AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026 Qualifier 1: ധർമ്മശാലയിൽ ഇന്ന് ‘തീപാറും’ പോരാട്ടം; മത്സരം മഴ കൊണ്ടുപോയാല്‍ ഫൈനലിൽ കയറുന്നത് ആര്?

RCB vs GT Qualifier 1 IPL 2026: ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ബാറ്റിങിന് അയച്ചു. മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ആര്‍സിബി നേരിട്ട് ഫൈനലിലെത്തും. ക്വാളിഫയര്‍ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനമില്ല.

Jayadevan AM
Jayadevan AM | Published: 26 May 2026 | 07:22 PM
ഐപിഎല്‍ 2026-ലെ ആദ്യ ക്വാളിഫയര്‍ അല്‍പസമയത്തിനുള്ളില്‍ ആരംഭിക്കും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ആര്‍സിബിയെ ബാറ്റിങിന് അയച്ചു. ഇരുടീമുകളും ലീഗ് ഘട്ടത്തിലെ 14 മത്സരങ്ങളില്‍ ഒമ്പത് വിജയങ്ങള്‍ നേടി. മികച്ച റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ആര്‍സിബി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി  (Image Credit Source: PTI).

1 / 5
ധര്‍മ്മശാലയില്‍ നടക്കുന്ന ക്വാളിഫയര്‍ പോരാട്ടത്തില്‍ മഴ വില്ലനായേക്കുമോയെന്ന് ആശങ്കയുണ്ട്.  അക്യുവെതർ പ്രവചനപ്രകാരം നഗരത്തിൽ 14 മുതൽ 25 ശതമാനം വരെ മേഘാവൃതമായ അന്തരീക്ഷവും, ഒപ്പം 80 ശതമാനം മഴയ്ക്കുള്ള സാധ്യതയുമുണ്ട്.  മത്സരം മൂലം മഴ ഉപേക്ഷിച്ചാല്‍ ആര്‍സിബി രക്ഷപ്പെടും. ഗുജറാത്തിന് തിരിച്ചടിയാകും.

2 / 5
മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ആര്‍സിബി നേരിട്ട് ഫൈനലിലെത്തും. ക്വാളിഫയര്‍ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനമില്ല.  അതുകൊണ്ട് തന്നെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ടേബിള്‍ ടോപേഴ്‌സിന് ആനുകൂല്യം ലഭിക്കും. അങ്ങനെ സംഭവിച്ചാലും ഗുജറാത്തിന് നിരാശപ്പെടേണ്ടതില്ല.

3 / 5
രാജസ്ഥാന്‍ റോയല്‍സും, സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയിയുമായി രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിന് ഏറ്റുമുട്ടേണ്ടി വരും. ഈ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ ആര്‍സിബിയെ നേരിടും. എന്നാല്‍ ഇന്നത്തെ മത്സരം മഴ തടസപ്പെടുത്തിയില്ലെങ്കില്‍, വിജയികള്‍ നേരിട്ട് ഫൈനലിലെത്തും.  തോല്‍ക്കുന്ന ടീം എലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ നേരിടും.

4 / 5
രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീം ആദ്യ ക്വാളിഫയറിലെ വിജയിയെ ഫൈനലില്‍ നേരിടും. നാളെയാണ് എലിമിനേറ്റര്‍ മത്സരം. രണ്ടാം ക്വാളിഫയര്‍ 29-ന് നടക്കും. 31-നാണ് ഫൈനല്‍.

5 / 5
Follow Us