്‍. (Image Credit Source: Getty Images)

2 / 5
എന്നാല്‍ ഇനി ഒട്ടും വിഷമിക്കേണ്ട, കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് പോകാനായി പുതിയ റോഡ് തുറന്നിരിക്കുകയാണ്. എന്നാല്‍ ഈ റോഡ് ഒരിക്കലും കേരളത്തില്‍ നിന്നും ആരംഭിക്കുന്നതല്ല, മറിച്ച് സേലത്ത് നിന്നുള്ളതാണ്. സേലം ധര്‍മ്മപുരി റോഡിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. റോഡ് അല്‍പം പഴയതാണെങ്കിലും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഇതിനെ കുറിച്ച് അറിഞ്ഞുവരുന്നതേ ഉള്ളൂ.

3 / 5
നാഷണല്‍ ഹൈവേ 844 എന്നറിയപ്പെടുന്ന ഈ പാത സേലത്തിന് നിന്നാണ് ആരംഭിക്കുന്നത്. സേലം-ധര്‍മ്മപുരി-പാലക്കോട്-ഹൊസൂര്‍ വഴി ബെംഗളൂരു റോഡിലേക്ക് കടക്കും. ധര്‍മ്മപുരിയില്‍ നിന്നും ഏകദേശം 94 കിലോമീറ്ററാണ് ഹൊസൂരിലേക്ക് ഉള്ളത്. ഇതുവഴി യാത്ര ചെയ്യുകയാണെങ്കില്‍ ഏകദേശം 4 മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാനും സാധിക്കും.

4 / 5
പാലക്കാട് വഴിയാണ് മലയാളികള്‍ ഈ പാതയിലേക്ക് പ്രവേശിക്കേണ്ടത്. കൊച്ചി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നാഷണല്‍ ഹൈവേ 544 വഴി പാലക്കാട്-കോയമ്പത്തൂര്‍-അവിനാശി-സേലം എന്ന റൂട്ടില്‍ സഞ്ചരിച്ച് നാഷണല്‍ ഹൈവേ 844 ലേക്ക് പ്രവേശിക്കാം. എന്നാല്‍ രാത്രി യാത്രയ്ക്ക് സേലം മുതല്‍ ബെംഗളൂരു വരെയുള്ള പാത അത്ര അനുയോജ്യമല്ലെന്നാണ് ഒരു കൂട്ടം യാത്രക്കാര്‍ പറയുന്നത്.

5 / 5
ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഒട്ടനവധി ആളുകള്‍ക്ക് ഇതുവഴിയുള്ള യാത്ര ഏറെ സഹായകമാകും. ഈ പാതയില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ച് അതിവേഗ യാത്ര സാധ്യമാക്കുമെന്നാണ് വിവരം. രാത്രികാല യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. റോഡിലെ കുഴികളും, ആവശ്യത്തിന് ലൈറ്റുകള്‍ ഇല്ലാത്തതും യാത്ര വെല്ലുവിളി നിറഞ്ഞതാക്കുന്നു. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ച് പാത ഗതാഗത യോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഫീനിക്സ് ആകാൻ ഇൻഫിനിക്സ്! 144Hz ഡിസ്പ്ലേ, IP68 റേറ്റിങ്; ഇൻഫിനിക്സ് ഹോട്ട് 70 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
‘ഞങ്ങള്‍ എപ്പോഴും ഒരു പടി മുന്നില്‍’! പാകിസ്ഥാന് മുന്നറിയിപ്പുമായി ദീപ്തി ശര്‍മ
IND W vs PAK W: ഗ്രൂപ്പ് എയില്‍ ഇനി തീര്‍ക്കാന്‍ പാകിസ്ഥാനും കൂടി മാത്രം; വനിതാ ഏഷ്യാ കപ്പില്‍ ശനിയാഴ്ച ആവേശപ്പോരാട്ടം; എവിടെ, എപ്പോള്‍ കാണാം?
Athimanoharam Movie: പാക്ക് അപ്പ് അതിമനോഹരം! ഷൂട്ടിം​ഗ് കഴിഞ്ഞു ഇനി റിലീസിനായുള്ള കാത്തിരിപ്പ്
Gardening Tips: സിനിമാനടന്റെ അടുക്കളത്തോട്ടം; തക്കാളി മുതൽ ബ്രോക്കോളി വരെ, നൂറ് മേനി ഉറപ്പ്!
Vegaland Developers IPO: കേരളത്തിൽ നിന്ന് ആദ്യം! ഓഹരി വിപണി കീഴടക്കാൻ വീഗാലാൻഡ് ഡെവലപ്പേഴ്സ്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
കായപ്പൊടി വാങ്ങല്ലേ വിഷമാണ്! വീട്ടിൽ പൊടിച്ചെടുക്കാം എളുപ്പത്തിൽ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?