AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Delhi Metro: ഈ ത്രില്ലൊക്കെ വീട്ടില്‍ മതി; ഡല്‍ഹി മെട്രോയിലെ മദ്യപാനത്തിനും പുകവലിക്കും കനത്ത ‘വില’ നല്‍കേണ്ടിവരും

Delhi Metro Passengers Alert Heavy Fines Planned: വലിയ ശിക്ഷകളും പിഴകളും കൊണ്ടുവന്ന പൗരന്മാരെ തെറ്റ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇളവുകള്‍ ലഭിക്കുന്നത് പലപ്പോഴും ആളുകളെ തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നതിന് പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ സംഭവിക്കുന്ന ഓരോ പിഴവിനും വലിയ വില നല്‍കേണ്ടി വരും.

Shiji M K
Shiji M K | Edited By: Arun Nair | Updated On: 27 Apr 2026 | 02:12 PM
ഡല്‍ഹി മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നിയമങ്ങളില്‍ ഒട്ടേറെ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. 2026 ലെ ജന്‍ വിശ്വാസ് ബില്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്രം. ഇതോടെ ഡല്‍ഹി മെട്രോയിലുള്ള മദ്യപാനം, പുകവലി തുടങ്ങിയ എല്ലാത്തരത്തിലുള്ള മോശം പ്രവൃത്തികള്‍ക്കും കനത്ത പിഴ ഈടാക്കും. (Image Credit Source : PTI)

1 / 5
2002ലെ മെട്രോ റെയില്‍വേസ് നിയമമാണ് ഡല്‍ഹി മെട്രോ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ നിയമത്തില്‍ മാറ്റം കൊണ്ടുവരാനാണ് നീക്കം. ബില്‍ പാര്‍ലമെന്റില്‍ പാസാകുന്നതോടെ മെട്രോ പരിസരത്ത് മദ്യപിച്ചിരിക്കുന്നവര്‍ക്ക് 2,000 മുതല്‍ 5,000 രൂപ വരെ പിഴ ചുമത്തും. നിലവില്‍ ഇത് 500 രൂപയാണ്. മദ്യപിച്ച് യാത്ര ചെയ്യുന്നവരെ മെട്രോയില്‍ നിന്ന് പുറത്താക്കും.

2 / 5
മെട്രോ ട്രെയിനുകളിലും സ്‌റ്റേഷനുകളിലും മോശം പെരുമാറ്റം നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന പിഴയിലും മാറ്റം വരുത്തിയിട്ടുണ്ട്. നിയമപ്രകാരം പോസ്റ്ററുകള്‍ ഒട്ടിക്കുന്നതിന് 10,000 രൂപ വരെ പിഴ ചുമത്തും. നിലവില്‍ അത്തരം പ്രവൃത്തികള്‍ക്ക് ആറ് മാസം തടവോ ആയിരം രൂപ പിഴയോ ആണ് ശിക്ഷ. 500 രൂപ വരെയായിരുന്നു മെട്രോ ട്രാക്കുകളിലൂടെ നടന്നാലുള്ള പിഴ. അത് ഇനി മുതല്‍ 20,000 രൂപയാണ്.

3 / 5
ഡല്‍ഹി മെട്രോയെ കൂടാതെ കൊല്‍ക്കത്ത മെട്രോയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന 1985ലെ കല്‍ക്കട്ട മെട്രോ റെയില്‍വേ നിയമത്തില്‍ മാറ്റം വരുത്താനും ബില്‍ നിര്‍ദേശിക്കുന്നു. ബില്‍ നിയമമായാല്‍ സ്റ്റേഷനുകളും ട്രെയിനുകളും ഉള്‍പ്പെടെയുള്ള മെട്രോ പരിസരങ്ങളില്‍ പുകവലിച്ചാല്‍ 2,000 രൂപ പിഴ ഈടാക്കും. നിലവില്‍ ഈ പിഴ 250 രൂപയാണ്.

4 / 5
വലിയ ശിക്ഷകളും പിഴകളും കൊണ്ടുവന്ന പൗരന്മാരെ തെറ്റ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇളവുകള്‍ ലഭിക്കുന്നത് പലപ്പോഴും ആളുകളെ തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നതിന് പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ സംഭവിക്കുന്ന ഓരോ പിഴവിനും വലിയ വില നല്‍കേണ്ടി വരും.

5 / 5
Follow Us