AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളം സീസണ്‍ 8 അഗ്നിപരീക്ഷ ജൂണ്‍ 1ന് ആരംഭിക്കും? മത്സരാര്‍ഥികള്‍ ഇത്രയും പേര്‍

Bigg Boss Malayalam 8 Gears Up for High Voltage Commoner Agnipareeksha: കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി എട്ടാം സീസണിലേക്കുള്ള സാധാരണക്കാരുടെ വരവ് അത്ര എളുപ്പത്തില്‍ നടക്കില്ല. അഗ്നിപരീക്ഷ എന്ന പേരില്‍ പ്രത്യേക മത്സര പരിപാടി സംഘടിപ്പിച്ചാണ് ബിഗ് ബോസ് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുക. മെയിന്‍ ഷോ ആരംഭിക്കുന്നതിന് മുമ്പ് അഗ്നിപരീക്ഷ എന്ന 15 എപ്പിസോഡുകളുള്ള ഒരു പ്രത്യേക ഷോ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും.

Shiji M K
Shiji M K | Published: 27 May 2026 | 12:42 PM
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 8. ഏഴാം സീസണ്‍ അവസാനിച്ച് നാളുകള്‍ ഏറെ കഴിഞ്ഞെങ്കിലും ആവേശവും ആഘോഷവും ഇതുവരെ അവസാനിച്ചിട്ടില്ല. അനുമോളാണ് ഏഴാം സീസണിന്റെ കപ്പുയര്‍ത്തിയത്. ഒട്ടേറെ സംഭവവികാസങ്ങള്‍ അരങ്ങേറിയ ഒരു സീസണ്‍ കൂടിയായിരുന്നു അത്. കോമണറായ അനീഷിന് കപ്പ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഭാഗ്യം അനുവിനെ തുണച്ചു. ഏഴാം സീസണില്‍ ചരിത്രം സൃഷ്ടിച്ച അനീഷിനെ പോലെയാകാന്‍ കൊതിക്കുന്ന എത്രയോ ആളുകള്‍ കേരളത്തിലുണ്ട്, അവര്‍ക്കായാണ് എട്ടാം സീസണ്‍ ബിഗ് ബോസ് ഒരുക്കുന്നത്. (Image Credit Source: Social Media)

1 / 5
എന്നാല്‍ കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി എട്ടാം സീസണിലേക്കുള്ള സാധാരണക്കാരുടെ വരവ് അത്ര എളുപ്പത്തില്‍ നടക്കില്ല. അഗ്നിപരീക്ഷ എന്ന പേരില്‍ പ്രത്യേക മത്സര പരിപാടി സംഘടിപ്പിച്ചാണ് ബിഗ് ബോസ് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുക. മെയിന്‍ ഷോ ആരംഭിക്കുന്നതിന് മുമ്പ് അഗ്നിപരീക്ഷ എന്ന 15 എപ്പിസോഡുകളുള്ള ഒരു പ്രത്യേക ഷോ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. ഇതിലൂടെയാണ് സാധാരണക്കാരായ മത്സരാര്‍ഥികളെ കണ്ടെത്തുന്നത്.

2 / 5
അഗ്നിപരീക്ഷ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആളുകളെയാണ് ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കുന്നത്. തെലുഗു ബിഗ് ബോസിന്റെ ഒന്‍പതാം സീസണിലും സമാനമായ രീതിയില്‍ മത്സരം സംഘടിപ്പിച്ചിരുന്നു. സാധാരണക്കാരായ ആളുകളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് അതില്‍ നിന്ന് 45 പേരെ അഗ്നിപരീക്ഷയിലേക്ക് ഉള്‍പ്പെടുത്തും.

3 / 5
ഈ 45 പേര്‍ക്കായി വ്യത്യസ്ത മത്സരങ്ങളും മറ്റും സംഘടിപ്പിച്ച് വിധികര്‍ത്താക്കളുടെയും ജനങ്ങളുടെ വോട്ടിന്റെയും അടിസ്ഥാനത്തിലാണ് ഷോയിലേക്ക് തിരഞ്ഞെടുക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ എട്ട് മെയിന്‍ ഷോ സെപ്റ്റംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് വിവരം. അതിന് മുമ്പായി അഗ്നിപരീക്ഷ മത്സരങ്ങളും അവസാനിക്കുന്നതാണ്. എന്നായിരിക്കും ബിബി ആരംഭിക്കുന്നതെന്ന വിവരം ഔദ്യോഗികമായി ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടില്ല.

4 / 5
അതേസമയം, ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിന്റെ അഗ്നിപരീക്ഷ മത്സരങ്ങള്‍ ജൂണ്‍ ഒന്നോടെ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇക്കാര്യം ബിഗ് ബോസ് ടീം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ അഗ്നിപരീക്ഷ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ മാസം ആദ്യത്തോടെ ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചേക്കും.

5 / 5
Follow Us