AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: യുഎസിനെതിരായ മത്സരത്തില്‍ ഗംഭീര്‍ പറഞ്ഞതെന്ത്? ആ തന്ത്രം വെളിപ്പെടുത്തി സൂര്യ

Suryakumar Yadav Reveals Gautam Gambhir's Message: മത്സരത്തിനിടെ എത്രമാത്രം സമ്മര്‍ദ്ദം അനുഭവിച്ചെന്ന് തനിക്ക് മാത്രമേ അറിയൂവെന്നും സൂര്യകുമാര്‍ യാദവ്‌ വ്യക്തമാക്കി. പക്ഷേ, തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍.

Jayadevan AM
Jayadevan AM | Published: 08 Feb 2026 | 08:43 PM
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎസിനെ 29 റണ്‍സിന് തോല്‍പിച്ചു. യുഎസിനെതിരെ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യയെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങാണ് രക്ഷപ്പെടുത്തിയത്. താരം പുറത്താകാതെ 49 പന്തില്‍ 84 റണ്‍സെടുത്തു (Image Credits: PTI).

1 / 5
ബാറ്റര്‍മാര്‍ ഇതിലും മികച്ച പ്രകടനം പുറത്തെടുക്കണമായിരുന്നുവെന്ന് മത്സരശേഷം താരം പ്രതികരിച്ചു. മത്സരത്തിനിടെ എത്രമാത്രം സമ്മര്‍ദ്ദം അനുഭവിച്ചെന്ന് തനിക്ക് മാത്രമേ അറിയൂവെന്നും സൂര്യ വ്യക്തമാക്കി. പക്ഷേ, തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു  (Image Credits: PTI).

2 / 5
അവസാനം വരെ ബാറ്റ് ചെയ്താല്‍ മാറ്റമുണ്ടാകുമെന്ന് അറിയാമായിരുന്നു. മത്സരത്തിനിടെ പരിശീലകന്‍ ഗൗതം ഗംഭീര്‍ തനിക്ക് നല്‍കിയ സന്ദേശത്തെക്കുറിച്ചും സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി. 14 ഓവറുകള്‍ കഴിഞ്ഞതിന് ശേഷമുള്ള ബ്രേക്കിനിടെ 'ഗൗതി ഭായ്' വന്ന് സംസാരിച്ചു  (Image Credits: PTI).

3 / 5
അവസാനം വരെ ബാറ്റ് ചെയ്യണമെന്നും, പ്രശ്‌നം പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വാങ്കഡെ സ്റ്റേഡിയത്തെക്കുറിച്ചും സൂര്യ സംസാരിച്ചു. താന്‍ കൂടുതല്‍ ക്രിക്കറ്റും കളിച്ചിട്ടുള്ളത് ഇവിടെയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു  (Image Credits: PTI).

4 / 5
ഇത്തരം വിക്കറ്റുകളില്‍ എങ്ങനെ കളിക്കണമെന്ന് അറിയാം. ആറു വിക്കറ്റിന് 77 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഒരു ബാറ്റര്‍ അവസാനം വരെ ക്രീസിലുണ്ടാകണമെന്ന് മനസിലാക്കാവുന്നതേയുള്ളൂ. നല്ല ഷോട്ടുകള്‍ കണ്ടെത്താനായിരുന്നു ശ്രമമെന്നും സൂര്യ പറഞ്ഞു  (Image Credits: PTI).

5 / 5