AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vaibhav Sooryavanshi: ഇനി കോടികള്‍ കൊടുക്കണം! പരസ്യ പ്രതിഫലം കുത്തനെ കൂട്ടി വൈഭവ് സൂര്യവംശി

Vaibhav Sooryavanshi Revises Brand Endorsement Fees: വൈഭവ് സൂര്യവംശി തന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഐപിഎൽ 2026-ന് തൊട്ടുമുമ്പ് പരസ്യ കരാറുകൾക്കായി ഒരു കോടി രൂപ ഈടാക്കിയിരുന്ന താരം പ്രതിഫലം ഇരട്ടിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാൻ റോയൽസുമായി 1.10 കോടി രൂപയുടെ വാർഷിക കരാറുണ്ട്.

Jayadevan AM
Jayadevan AM | Published: 02 Jun 2026 | 08:49 PM
ഐപിഎല്‍ ഓറഞ്ച് ക്യാപ് വിന്നറായ വൈഭവ് സൂര്യവംശി തന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഐപിഎൽ 2026-ന് തൊട്ടുമുമ്പ് പരസ്യ കരാറുകൾക്കായി ഒരു കോടി രൂപ ഈടാക്കിയിരുന്ന താരം പ്രതിഫലം ഇരട്ടിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ രാജസ്ഥാൻ റോയൽസുമായി 1.10 കോടി രൂപയുടെ വാർഷിക കരാറുണ്ട്. ഭാവിയില്‍ താരത്തിന്റെ ഐപിഎല്‍ പ്രതിഫലവും കുതിച്ചയരുമെന്ന് ഉറപ്പാണ് (Image Credit Source: PTI).

1 / 5
ഈ 15-കാരൻ തന്റെ ബ്രാൻഡ് പരസ്യ പ്രതിഫലം ഇപ്പോഴേ ഇരട്ടിയാക്കിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 776 റൺസ് അടിച്ചുകൂട്ടിയാണ് സൂര്യവംശി 2026 ഐപിഎൽ സീസൺ അവസാനിപ്പിച്ചത്. ഈ മികച്ച പ്രകടനം അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു. ഈ സീസണിലെ മോസ്റ്റ് വാല്യുവബില്‍ താരവും വൈഭവ് സൂര്യവംശിയാണ്.

2 / 5
നിലവിൽ മാതാപിതാക്കളാണ് സൂര്യവംശിയുടെ ബ്രാൻഡ് പരസ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. സൂര്യവംശിയുടെ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസും അവരെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഇതിനകം തന്നെ കോംപ്ലാൻ, റെഡ് ബുൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി പ്രമുഖ ബ്രാൻഡുകളാണ് ഇപ്പോൾ താരത്തിന്റെ പിന്നാലെയുള്ളത്.

3 / 5
സൂര്യവംശി തന്റെ പരസ്യ പ്രതിഫലം ഏകദേശം ഇരട്ടിയാക്കിയെന്ന് ഒരു പരസ്യ വിപണി വിദഗ്ധനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎൽ 2026 ആരംഭിക്കുന്നതിന് മുൻപ് ഓരോ കരാറിനും ഏകദേശം ഒരു കോടി രൂപയോളമാണ് താരം വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോഴത് ഒന്നര മുതൽ രണ്ട് കോടി രൂപ വരെയായി ഉയർത്തിയെന്നാണ് റിപ്പോര്‍ട്ട്. കോംപ്ലാൻ, റെഡ് ബുൾ എന്നിവയുമായി ഒരു കോടി രൂപയുടെ നിരക്കിലായിരുന്നു കരാറുകൾ.

4 / 5
ഈ ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് സൂര്യവംശി പുറത്തെടുത്തത്. ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 237.30 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. 72 സിക്‌സറുകളാണ് ഈ കുട്ടിത്താരം അടിച്ചുകൂട്ടിയത്.

5 / 5
Follow Us