Onam Bumper 2026: ഓണം ബമ്പര്‍ നേടാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ ഇവയാണ്; വേഗം ടിക്കറ്റെടുത്തോളൂ
Onam Bumper Lottery: Born Under These Nakshatras? Luck May Favor You: ദിവസേന നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ ധാരാളം ബമ്പര്‍ ലോട്ടറികളും കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം 10 കോടിക്ക് മുകളിലാണ് സമ്മാനത്തുകയുള്ളത്. ഒട്ടനവധിയാളുകള്‍ക്ക് ഇതുവഴി വലിയ തുകകള്‍ സമ്മാനമായി സ്വന്തമാക്കാന്‍ സാധിക്കും. ഓണം ബമ്പര്‍, ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, പൂജ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണ് കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍.

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റെടുത്തോ നിങ്ങള്‍? കോടികള്‍ സമ്മാനവുമായി വിപണിയിലെത്തിയ ഓണം ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന് ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. സാധാരണ ലോട്ടറി ടിക്കറ്റുകള്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുമ്പോള്‍ ബമ്പര്‍ ലോട്ടറികള്‍ രണ്ട് മണിക്ക് നറുക്കെടുക്കും. (Image Credit Source: Getty Images)

ദിവസേന നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ ധാരാളം ബമ്പര്‍ ലോട്ടറികളും കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം 10 കോടിക്ക് മുകളിലാണ് സമ്മാനത്തുകയുള്ളത്. ഒട്ടനവധിയാളുകള്‍ക്ക് ഇതുവഴി വലിയ തുകകള്‍ സമ്മാനമായി സ്വന്തമാക്കാന്‍ സാധിക്കും. ഓണം ബമ്പര്‍, ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍, സമ്മര്‍ ബമ്പര്‍, പൂജ ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍ എന്നിവയാണ് കേരളത്തിന്റെ ബമ്പര്‍ ലോട്ടറികള്‍.

ഓണം ബമ്പര്‍ നേടാന്‍ ഒട്ടനവധി പേരാണ് ടിക്കറ്റുകളെടുക്കുന്നത്. ഒന്നിലധികം ടിക്കറ്റുകളെടുക്കുന്നവരുമുണ്ട്. എന്നാല്‍ ഇതോടൊപ്പം ഭാഗ്യം കൂടി തുണയ്ക്കുമ്പോഴാണല്ലോ സമ്മാനങ്ങള്‍ ലഭിക്കുക. ജ്യോതിശാസ്ത്രം അനുസരിച്ച് ഈ വര്‍ഷം ഓണം ബമ്പര്‍ ലഭിക്കാന്‍ സാധ്യതയുള്ള ഒട്ടേറെ നക്ഷത്രക്കാരുണ്ട്. വ്യാഴം അനുകൂല സ്ഥാനത്ത് തുടരുന്നതിനാല്‍ ഇവര്‍ക്ക് ലോട്ടറി ഭാഗ്യം ഉണ്ടാകാനിടയുണ്ടെന്നാണ് പറയപ്പെടുന്നത്. ഓണം ബമ്പര്‍ ഒന്നാം സമ്മാനം തേടിയെത്താന്‍ സാധ്യതയുള്ള നക്ഷത്രക്കാര്‍ ആരെല്ലാമെന്ന് ചുവടെ.

രോഹിണി, പുണര്‍തം, ചിത്തിര, അനിഴം, ഉത്രാടം എന്നീ നക്ഷത്രക്കാരെ തേടിയാണ് ഈ വര്‍ഷത്തെ ഭാഗ്യം എത്താന്‍ പോകുന്നത്. ഇവരുടെ ജീവിതത്തില്‍ നിലവില്‍ വ്യാഴം അനുകൂല സ്ഥാനത്താണ്, അതിനാല്‍ അപ്രതീക്ഷിതമായ ധനഭാഗ്യം ഉണ്ടായേക്കാം. അതിനാല്‍ ഈ നക്ഷത്രക്കാര്‍ ഒരിക്കലും ഓണം ബമ്പര്‍ ടിക്കറ്റ് എടുക്കാന്‍ മറക്കരുത്, 30 കോടി രൂപയുടെ ഒന്നാം സമ്മാനം നിങ്ങള്‍ക്ക് ലഭിച്ചാലോ!

നിരാകരണം: ഇതൊരു പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്, ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാകണമെന്നില്ല. ജ്യോതിഷത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരുടെയും കാര്യത്തില്‍ ഒരുപോലെ സംഭവിക്കണമെന്നില്ല. അതിനാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.