AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suryakumar Yadav: ‘ഹാര്‍ദ്ദിക് വേണ്ട, സൂര്യകുമാറിനെ മുംബൈയുടെ ക്യാപ്റ്റനാക്കണം’

R Ashwin wants a change in Mumbai Indians captaincy: മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കണമെന്ന്‌ രവിചന്ദ്രന്‍ അശ്വിന്‍. സൂര്യകുമാറിനെ ക്യാപ്റ്റനാക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ടതില്ല. അദ്ദേഹം തീർച്ചയായും ക്യാപ്റ്റനാകണം. അത് സംഭവിക്കുന്നില്ല എന്നത് അൽപ്പം ആശങ്കാജനകമാണെന്നും തന്റെ യൂട്യൂബ് ചാനലില്‍ അശ്വിന്‍ പറഞ്ഞു.

Jayadevan AM
Jayadevan AM | Published: 24 Mar 2026 | 12:56 PM
ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് വമ്പന്‍ പരാമര്‍ശവുമായി മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. മുംബൈ ഇന്ത്യന്‍സ് പുതിയ ക്യാപ്റ്റനെ കണ്ടെത്തണമെന്നാണ് അശ്വിന്റെ ആവശ്യം. നിലവിലെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റി, സൂര്യകുമാര്‍ യാദവിനെ നായകനാക്കണണമെന്ന് അശ്വിന്‍ പറഞ്ഞു. 2024-ൽ രോഹിത് ശർമ്മയിൽ നിന്ന് മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു പാണ്ഡ്യയെന്ന് അശ്വിന്‍ പറഞ്ഞു (Image Credits: PTI.

1 / 5
എന്നാല്‍ പാണ്ഡ്യ ഇപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി റോളില്‍ ഇല്ല. ഇന്ത്യയുടെ നിലവിലെ ടി20ഐ ക്യാപ്റ്റൻ കൂടിയാണ് സൂര്യകുമാർ. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. മുംബൈ ഇതുവരെ സൂര്യകുമാറിനെ അവരുടെ സ്ഥിരം ക്യാപ്റ്റനാക്കിയിട്ടില്ല എന്നത് ആശങ്കാജനകമാണെന്നും അശ്വിന്‍ പറഞ്ഞു.

2 / 5
സൂര്യകുമാറിനെ ക്യാപ്റ്റനാക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ടതില്ല. അദ്ദേഹം തീർച്ചയായും ക്യാപ്റ്റനാകണം. അത് സംഭവിക്കുന്നില്ല എന്നത് അൽപ്പം ആശങ്കാജനകമാണ്. അശ്വിൻ തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തി'ൽ പറഞ്ഞു.

3 / 5
എന്നാല്‍ പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി യോഗ്യതകളെയും അശ്വിന്‍ അംഗീകരിച്ചു. ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യ ആദ്യ സീസണിൽ കിരീടം നേടി. രണ്ടാം സീസണിൽ ടീം റണ്ണർഅപ്പായി. അദ്ദേഹം മുംബൈയിലെത്തിയപ്പോൾ നേട്ടം ആവര്‍ത്തിക്കുമെന്നായിരുന്നു പ്രതീക്ഷ.

4 / 5
അദ്ദേഹത്തിന്റെ മനസ്സിൽ ഒരുപാട് കാര്യങ്ങൾ കടന്നുവന്നേക്കാം. ഹാർദിക് പാണ്ഡ്യയ്ക്ക് യോഗ്യതകളില്ലെന്ന് കരുതുന്നില്ല. സമ്മർദ്ദം ഒഴിവാക്കിയാൽ പാണ്ഡ്യ മികച്ച ക്യാപ്റ്റനാകും. തന്റെ ടീമിനെ ശരിയായ രീതിയിൽ അദ്ദേഹം ഉപയോഗിക്കേണ്ടതുണ്ടെന്നും അശ്വിന്‍ പറഞ്ഞു.

5 / 5
Follow Us