AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026: ‘ഒരു നിമിഷം പോലും പാഴാക്കരുത്’; ആര്‍സിബിയെ ‘ചാര്‍ജാ’ക്കി കോലി; ലക്ഷ്യം രണ്ടാം കിരീടം

What Virat Kohli said to his RCB teammates: ആര്‍സിബി താരങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വെല്ലുവിളി കഠിനമായിരിക്കുമെന്ന് താരം. എല്ലാവരും മാനസികമായി സജീവമാകണം. ടീമിനായി 120 ശതമാനം നല്‍കണം. ദിവസങ്ങള്‍ പാഴാക്കരുത്. ഒരു നിമിഷം പോലും പാഴാക്കരുതെന്ന് താരം.

Jayadevan AM
Jayadevan AM | Published: 21 Mar 2026 | 06:53 PM
ഐപിഎല്‍ ആരംഭിക്കാന്‍ ഇനി ഒരാഴ്ച മാത്രം. നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബി മികച്ച തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷമാണ് ആര്‍സിബി കന്നിക്കിരീടം നേടിയത്. ഇത്തവണ രണ്ടാം ട്രോഫിയാണ് ലക്ഷ്യം (Image Credits: PTI).

1 / 5
രജത് പടീദാറാണ് ഇത്തവണയും ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ളവര്‍ മികച്ച തയ്യാറെടുപ്പിലാണ്. പരിശീലനത്തിനിടെ കോലിയുടെ വാക്കുകള്‍ ടീമിന് കരുത്തേകി. ഒരു നിമിഷം പോലും പാഴാക്കരുതെന്നായിരുന്നു കോലിയുടെ ആഹ്വാനം (Image Credits: PTI).

2 / 5
നിലവിലെ ചാമ്പ്യമാരായതിനാല്‍ വെല്ലുവിളി കൂടുതല്‍ കഠിനമാകും. താരങ്ങള്‍ മാനസികമായി സജീവമാകണം. ടീമിനായി 120 ശതമാനം നല്‍കണം. രണ്ടോ മൂന്നോ സീസണിലെ കഠിനാധ്വാനമാണ് കഴിഞ്ഞ തവണത്തെ കിരീടനേട്ടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു (Image Credits: PTI).

3 / 5
മറ്റ് ടീമുകളും ശക്തമായി പോരാടും. അതുകൊണ്ട് മത്സരം കടുപ്പമേറിയതാകും. ദിവസങ്ങള്‍ പാഴാക്കരുത്. നമ്മള്‍ മുന്നോട്ട് പോകണമെന്നും കോലി പറഞ്ഞു (Image Credits: PTI).

4 / 5
പരിശീലന സെഷന്റെ ഒരു മിനിറ്റ് പോലും പാഴാക്കരുത്. രണ്ടര മാസത്തേക്ക് ടീമിനായി 120 ശതമാനവും നല്‍കണം. സഹതാരങ്ങളോടായി കോലി പറഞ്ഞു. ആര്‍സിബി ഈ വീഡിയോ പുറത്തുവിട്ടിട്ടുണ്ട് (Image Credits: PTI).

5 / 5
Follow Us