AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aryaman Birla: അന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ താരം, ഇന്ന് ആര്‍സിബിയുടെ ഉടമ; ആരാണ് ആര്യമാന്‍ ബിര്‍ല?

All you need to know about Aryaman Birla: ആര്യമാൻ ബിർളയാണ് ആര്‍സിബിയുടെ പുതിയ ചെയര്‍മാന്‍. ആദിത്യ ബിർള ഗ്രൂപ്പ് ചെയർപേഴ്‌സൺ കുമാർ മംഗലം ബിർളയുടെ മകനായ 28-കാരനായ ഇദ്ദേഹം മുന്‍ ക്രിക്കറ്റ് താരം കൂടിയാണ്. മധ്യപ്രദേശിനു വേണ്ടി ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇടംകൈയ്യന്‍ ബാറ്ററായ ഇദ്ദേഹം 414 റണ്‍സ് നേടി.

Jayadevan AM
Jayadevan AM | Updated On: 25 Mar 2026 | 01:49 PM
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ആര്‍സിബിയുടെ പുതിയ ഉടമകള്‍. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ഡേവിഡ് ബ്ലിറ്റ്‌സറിന്റെ ബോൾട്ട് വെഞ്ച്വേഴ്‌സ്, യുഎസ് ആസ്ഥാനമായുള്ള ബ്ലാക്ക്‌സ്റ്റോൺ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് എന്നിവയും കൺസോർഷ്യത്തിൽ ഉൾപ്പെടുന്നു. 1.78 ബില്യണ്‍ രൂപയ്ക്കാണ് ഇവര്‍ ആര്‍സിബിയെ സ്വന്തമാക്കിയത്. ഏതാണ്ട് 16,000 കോടിയിലധികം രൂപയുടെ ഇടപാടാണ് ഇത് (Image Credits: Aryaman Vikram Birla Instagram Page).

1 / 5
യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിൽ നിന്നാണ് ആർസിബിയുടെ പുരുഷ-വനിതാ ടീമുകളുടെ 100 ശതമാനം ഓഹരികളും ഈ കണ്‍സോര്‍ഷ്യം സ്വന്തമാക്കിയത്. ആര്യമാൻ ബിർളയാണ് ആര്‍സിബി ഫ്രാഞ്ചെസിയുടെ പുതിയ ചെയര്‍മാന്‍. ആദിത്യ ബിർള ഗ്രൂപ്പ് ചെയർപേഴ്‌സൺ കുമാർ മംഗലം ബിർളയുടെ മകനാണ്. 28-കാരനായ ഇദ്ദേഹം മുന്‍ ക്രിക്കറ്റ് താരം കൂടിയാണ്.

2 / 5
ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനു വേണ്ടി കളിച്ചിട്ടുണ്ട്. മധ്യപ്രദേശിനായി ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു. ഇടംകൈയ്യന്‍ ബാറ്ററായ ഇദ്ദേഹം 414 റണ്‍സ് നേടിയിട്ടുണ്ട്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗാളിനെതിരെ നേടിയ സെഞ്ചുറിയാണ് മികച്ച പ്രകടനം.

3 / 5
2018-ലെ ഐ‌പി‌എൽ മെഗാ ലേലത്തിൽ ആര്യമാനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരുന്നു. അന്ന് 30 ലക്ഷം രൂപയ്ക്കാണ് ആര്യമാന്‍ റോയല്‍സിലെത്തിയത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചില്ല. 2020 സീസണിന് മുമ്പ് അദ്ദേഹത്തെ റോയല്‍സ് ഒഴിവാക്കി.

4 / 5
തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം മൂലം ആര്യമാന്‍ ക്രിക്കറ്റില്‍ നിന്നു ഇടവേളയെടുത്തു. പിന്നീട് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയില്ല. ബിസിനസുമായി മുന്നോട്ടുപോയി. സിനിമാക്കഥകളെ വെല്ലും തരത്തില്‍ ഒരു ടീമിന്റെ താരം മാത്രമായിരുന്നു, ആര്യമാന്‍ ഇപ്പോള്‍ മറ്റൊരു ഫ്രാഞ്ചെസിയുടെ ഉടമയായി തിരിച്ചെത്തിയിരിക്കുകയാണ്.

5 / 5
Follow Us