AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Home Cleaning Tips: ഫ്രിഡ്ജ് തുറക്കുമ്പോൾ മടുപ്പിക്കുന്ന ഗന്ധമുണ്ടോ? പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെ

How to Remove Fridge Bad Smell: ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ് ബേക്കിംഗ് സോഡ കൊണ്ടുള്ളത്. ഒരു ചെറിയ പാത്രത്തിൽ അല്പം ബേക്കിംഗ് സോഡ എടുത്ത് ഫ്രിഡ്ജിൻ്റെ ഉള്ളിൽ വയ്ക്കുക. ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജിനുള്ളിലെ വായുവിൻ്റെ ദുർഗന്ധത്തെ വലിച്ചെടുക്കാൻ സഹായിക്കും. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യാം.

Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 21 Apr 2026 | 05:09 PM
എങ്ങനൊക്കെ നോക്കിയാലും എല്ലാ ദിവസവും ഫ്രിഡ്ജ് വൃത്തിയായിരിക്കാൻ ബുദ്ധിമുട്ടാണ്. ഫ്രിഡ്ജ് തുറക്കുമ്പോൾ പുറത്തുവരുന്ന അസഹനീയമായ ഗന്ധമാണ് വീട്ടമ്മാരെ വലയ്ക്കുന്നത്. മീനിൻ്റെയോ ഇറച്ചിയുടെയോ മാത്രമല്ല, പച്ചക്കറിയുടെയും സവാള, വെളുത്തുള്ളി തുടങ്ങിയവയുടെയും രൂക്ഷമായ ​ഗന്ധം കാരണം പലപ്പോഴും ഫ്രിഡ്ജ് തുറക്കാൻ കൂടി പറ്റില്ല. (Image Credits: Getty Images/Pexels)

1 / 5
അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ എങ്ങനെ ഫ്രിഡ്ജിലെ രൂക്ഷ ​ഗന്ധം മാറ്റാമെന്ന് നമുക്ക് നോക്കാം. ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ് ബേക്കിംഗ് സോഡ കൊണ്ടുള്ളത്. ഒരു ചെറിയ പാത്രത്തിൽ അല്പം ബേക്കിംഗ് സോഡ എടുത്ത് ഫ്രിഡ്ജിൻ്റെ ഉള്ളിൽ വയ്ക്കുക. ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജിനുള്ളിലെ വായുവിൻ്റെ  ദുർഗന്ധത്തെ വലിച്ചെടുക്കാൻ സഹായിക്കും. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യാം.

2 / 5
മറ്റൊരു മാർ​ഗമെന്തെന്നാൽ നാരങ്ങ മുറിച്ചത് ഒരു പാത്രത്തിൽ വെക്കുകയോ, അല്ലെങ്കിൽ നാരങ്ങാനീരും വെള്ളവും ചേർത്ത് ഫ്രിഡ്ജ് തുടയ്ക്കുകയോ ചെയ്താൽ മതി. നാരങ്ങയുടെ ഫ്രഷായിട്ടുള്ള ​ഗന്ധം ഫ്രിഡ്ജിനുള്ളിലെ ദുർ​ഗന്ധത്തെ ഇല്ലാതാക്കുന്നു. അതിലൂടെ ഫ്രിഡ്ജിലെ മടുപ്പിക്കുന്ന മണം ഇല്ലാതാകുകയും ചെയ്യും.

3 / 5
ഉപയോഗിക്കാത്ത കാപ്പിപ്പൊടി ഒരു ചെറിയ പ്ലേറ്റിലോ പാത്രത്തിലോ എടുത്ത് ഫ്രിഡ്ജിനുള്ളിൽ വെച്ചാൽ രൂക്ഷമായ മീൻ മണമോ ഇറച്ചിയുടെ മണമോ മാറ്റാൻ സാധിക്കും. ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ വെള്ളവും വിനാഗിരിയും ഒരുപോലെ മിക്സ് ചെയ്ത് തുടയ്ക്കുക. ഇത് ബാക്ടീരിയകളെ നശിപ്പിക്കാനും കറകൾ നീക്കം ചെയ്യാനും നല്ലതാണ്.

4 / 5
ആഴ്ചയിലൊരിക്കൽ ഫ്രിഡ്ജിൽ വൃത്തിയാക്കുകയും കേടായ പച്ചക്കറികളും പഴങ്ങളും ഒഴിവാക്കുകയും വേണം. കറികളായാലും സവാളയോ വെളുത്തുള്ളിയോ അരി‍ഞ്ഞതായാലും അവ രണ്ടും നന്നായി അടച്ച് വേണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ. അനാവശ്യ വസ്തുക്കൾ ഫ്രിഡ്ജിനുള്ലിൽ വയ്ക്കരുത്.

5 / 5
Follow Us