AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Hardik Pandya: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലാതാക്കി; ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് സംഭവിച്ചതെന്ത്?

Hardik Pandya Deactivates Instagram Profile : ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലാതാക്കി ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. കാരണം വ്യക്തമല്ല. അദ്ദേഹത്തിന്റെ അക്കൗണ്ട് തിരയുമ്പോള്‍ യൂസർ നോട്ട് ഫൗണ്ട് എന്നാണ് കാണിക്കുന്നത്. ഹാര്‍ദ്ദിക് അക്കൗണ്ട് നീക്കം ചെയ്തതിന്റെ കാരണം തേടുകയാണ് ആരാധകര്‍.

Jayadevan AM
Jayadevan AM | Published: 27 May 2026 | 07:07 PM
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലാതാക്കി ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. കാരണം വ്യക്തമല്ല. അദ്ദേഹത്തിന്റെ അക്കൗണ്ട് തിരയുമ്പോള്‍ 'യൂസർ നോട്ട് ഫൗണ്ട്' എന്നാണ് കാണിക്കുന്നത്. ഹാര്‍ദ്ദിക് അക്കൗണ്ട് നീക്കം ചെയ്തതിന്റെ കാരണം തേടുകയാണ് ആരാധകര്‍ (Image Credit Source: PTI).

1 / 5
ഐപിഎല്ലില്‍ ഹാര്‍ദിക് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഹാര്‍ദിക് ക്യാപ്റ്റനായ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. പോയിന്റ് ടേബിളില്‍ ഒമ്പതാമതായിരുന്നു.

2 / 5
ക്യാപ്റ്റനെന്ന നിലയിലും, ഓള്‍ റൗണ്ടറായും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. പരിക്കും തിരിച്ചടിയായി. താരം മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഒരു ട്രേഡിംഗ് ഉടൻ തന്നെ ഉണ്ടായേക്കാമെന്നാണ് ആരാധകര്‍ സംശയിച്ചത്.

3 / 5
അടുത്തിടെ ഹാർദിക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തിൽ അദ്ദേഹത്തിന്റെ ഫോണിൽ കണ്ട '07:07' എന്ന ടൈംസ്റ്റാമ്പ്, താരം ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറാൻ പോകുന്നതിന്റെ സൂചനയാണെന്ന തരത്തില്‍ അഭ്യൂഹം വ്യാപകമായി. ധോണിയുമായി ബന്ധപ്പെട്ട് ആരാധകര്‍ പരാമര്‍ശിക്കുന്ന നമ്പറാണ് ഏഴ്. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

4 / 5
ഈ ഐപിഎല്‍ സീസണില്‍ ഹാര്‍ദിക് വളരെ മോശം പ്രകടനമാണ് പുറത്തെടുത്തത്. 10 മത്സരങ്ങളിൽ നിന്ന് വെറും 206 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. നാല് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്താനായത്. പുറംവേദന കാരണം അദ്ദേഹത്തിന് ചില മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തിരുന്നു.

5 / 5
Follow Us