AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sindhu Krishna: 30 വർഷമായി ഞാൻ ഇങ്ങനെയാണ്, ഇതിൽ സ്ട്രസ്സില്ല, സിന്ധു കൃഷ്ണ

Sindhu Krishna Responds to Daughters Concerns About Her Stressful Lifestyle: സംഭവിക്കാനുള്ളതേ സംഭവിക്കൂ. നമ്മൾ എന്ത് ചെയ്താലും വിചാരിക്കുന്നത് പോലെ മാത്രമേ കാര്യങ്ങൾ നടക്കൂ. ഇപ്പോൾ ഉള്ളതിൽ ഞങ്ങൾ തൃപ്തരാണ്," - സിന്ധു കൃഷ്ണ കൂട്ടിച്ചേർത്തു. നാല് പെൺമക്കളെയും അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് വളർത്തുന്നതിലും അവർക്ക് കൃത്യമായ പിന്തുണ നൽകുന്നതിലും സിന്ധു കൃഷ്ണ പലർക്കും ഒരു മാതൃകയാണ്.

Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 21 Apr 2026 | 08:08 PM
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. നാല് പെൺമക്കളെയും സ്വതന്ത്രരായ വ്യക്തികളായി വളർത്തിയെടുക്കുന്നതിൽ സിന്ധു കൃഷ്ണ വഹിച്ച പങ്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ മാതൃത്വത്തെക്കുറിച്ചും മക്കളുടെ സിനിമാ കരിയറിനെക്കുറിച്ചും സിന്ധു പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. (Image Credit Source : Krishna Kumar Facebook)

1 / 5
താൻ എപ്പോഴും മക്കളുടെ കാര്യങ്ങൾക്കായി ഓടിനടക്കുന്ന തിരക്കിലാണെന്ന് സിന്ധു പറയുന്നു. "അമ്മയ്ക്ക് സ്ട്രസ്സാണ്, എന്തുകൊണ്ട് റിലാക്സ് ചെയ്യുന്നില്ല" എന്ന് ഈയിടെ മക്കൾ തന്നെ ചോദിച്ചതായി സിന്ധു വെളിപ്പെടുത്തി. എന്നാൽ താൻ കഴിഞ്ഞ 30 വർഷമായി മക്കൾക്കായി ജീവിക്കുന്ന ആളാണെന്നും അതിൽ തനിക്ക് യാതൊരു സമ്മർദ്ദവും തോന്നാറില്ലെന്നും അവർ വ്യക്തമാക്കി.

2 / 5
അഹാന കൃഷ്ണയും ഇഷാനി കൃഷ്ണയും സിനിമയിൽ സജീവമാണെങ്കിലും മുൻനിര നായികമാരുടെ നിരയിലേക്ക് ഇതുവരെ എത്തിയിട്ടില്ല എന്ന ചോദ്യത്തിനും സിന്ധു കൃഷ്ണയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. മക്കൾക്ക് സൗന്ദര്യവും കഴിവും ഉണ്ടെങ്കിലും മുൻനിര നായിക സ്ഥാനത്ത് എത്തിയില്ല എന്നതിൽ തങ്ങൾക്ക് വിഷമമില്ലെന്ന് സിന്ധു പറഞ്ഞു.

3 / 5
സംഭവിക്കാനുള്ളതേ സംഭവിക്കൂ. നമ്മൾ എന്ത് ചെയ്താലും വിചാരിക്കുന്നത് പോലെ മാത്രമേ കാര്യങ്ങൾ നടക്കൂ. ഇപ്പോൾ ഉള്ളതിൽ ഞങ്ങൾ തൃപ്തരാണ്," - സിന്ധു കൃഷ്ണ കൂട്ടിച്ചേർത്തു. നാല് പെൺമക്കളെയും അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് വളർത്തുന്നതിലും അവർക്ക് കൃത്യമായ പിന്തുണ നൽകുന്നതിലും സിന്ധു കൃഷ്ണ പലർക്കും ഒരു മാതൃകയാണ്.

4 / 5
മക്കളുടെ എല്ലാ കാര്യങ്ങളിലും നിഴലായി കൂടെ നിൽക്കുന്ന അമ്മയെന്ന നിലയിൽ സിന്ധുവിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സിന്ധു മനസ് തുറന്നത്.

5 / 5
Follow Us