AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Zimbabwe: വിക്കറ്റ് കീപ്പിങ് ഗ്ലൗസും സഞ്ജുവിന്റെ കൈയ്യില്‍; ബിസിസിഐ ഒരു വലിയ സിഗ്നല്‍ തന്നിട്ടുണ്ട്‌

BCCI hints at Sanju Samson's inclusion: സഞ്ജു സാംസണ്‍ സിംബാബ്‌വെയ്‌ക്കെതിരെ വിക്കറ്റ് കീപ്പറായേക്കുമെന്ന് സൂചന. ബിസിസിഐ പുറത്തുവിട്ട പരിശീലന ദൃശ്യങ്ങളാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നത്. സഞ്ജു വിക്കറ്റ് കീപ്പിങ് ഗ്ലൗസിട്ട് പരിശീലിക്കുന്ന ചിത്രങ്ങള്‍ പുറത്ത്.

Jayadevan AM
Jayadevan AM | Published: 25 Feb 2026 | 12:37 PM
സിംബാബ്‌വെയ്‌ക്കെതിരെ നടക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായേക്കുമെന്ന് അഭ്യൂഹം. ബിസിസിഐ പുറത്തുവിട്ട പരിശീലന ദൃശ്യങ്ങളാണ് അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നത്. സഞ്ജു വിക്കറ്റ് കീപ്പിങ് ഗ്ലൗസിട്ട് പരിശീലിക്കുന്ന ചിത്രങ്ങളാണ് ബിസിസിഐ പുറത്തുവിട്ടത് (Image Credits: Indian Cricket Team Facebook Page)

1 / 5
മത്സരത്തിന് മുന്നോടിയായി താരങ്ങള്‍ പരിശീലിക്കുന്ന 14 ഫോട്ടോകളാണ് ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോകളിലുള്ളത് സഞ്ജുവാണ്. ബിസിസിഐ പുറത്തുവിട്ട നാല് ഫോട്ടോകളിലാണ് സഞ്ജുവിന്റെ സാന്നിധ്യമുള്ളത്.

2 / 5
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലാണ് സഞ്ജുവിന്റെ ഫോട്ടോകള്‍ക്ക് ഇത്ര മാത്രം പരിഗണന നല്‍കി പുറത്തുവിടുന്നതെന്ന് ആരാധകരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പുറത്തുവിട്ട രണ്ട് ഫോട്ടോകളിലാണ് സഞ്ജു വിക്കറ്റ് കീപ്പിങ് ഗ്ലൗസിട്ട് പരിശീലിക്കുന്ന ഫോട്ടോകളുള്ളത്. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ഇത്തരത്തില്‍ പരിശീലനം നടത്തുന്ന ഫോട്ടോകളില്ല.

3 / 5
ഇഷാന്‍ കിഷന്റെയും, അഭിഷേക് ശര്‍മയുടെയും ഫോട്ടോകള്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും അവര്‍ പരിശീലനം നടത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ അതില്‍ ഇല്ല. എന്നാല്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങുന്നവര്‍ പരിശീലിക്കുന്ന ഫോട്ടോകളുമുണ്ട്. ഇതോടെ, സഞ്ജു തിരിച്ചെത്തിയാല്‍ ആരു പുറത്തുപോകുമെന്ന ചോദ്യവും ശക്തമായി.

4 / 5
തിലക് വര്‍മ പുറത്തുപോയേക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ തിലക് ദീര്‍ഘനേരം നെറ്റ് സെഷനില്‍ പങ്കെടുത്തു. അഭിഷേക് ശര്‍മ കാര്യമായി പരിശീലിച്ചില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അഭിഷേക് പുറത്തായേക്കുമെന്നാണ് അഭ്യൂഹം.

5 / 5
Follow Us