AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India Women vs West Indies Women: ലോകകപ്പ് മുന്നൊരുക്കം ഗംഭീരം; വിൻഡീസിനെ തകര്‍ത്ത്‌ ഇന്ത്യൻ പെൺപട

India Women vs West Indies Women World Cup Warm-Up: സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ വെസ്റ്റ് ഇന്‍ഡീസ് വനിതകളെ 26 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യഎട്ടു വിക്കറ്റിന് 179 റണ്‍സെടുത്തു. വിന്‍ഡീസിന്റെ പോരാട്ടം എട്ട് വിക്കറ്റിന് 153 എന്ന നിലയില്‍ അവസാനിച്ചു.

Jayadevan AM
Jayadevan AM | Published: 08 Jun 2026 | 07:58 PM
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. വെസ്റ്റ് ഇന്‍ഡീസ് വനിതകളെ 26 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റിന് 179 റണ്‍സെടുത്തു. വിന്‍ഡീസിന്റെ പോരാട്ടം എട്ട് വിക്കറ്റിന് 153 എന്ന നിലയില്‍ അവസാനിച്ചു (Image Credit Source: facebook.com/IndianCricketTeam).

1 / 5
പുറത്താകാതെ 40 പന്തില്‍ 56 റണ്‍സെടുത്ത ഭാരതി ഫുല്‍മാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ദാന-23 പന്തില്‍ 39, യാസ്തിക ഭാട്ടിയ-26 പന്തില്‍ 36, ഷഫാലി വര്‍മ-13 പന്തില്‍ 29 എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ജെമിമ റോഡ്രിഗസ്-ഏഴു പന്തില്‍ ഏഴ്, റിച്ച ഘോഷ്-ഗോള്‍ഡന്‍ ഡക്ക് തുടങ്ങിയവര്‍ നിരാശപ്പെടുത്തി. രാധ യാദവ്-രണ്ട് പന്തില്‍ ഒന്ന്, ശ്രേയങ്ക പാട്ടില്‍-അഞ്ച് പന്തില്‍ രണ്ട്, ക്രാന്തി ഗൗഡ്-രണ്ട് പന്തില്‍ നാല്, ശ്രീ ചരണി-രണ്ട് പന്തില്‍ രണ്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

2 / 5
വെസ്റ്റ് ഇന്‍ഡീസിനായി ആഫി ഫ്‌ളെച്ചര്‍ നാലു വിക്കറ്റ് വീഴ്ത്തി. ദിയേന്ദ്ര ഡോട്ടിന്‍, കരിഷ്മ റാമറാക്ക്, ആലിയ അലെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 44 പന്തില്‍ 49 റണ്‍സെടുത്ത ദിയേന്ദ്ര ഡോട്ടിനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരം മത്സരത്തില്‍ ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തു.

3 / 5
ഷെമെയ്ന്‍ കാംമ്പല്ലെ മാത്രമാണ് ഡോട്ടിനെ കൂടാതെ 20 കടന്ന മറ്റൊരു വിന്‍ഡീസ് ബാറ്റര്‍. കാംമ്പല്ലെ 22 പന്തില്‍ 25 റണ്‍സെടുത്തു. ആലിയ അലെയ്ന്‍ (ഏഴു പന്തില്‍ 13), ജനിലിയ ഗ്ലാസ്‌ഗോ (18 പന്തില്‍ 19), ഷ്വാനിഷ ഹെക്ടര്‍ (11 പന്തില്‍ 19 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കടന്നു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

4 / 5
നാലു വിക്കറ്റെടുത്ത ശ്രേയങ്ക പാട്ടീല്‍ ഇന്ത്യയ്ക്കായി ബൗളിങില്‍ തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത രാധാ യാദവും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബൗളര്‍മാര്‍ക്ക് വിക്കറ്റ് ലഭിച്ചില്ല. 10-ന് നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.

5 / 5
Follow Us