AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

T20 World Cup 2026: ഇന്ത്യയ്‌ക്കെതിരെ കളിക്കുമോ? പാകിസ്ഥാന്റെ തീരുമാനം ഉടനറിയാം; ഷരീഫുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി നഖ്‌വി

Pakistan decision on India T20 World Cup match: ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്ന തീരുമാനം പാകിസ്ഥാന്‍ പിന്‍വലിക്കുമോയെന്ന് ഉടനറിയാം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായും, ഐസിസിയുമായും പാക് ക്രിക്കറ്റ് ബോര്‍ഡ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Jayadevan AM
Jayadevan AM | Updated On: 09 Feb 2026 | 04:51 PM
ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്ന തീരുമാനം പാകിസ്ഥാന്‍ പിന്‍വലിക്കുമോയെന്ന് ഉടനറിയാം. ലാഹോറില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായും, ഐസിസിയുമായും പാക് ക്രിക്കറ്റ് ബോര്‍ഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഏഷ്യാ കപ്പ് ട്രോഫി തന്നില്‍ നിന്നു സ്വീകരിക്കില്ലെന്ന ഇന്ത്യന്‍ ടീമിന്റെ നിലപാടിനെ പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി കൂടിക്കാഴ്ചയില്‍ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട് (Image Credits: PTI).

1 / 5
ഒരു ഇന്ത്യക്കാരനില്‍ നിന്ന് പാകിസ്ഥാന്‍ ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍, ഐസിസി പാലിക്കുമായിരുന്നോയെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയോട് ചോദിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ഇന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനെ കാണുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന നിലപാട് പിന്‍വലിക്കണമോയെന്ന് ഈ കൂടിക്കാഴ്ചയില്‍ തീരുമാനമെടുത്തേക്കും (Image Credits: PTI).

2 / 5
ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയുമായും ബിസിബി ചെയർമാൻ അമിനുൾ ഇസ്ലാമുമായും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് നഖ്‌വി ഷെരീഫിനെ അറിയിക്കും. ഷെഹ്‌ബാസ് ഷെരീഫിന്റേതാകും അന്തിമ തീരുമാനം. പിസിബി വീണ്ടും ഐസിസിയുമായും, ബിസിബിയുമായും കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ബംഗ്ലാദേശിന് നഷ്ടപരിഹാരം നല്‍കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഐസിസി വരുമാനത്തിൽ നിന്ന് പൂർണ്ണ വിഹിതം ബംഗ്ലാദേശിന് ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നതല്ലാതെ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ഐസിസി വ്യക്തമാക്കി. (Image Credits: PTI).

3 / 5
ഞായറാഴ്ച അഞ്ച് മണിക്കൂറിലധികം കൂടിക്കാഴ്ച നീണ്ടുനിന്നു. തുടര്‍ന്ന് ഐസിസി ചെയര്‍മാന്‍ ഇമ്രാന്‍ ഖ്വാജ ദുബായിലെ ബോര്‍ഡ് ആസ്ഥാനത്തേക്ക് മടങ്ങി. ഐസിസി എന്ത് തീരുമാനിച്ചാലും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അത് പാലിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു (Image Credits: PTI).

4 / 5
മൊഹ്‌സിൻ നഖ്‌വിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇമ്രാൻ ഖ്വാജയും അമിനുൾ ഇസ്ലാമും ചില ഐസിസി ഗവേണിംഗ് ബോർഡ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതായി പിസിബി വൃത്തങ്ങൾ അറിയിച്ചു.  ഫെബ്രുവരി 15 ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കേണ്ടത്. മത്സരം ബഹിഷ്‌കരിക്കുമെന്നാണ് പാകിസ്ഥാന്‍ ആദ്യം പ്രഖ്യാപിച്ചത് (Image Credits: PTI).

5 / 5
Follow Us