AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tovino Thomas vs Dulquer Salmaan: ലോകയുടെ പ്രൊമോഷൻ സമയത്ത് അവ​ഗണനയോ? തുറന്നു പറഞ്ഞ് ടൊവിനോ തോമസ്

Tovino Thomas reply to Dulquer Salmaan rumours: ലോകയുടെ റിലീസ് സമയത്ത് ദുൽഖർ തന്നെ നേരിട്ട് വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്താണ് ദുബായിലേക്ക് പ്രമോഷനായി കൊണ്ടുപോയതെന്നും ടൊവിനോ വെളിപ്പെടുത്തി. ചിത്രത്തിന്റെ സംവിധായകൻ അരുൺ, നടി കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരുമായുള്ള തന്റെ ആത്മബന്ധവും താരം ഓർത്തെടുത്തു.

Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 21 Apr 2026 | 02:12 PM
നടൻ ദുൽഖർ സൽമാനും ലോക സിനിമയുടെ അണിയറപ്രവർത്തകരും ചേർന്ന് ടൊവിനോ തോമസിനെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് ചുട്ട മറുപടിയുമായി ടൊവിനോ. തന്റെ പുതിയ ചിത്രമായ പള്ളിച്ചട്ടമ്പിയുടെ പ്രചാരണത്തിനിടെ ഒരു തമിഴ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. (Image Credit Source : Tovino Thomas Facebook)

1 / 5
ലോകയിൽ ടൊവിനോ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പ്രമോഷൻ സമയത്ത് അണിയറപ്രവർത്തകർ അദ്ദേഹത്തെ അവഗണിച്ചു എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ആരോപണം. എന്നാൽ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച ടൊവിനോ, താനും ദുൽഖറും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കി.

2 / 5
ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ തുടങ്ങിയത് ദുൽഖറിന്റെ 'തീവ്രം' എന്ന സിനിമയിലൂടെയാണ്. പിന്നീട് എബിസിഡിയിൽ വില്ലനായി അഭിനയിച്ചു. അന്ന് മുതൽ ഇന്നുവരെ ദുൽഖർ എന്നോട് വളരെ മാന്യമായും സ്നേഹത്തോടെയും മാത്രമേ പെരുമാറിയിട്ടുള്ളൂ. വെളിയിലിരുന്ന് ഇത്തരം ഗോസിപ്പുകൾ പ്രചരിപ്പിക്കാൻ എളുപ്പമാണ്. വേണമെങ്കിൽ ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റ്സ് കാണിച്ചുതരാം, അത്രയും നല്ല സൗഹൃദമാണ് ഞങ്ങൾക്കിടയിലുള്ളത്. - ടൊവിനോ പറഞ്ഞു.

3 / 5
ലോകയുടെ റിലീസ് സമയത്ത് ദുൽഖർ തന്നെ നേരിട്ട് വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്താണ് ദുബായിലേക്ക് പ്രമോഷനായി കൊണ്ടുപോയതെന്നും ടൊവിനോ വെളിപ്പെടുത്തി. ചിത്രത്തിന്റെ സംവിധായകൻ അരുൺ, നടി കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവരുമായുള്ള തന്റെ ആത്മബന്ധവും താരം ഓർത്തെടുത്തു.

4 / 5
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പിയുടെ വിശേഷങ്ങൾ പങ്കുവെക്കാനാണ് ടൊവിനോ മാധ്യമങ്ങളെ കണ്ടത്. 1950-60 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം അഞ്ച് ഭാഷകളിലായി ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തും. എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കുന്ന ചിത്രം വേൾഡ് വൈഡ് ഫിലിംസും സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റും ചേർന്നാണ് നിർമ്മിക്കുന്നത്.

5 / 5
Follow Us